2026-ൽ ഒരു പുതിയ Samsung Phone വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ തിരക്ക് കൂട്ടി പണം കളയുന്നതിന് മുൻപ് ഈ ലിസ്റ്റ് ഒന്ന് കാണുക! 15,000 രൂപയുടെ ബജറ്റ് ഫോണുകൾ മുതൽ 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം മോഡലുകൾ വരെ കേരള വിപണിയിൽ ലഭ്യമാണ്.
മികച്ച ബാറ്ററി ലൈഫും 5G സപ്പോർട്ടും ലഭിക്കുന്ന ബജറ്റ് ഫോണുകൾ നോക്കുന്നവർക്ക് കേരളത്തിൽ ലഭ്യമായ മോഡലുകൾ അറിയാം. മിഡ്-റേഞ്ചിലും പ്രീമിയം വിഭാഗങ്ങളിലും ശക്തമായ പ്രകടനം, മികച്ച ക്യാമറ, AI ഫീച്ചറുകളുള്ള ഫോണുകളും ലിസ്റ്റിലുണ്ട്. പുതിയ സ്മാർട്ട് ഫോൺ അന്വേഷിക്കുന്നവർക്ക് എല്ലാ ബജറ്റിലുമുള്ള സാംസങ് ഫോണുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇക്കൂട്ടത്തിൽ നിങ്ങൾക്ക് ചേരുന്ന മോഡൽ ഏതാണെന്ന് ഫീച്ചറുകൾ മനസിലാക്കി തന്നെ തെരഞ്ഞെടുത്താലോ!
ലിസ്റ്റിൽ ആദ്യം ഉൾപ്പെടുത്തുന്നത് 25,000 രൂപയിൽ താഴെയുള്ള മികച്ച സാംസങ് സ്മാർട്ട് ഫോണുകളാണ്. കേരളത്തിലെ റീട്ടെയിൽ ഷോപ്പുകളിലും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമായ ബജറ്റ് ഫോണുകളാണിവ.
സാംസങ് ഗാലക്സി M55 5ജി: ഇത് 18000 രൂപ റേഞ്ചിൽ ആരംഭിക്കുന്ന സ്മാർട്ട് ഫോണാണ്. 12ജിബി വരെ റാം സപ്പോർട്ടും 256ജിബി വരെ സ്റ്റോറേജ് സപ്പോർട്ടുമുള്ളവ മോഡലിലുണ്ട്.
7.8mm മാത്രം കനത്തിലും, ഭാരം കുറഞ്ഞതുമായ ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചത്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 50 മെഗാപിക്സൽ ക്യാമറയുണ്ട്.
50എംപി പ്രൈമറി ക്യാമറയടങ്ങുന്ന ട്രിപ്പിൾ റിയർ സെൻസറും വരുന്നു.
45W ഫാസ്റ്റ് ചാർജിംഗുള്ള 5000 mAh ബാറ്ററിയാണ് ഫോണിനുള്ളത്.
സാംസങ് ഗാലക്സി A17 5ജി: 18000 രൂപ മുതൽ വിലയാകുന്ന ഫോണാണിത്. ഇതിലെ ടോപ് വേരിയന്റിന് 8ജിബി റാം സപ്പോർട്ട് മാത്രമാണുള്ളത്.
50 MP OIS പ്രൈമറി സെൻസറടങ്ങുന്ന റിപ്പിൾ റിയർ ക്യാമറ
25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള വലിയ 5000 mAh ബാറ്ററി
സാംസങ് ഗാലക്‌സി S24 അൾട്രാ: 1,09,999 രൂപയ്ക്കാണ് ഈ ഫ്ലാഗ്ഷിപ്പ് ഡിവൈസ് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ബാങ്ക് ഓഫറിൽ വാങ്ങുമ്പോൾ ഒരു ലക്ഷം രൂപയിലേക്ക് വില എത്തിക്കാം.
200 MP പ്രധാന ക്യാമറയും പ്രസിദ്ധമായ ഒപ്റ്റിക്കൽ zoom ലെൻസ് ഫീച്ചറും
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.