Vivo T4 Lite
സ്റ്റൈൽ കണ്ടാൽ ശരിക്കും Samsung S25 Edge സ്മാർട്ഫോൺ ആണെന്നേ പറയുള്ളൂ. എന്നാൽ ബജറ്റ് ഫോൺ നോക്കുന്നവർക്ക് ഇവൻ ശരിക്കും അനുയോജ്യനാണ്. 4000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ടിൽ Vivo 5G ഇപ്പോൾ വാങ്ങാം. ഇതിനായി ഫ്ലിപ്കാർട്ട് മാത്രം സ്പെഷ്യൽ ഓഫർ അനുവദിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ജൂണിൽ പുറത്തിറങ്ങിയ വിവോയുടെ ബജറ്റ് ഫോണാണിത്. സ്മാർട്ഫോണിന്റെ പ്രത്യേകതകളും വിലയും നോക്കാം.
4ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് ഫ്ലിപ്കാർട്ടിൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വിവോ ടി4 ലൈറ്റ് 5ജി ലോഞ്ച് ചെയ്തത് 13,999 രൂപയ്ക്കാണ്. 28 ശതമാനം ഡിസ്കൌണ്ട് അനുവദിച്ചതോടെ ഫോണിന്റെ വില 10000 രൂപയിൽ താഴെ എത്തി.
ബാങ്ക് ഓഫറുകളൊന്നും ഉൾപ്പെടുത്താതെയുള്ള വില എത്രയെന്ന് അറിയണ്ടേ? വിവോ ടി4 ലൈറ്റ് ഫോൺ 9,999 രൂപയ്ക്കാണ് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആക്സിസ് ബാങ്ക്, എസ്ബിഐ കാർഡ് വഴി 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇങ്ങനെ ഫോൺ 9000 രൂപയിലും താഴെ വാങ്ങാനുള്ള അവസരമാണിത്.
ഇനി നിങ്ങൾ എക്സ്ചേഞ്ചിൽ വാങ്ങുകയാണെങ്കിൽ 7450 രൂപയ്ക്ക് വാങ്ങിക്കാം. ഇതിന് 3,333 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്.
6.74-ഇഞ്ച് HD LCD കപ്പാസിറ്റീവ് മൾട്ടി-ടച്ച് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 90Hz റിഫ്രഷ് റേറ്റും 260ppi പിക്സൽ ഡെൻസിറ്റിയുമുള്ള ഡിസ്പ്ലേയാണിത്. ഡ്യൂഡ്രോപ്പ് ഡിസ്പ്ലേ ഇതിന്റെ സവിശേഷതയാണ്.
വിവോ ടി4 ലൈറ്റിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ചിപ്സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു. ഫൺടച്ച് ഒഎസ് 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ആണ് സോഫ്റ്റ് വെയർ.
ഡ്യുവൽ ക്യാമറയാണ് ഫോണിന് മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് കൊടുക്കുന്നത്. f/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ മെയിൻ സെൻസറുണ്ട്. f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ ബൊക്കെ സെൻസറാണ് രണ്ടാമത്തെ ക്യാമറ. f/2.2 അപ്പേർച്ചറുള്ള 5-മെഗാപിക്സൽ ക്യാമറയാണ് മുൻവശത്തുള്ളത്.
15W ചാർജിംഗ് സ്പീഡുള്ള 6000 എംഎഎച്ച് ബാറ്ററിയും ഇതിനുണ്ട്. IP64 റേറ്റിങ്ങുള്ള ഫോണാണ് വിവോയുടെ ടി സീരീസിലെ ഈ സ്മാർട്ഫോൺ. മിലിട്ടറി ഗ്രേഡ് ഷോക്ക് പ്രൊട്ടക്ഷനും ആന്റി-ഫാൾ പ്രൊട്ടക്ഷനും ഇതിനുണ്ട്.
ഫോണിന് പിന്നിൽ ഒരു കാപ്സ്യൂൾ പോലുള്ള ക്യാമറ മൊഡ്യൂൾ സജ്ജീകരിച്ചിട്ടുണ്ട്. വിവോ ഇതിൽ മെറ്റൽ ഫ്രെയിമാണ് കൊടുത്തിരിക്കുന്നത്. ബ്ലൂടൂത്ത് v5.4, 5ജി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിന് ലഭിക്കുന്നു.