S26 Ultra വരാറായി, ആരും കൊതിക്കുന്ന Samsung S25 Ultra 20000 രൂപയോളം ലാഭത്തിൽ വാങ്ങാം

സാംസങ് ഗാലക്സി എസ്26 അൾട്രാ ലോഞ്ച് അടുത്തുവരികയാണ്. ഇതിനിടെ Samsung S25 Ultra ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണിന് വില കുറച്ചു. ഇന്ത്യയിലുള്ളവർക്ക് സാംസങ് ഫോണിനായുള്ള ഓഫർ വിനിയോഗിക്കാം. ഫ്ലിപ്കാർട്ടിലാണ് വിലക്കുറവ് ലഭിക്കുന്നത്. 200MP ക്വാഡ് ക്യാമറയുള്ള സ്മാർട്ട് ഫോൺ ആണിത്. 20000 രൂപയോളം ഡിസ്കൗണ്ട് പരിമിതകാലത്തേക്ക് ഇതിന് ലഭ്യമാണ്. വിവിധ ബാങ്ക് കാർഡുകളിലൂടെ ലാഭത്തിൽ സ്മാർട്ട്ഫോൺ പർച്ചേസ് ചെയ്യാം.

അതേ സമയം സാംസങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ മാസം തന്നെ ഗാലക്സി എസ്25 സീരീസ് പുറത്തിറങ്ങിയേക്കും. ഫെബ്രുവരി 25-നാണ് പുതിയ ഫോൺ വരുന്നതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. പുതിയ ഫോൺ വരുന്നതിന് മുമ്പേ നിലവിലെ ഫ്ലാഗ്ഷിപ്പ് സ്റ്റോക്ക് തീർക്കുന്നതിന്റെ ഭാഗമായാണ് ഓഫർ.

Samsung S25 Ultra Price Deal

112988 രൂപയ്ക്ക് സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നു. ഇത് ലിമിറ്റഡ് ടൈം ഓഫറാണ്. ആമസോണിൽ സ്മാർട്ട്ഫോൺ ഈ വിലയ്ക്ക് ലഭിക്കില്ല. 12ജിബി റാമും 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ഒറിജിനൽ വിലയിൽ നിന്നും ശരിക്കും 17000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് ആണിത്.

ഇതിന് 4000 രൂപയുടെ ബാങ്ക് ഇളവും ലഭിക്കുന്നുണ്ട്. ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡുകളിലൂടെ നിങ്ങൾക്ക് 4000 രൂപയുടെ ഇളവ് നേടാം. ഇതുകൂടി ചേർക്കുമ്പോൾ സാംസങ് ഗാലക്സി എസ്25 അൾട്രായ്ക്ക് മൊത്തം 20000 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്.

Samsung galaxy s25 ultra 5G gets massive discount on flipkart deal

ഇതിലും മികച്ച ഓഫർ എക്സ്ചേഞ്ചിലൂടെയും സ്വന്തമാക്കാം. 200 മെഗാപിക്സൽ ക്വാഡ് ക്യാമറ സ്മാർട്ട്ഫോൺ 59400 രൂപയ്ക്ക് ലഭിക്കും. ഇതിന് 5506 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു.

Samsung Galaxy S25 Ultra Features

ഈ ഫോണിൽ 6.9 ഇഞ്ച് ഡൈനാമിക് എൽടിപിഒ അമോലെഡ് 2എക്സ് ഡിസ്‌പ്ലേയാണുള്ളത്. 1440 x 3120 പിക്‌സൽ റെസല്യൂഷനും 120 ഹെർട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഫോണിനുണ്ട്. സാംസങ് ഗാലക്‌സി എസ്25 അൾട്രാ 5ജിയിൽ ഗെയിമിംഗും മൾട്ടിടാസ്കിംഗ് പ്രകടനവും മികച്ചതാക്കാൻ സ്നാപ്ഡ്രാഗൺ ഉപയോഗിച്ചിരിക്കുന്നു.

More From Digit: LG Dolby Atmos സൗണ്ട്ബാർ 13000 രൂപ വില കുറച്ചു, 400W ഓഡിയോ, QNED മാച്ചിങ്

ക്വാഡ്-ക്യാമറ യൂണിറ്റിൽ 200 എംപി പ്രധാന സെൻസറുണ്ട്. ഇതിൽ 5x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്നു 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുണ്ട്. ഫോണിൽ 10 എംപി 3x ടെലിഫോട്ടോ ലെൻസും 50 എംപി അൾട്രാ-വൈഡ് സെൻസറുമുണ്ട്. സർക്കിൾ ടു സെർച്ച്, ലൈവ് ട്രാൻസ്ലേറ്റ് തുടങ്ങിയ ഗാലക്‌സി എഐ ഫീച്ചറുകളും ഇതിലുണ്ട്.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഹാൻഡ്സെറ്റിലുള്ളത്. 12 ജിബി റാമും 1 ടിബി വരെ സ്റ്റോറേജും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഫോണിലെ മറ്റൊരു ഹൈലൈറ്റ് 5,000 എംഎഎച്ച് ബാറ്ററിയുമുണ്ട്.

സാംസങ് ഗാലക്സി എസ്26 അൾട്രാ വരുന്ന വരെ കാത്തിരിക്കണോ?

എപ്പോഴും പുത്തൻ ഫോണുകളിലേക്ക് അപ്ഡേറ്റ് ചെയ്യുന്നവരാണെങ്കിൽ ഈ മാസം അവസാനം വരെ കാത്തിരിക്കാം. എന്നാൽ ഫ്ലാഗ്ഷിപ്പ് ഫോൺ വാങ്ങാൻ ആഗ്രഹമുള്ളവർക്ക് ഈ ഡീൽ പ്രയോജനമാകും. സ്നാപ്ഡ്രാഗൺ പെർഫോമൻസും, 200എംപി ക്വാഡ് ക്യാമറയും, മികച്ച സൂം കപ്പാസിറ്റിയുമുള്ള ഫ്ലാഗ്ഷിപ്പ് ഫോണാണിത്. എങ്കിലും ഇനിയും ലോഞ്ച് തീയതിയോട് അടുത്ത് കൂടുതൽ ഓഫറുകൾ വരുമോ എന്നതിനായി കാത്തിരിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :