Samsung Galaxy S25 Edge
Samsung Unpacked 2025 ഇവന്റിൽ ഒരു സർപ്രൈസും കമ്പനി ഒരുക്കിവച്ചു. Galaxy S25 Edge എന്ന സിം സ്മാർട്ഫോണിന്റെ വരവ് കൂടി അറിയിച്ചാണ് ലോഞ്ച് ചടങ്ങ് കമ്പനി അവസാനിപ്പിച്ചത്. ടെക് ലോകം ഏറെ കാത്തിരുന്ന സ്മാർട്ഫോണുകളാണ് Samsung Galaxy S25 സീരീസ്.
കാത്തിരിപ്പിനൊടുവിൽ രാത്രി 11.30-യ്ക്ക് ഫോൺ പുറത്തിറക്കിയെങ്കിലും കുറേപേർക്ക് നിരാശയാണ് ഫലം. പുതിയ S25 ഫോണുകൾ S23 മോഡലുകളേക്കാൾ മികച്ചതായി തോന്നുന്നില്ല എന്നാണ് പരക്കെ അഭിപ്രായം.
കുറച്ച് എഐ ഫീച്ചറുകൾ അപ്ഗ്രേഡ് ചെയ്തെന്നല്ലാതെ, ഡിസൈനിലോ മറ്റോ അതിശയിപ്പിക്കുന്ന ഒന്നുമില്ലെന്നും പറയുന്നു. എന്നാൽ ലോഞ്ചിന് അവസാനം വിപണിയിലേക്ക് വരാനിരിക്കുന്ന ഒരു കിടിലൻ ഫോണിനെയും കമ്പനി പരിചയപ്പെടുത്തി.
അൺപാക്ക്ഡ് ചടങ്ങിന് മുന്നേ Samsung Galaxy S25 Slim ഫോണുകളെ കുറിച്ച് ചില സൂചനകളുണ്ടായിരുന്നു. ഈ സ്മാർട്ഫോണാണ് സാംസങ് ലോഞ്ചിനൊപ്പം ചേർത്തത്. എസ് 25 എഡ്ജിന്റെ ടീസർ ആരാധകരെ ഫോണിനുള്ള കാത്തിരിപ്പിലേക്ക് നയിച്ചു.
മെലിഞ്ഞതും നേർത്തതുമായ ഡിസൈനിലാണ് ഗാലക്സി S25 എഡ്ജ് വരുന്നത്. ഇതിനുള്ളത് ഫ്ലാറ്റ് അരികുകളും ഫ്ലാറ്റ് ഡിസ്പ്ലേയുമാണ്. പിൻഭാഗത്ത് ഡ്യുവൽ ക്യാമ കാണാം. ഈ സീരീസിലെ മറ്റെല്ലാ സാംസങ് ഫോണുകളേക്കാളും വ്യത്യസ്തമായ ഡിസ്പ്ലേയാണിതിന്.
ഫോണിന്റെ സ്‌പെസിഫിക്കേഷനുകളെ കുറിച്ച് സാംസങ് സ്ഥിരീകരിച്ചിട്ടില്ല. എന്നാലും പുറത്തുവരുന്ന ചില വിവരങ്ങൾ അനുസരിച്ച് ഇതിന് വെറും 6.4 എംഎം കനമായിരിക്കും ഉണ്ടാകുക. ഗാലക്‌സി ലൈനപ്പിലെ ഏറ്റവും മെലിഞ്ഞ ഫോണുകളിലൊന്നായിരിക്കുമിതെന്ന് പറയുന്നു.
3,000mAh അല്ലെങ്കിൽ 4,000mAh ഇടയിലുള്ള ബാറ്ററി കപ്പാസിറ്റിയായിരിക്കും ഫോണിന് നൽകുക. ക്യാമറയിൽ പ്രൈമറി സെൻസർ 200MP-യുടേതായിരിക്കും. കനം കുറഞ്ഞ പെരിസ്‌കോപ്പ് ക്യാമറ മൊഡ്യൂൾ ഫോണിലുണ്ടാകുമെന്നാണ് സൂചന.
ഈ സ്മാർട്ഫോൺ കുറച്ച് മാസങ്ങൾക്ക് ശേഷം വിപണിയിലേക്ക് പ്രതീക്ഷിക്കാം. ഫോണിന്റെ വിലയോ ലോഞ്ച് തീയതിയോ അൺപാക്ക്ഡ് ഇവന്റിൽ സാംസങ് വ്യക്തമാക്കിയിരുന്നില്ല. ഫീച്ചറുകളെ കുറിച്ചും ഇനിയും വ്യക്തത വരാനുണ്ട്.
ആദ്യ ലോഞ്ചിൽ ഏതാനും രാജ്യങ്ങളിൽ മാത്രമായിരിക്കും ഫോൺ പുറത്തിറങ്ങുക എന്നാണ് സൂചന. ഇതിന്റെ പൂർണ്ണമായ ലിസ്റ്റ് ഇപ്പോഴും തീരുമാനമായിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ Galaxy S25 എഡ്ജ് എത്തിച്ചേക്കും.
Also Read: Price and Offers: Samsung ഗാലക്സി S25, പ്ലസ്, S25 Ultra: ഇന്ത്യയിലെ വിലയും വിൽപ്പനയും ഇതാ…
ചില റിപ്പോർട്ടുകൾ പറയുന്നത് രണ്ട് ഘട്ടമായി ഫോൺ ലോഞ്ച് ചെയ്യുമെന്നാണ്. അങ്ങനെയെങ്കിൽ രണ്ടാം ഘട്ടത്തിലായിരിക്കും മിക്ക സ്ഥലങ്ങളിലും എഡ്ജ് ഫോൺ റിലീസ് ചെയ്യുക.