ഫോട്ടോഗ്രാഫി പ്രേമികളേ, Samsung S25 Ultra യിൽ ആ ഉഗ്രൻ ഫീച്ചറെത്തി

സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ സാംസങ് ഒരു കിടിലൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു. ആൻഡ്രോയിഡിലെ രാജാക്കന്മാരായ Samsung S25 Ultra യിൽ ഏറെ കാത്തിരുന്ന Ocean Mode സപ്പോർട്ട് ലഭിക്കുന്നു. ഇന്ത്യയിലെ സാംസങ് ഗാലക്സി സ്മാർട്ട് ഫോണിനും ഈ അണ്ടർവാട്ടർ ഫീച്ചർ പ്രയോജനപ്പെടുത്താം.

ഡിഎസ്എൽആർ ക്യാമറകളോട് കിടപിടിക്കുന്ന ക്വാളിറ്റിയിലും, സൂം കപ്പാസിറ്റിയിലും സമുദ്രത്തിനിടയിലും മറ്റും ഫോട്ടോകൾ പകർത്താൻ സഹായിക്കുന്ന ഫീച്ചറാണിത്. രണ്ട്, അഞ്ച്, 10 സെക്കൻഡ് ഇടവേളകളിൽ തുടർച്ചയായ ഷോട്ടുകൾ പകർത്താനുള്ള കപ്പാസിറ്റിയും ഓഷ്യൻ മോഡിലുണ്ട്. സാംസങ് ഗാലക്സി എസ്25 അൾട്രായുടെ പുതിയ മോഡിൽ ലഭിക്കുന്ന, സവിശേഷതകൾ എന്താണെന്ന് അറിയാം.

Also Read: റെക്കോഡ് തകർത്ത 9000mAh ബാറ്ററി OnePlus Nord 6 ഇന്ന് മുതൽ, 3000 രൂപ ഡിസ്കൗണ്ടോടെ!

എന്താണ് Ocean Mode!

സാധാരണ മോഡിൽ എടുക്കുന്ന ഫോട്ടോകളേക്കാൾ മികച്ച നിലവാരമുള്ള അണ്ടർവാട്ടർ ഫോട്ടോകൾ എടുക്കാനുള്ള ഫീച്ചറാണിത്. സാംസങ് ഫ്ലാഗ്ഷിപ്പ് ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് വെള്ളത്തിനടിയിൽ നിന്ന് ഫോട്ടോ എടുക്കാം. സാധാരണ ഫോണുകളിൽ ഈ അവസരങ്ങളിൽ, നീലയോ പച്ചയോ നിറം കാണാം. എന്നാൽ ഓഷ്യൻ മോഡുണ്ടെങ്കിൽ ഇങ്ങനെയുള്ള കളറിങ് പ്രശ്നങ്ങൾ മാറ്റാനാകും.

  • ശരിക്കും നമ്മുടെ കണ്ണുകൾ കാണുന്നത് പോലെ തോന്നിക്കുന്ന ഫോട്ടോകൾ ഓഷ്യൻ മോഡലൂടെ ലഭിക്കും.
  • അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയ്ക്കായുള്ള ഓഷ്യൻ മോഡിലൂടെ സമുദ്രശാസ്ത്രജ്ഞർക്ക് ഇനി സ്മാർട്ട് ഫോണിലും മികച്ച ഫോട്ടോഗ്രാഫി ഉറപ്പിക്കാം.
  • ഓട്ടോമാറ്റിക് കളർ കറക്ഷൻ ഇതിനുണ്ട്.
  • വെള്ളത്തിനടിയിൽ ഫോട്ടോകൾ എടുക്കുമ്പോൾ ഷേക്ക് ബ്ലർ ആകുന്നത് കുറയ്ക്കുന്നു.
  • 10 സെക്കൻഡ് വരെയുള്ള ഇടവേളകളിൽ തുടർച്ചയായ ഷോട്ടുകൾ പകർത്താൻ ഇന്റർവെൽ ഷൂട്ടിംഗ് ഓപ്ഷനും ഇതിനുണ്ട്.

Samsung S25 Ultra ൽ ഓഷ്യൻ മോഡ്!

ഏറ്റവും പുതിയ അപ്‌ഡേറ്റി (പതിപ്പ് 5.0.08.2) ലാണ് അണ്ടർവാട്ടർ ഫോട്ടോഗ്രാഫി ഫീച്ചറുള്ളത്. വൺ യുഐ 8.5 ബീറ്റ പ്രവർത്തിക്കുന്ന ഗാലക്‌സി എസ് 25 അൾട്രാ വരിക്കാർക്ക് വേണ്ടിയുള്ള അപ്ഡേറ്റാണിത്.

എന്നാൽ ശ്രദ്ധിക്കേണ്ടത് ഓഷ്യൻ മോഡ് ഉപയോഗിക്കുമ്പോഴാണ്. ഉപയോക്താക്കൾ ജാഗ്രത പാലിക്കണം. IP68 റേറ്റിംഗ് പൊടിയിൽ നിന്നും സമ്മർദ്ദത്തിൽ ദീർഘനേരം ശുദ്ധജലത്തിൽ മുങ്ങിക്കിടക്കുന്നതിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നു.

ഗാലക്‌സി എസ് 25 അൾട്രയുടെ IP68 റേറ്റിംഗ് പൊടിയിൽ നിന്നും സമ്മർദ്ദത്തിൽ ദീർഘനേരം ശുദ്ധജലത്തിൽ മുങ്ങുന്നതിൽ നിന്നും സംരക്ഷിക്കുന്നു. ഇത് ഉപ്പുവെള്ളത്തിൽ നിന്ന് ഫോണിന് പ്രൊട്ടക്ഷൻ നൽകുന്നില്ല.

അതുകൊണ്ട് തന്നെ സമുദ്രജലത്തിൽ മുങ്ങുകയാണെങ്കിൽ വാട്ടർടൈറ്റ് സീലുകൾക്ക് കേടുപാടുകൾ സംഭവിച്ചേക്കുമെന്ന് ന്യൂസ്ബൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. ശുദ്ധജലത്തിലല്ലാതെ, ഉപ്പ് അംശമുള്ള വെള്ളത്തിൽ മുക്കുന്നവർ തങ്ങളുടെ ഫോണുകൾ വാട്ടർപ്രൂഫ് ഹൗസിംഗുകൾക്കുള്ളിൽ വച്ചതിന് ശേഷം ഫോട്ടോഗ്രാഫിയ്ക്ക് ശ്രമിക്കുക.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :