Discount Offer: 14000 രൂപ ബാങ്ക് ഓഫറും ചേർത്ത് Samsung Galaxy Flip ഫോൺ ലാഭത്തിൽ വാങ്ങാം

Updated on 21-May-2024
HIGHLIGHTS

Samsung Galaxy ഫ്ലിപ് ഫോണുകൾ വലിയ പ്രചാരം നേടിക്കഴിഞ്ഞു

ആമസോൺ ആണ് സാംസങ് മടക്ക് ഫോണിന് ഓഫർ പ്രഖ്യാപിച്ച

ഫോണിന് ബാങ്ക് ഓഫറും ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കുന്നു

Samsung Galaxy Z Flip 5 5G ലാഭത്തിൽ വാങ്ങാൻ ഇതാ ഓഫർ. സാംസങ്ങിന്റെ മടക്ക് ഫോണായ ഗാലക്സി Z ഫ്ലിപ്പ് 5-നാണ് വിലക്കിഴിവ്. ഫോണിന് ബാങ്ക് ഓഫറും ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കുന്നു. ഒരു ലക്ഷത്തിൽ മുകളിലാണ് ഗാലക്സി Z ഫ്ലിപ് ഫോണിന്റെ യഥാർഥ വില. എന്നാൽ ഇപ്പോൾ വമ്പൻ വിലക്കിഴിവിൽ വാങ്ങാം.

256GB വേരിയന്റിനാണ് ഓഫർ. ആമസോൺ ആണ് സാംസങ് മടക്ക് ഫോണിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 96,999 രൂപയ്ക്കാണ് ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 14,000 രൂപ വരെ ബാങ്ക് ഓഫറും ലഭിക്കുന്നു.

Samsung Galaxy Z Flip 5G

Samsung Galaxy Z Flip 5G

ഇന്ന് ഫ്ലിപ് ഫോണുകൾ സ്മാർട്ഫോൺ വിപണി കീഴടക്കിയിരിക്കുന്നു. മോട്ടറോള, ഓപ്പോ, വിവോ, സാംസങ് ബ്രാൻഡുകളാണ് ഇവയിൽ ജനപ്രിയത നേടിയത്. ഇതിൽ തന്നെ സാംസങ് കമ്പനിയുടെ ഫ്ലിപ് ഫോണുകൾ വലിയ പ്രചാരം നേടിക്കഴിഞ്ഞു.

Samsung Galaxy Z Flip 5 സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. മൾട്ടിമീഡിയ ടാസ്കിനും ഗെയിമിംഗിനും ഇത് മികച്ചതാണ്. ക്യാമറയിലും ഗാലക്സി z ഫ്ലിപ് 5 ഫോൺ പ്രീമിയം പെർഫോമൻസ് തരുന്നു. ഫോണിന്റെ മെയിൻ ക്യാമറ 12എംപിയാണ്. ഇതിൽ 12എംപി അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്നു. ഡ്യുവൽ ക്യാമറയാണ് ഈ ഗാലക്സി Z ഫ്ലിപ് 5 ഫോണിലുണ്ട്. വലിയ ബാറ്ററി ലൈഫും അപ്ഗ്രേഡഡ് പ്രോസസറുമാണ് ഇതിലുള്ളത്. പോക്കറ്റ്- ഫ്രെണ്ട്ലി ഡിസൈനിലാണ് ഈ ഫ്ലിപ് ഫോൺ നിർമിച്ചിട്ടുള്ളത്.

ഓഫർ ഇങ്ങനെ

ആമസോണിലാണ് ഗാലക്സി Z Flip 5-ന് ഓഫർ നൽകിയിരിക്കുന്നത്. 96,999 രൂപയാണ് ഫോണിന്റെ ഓഫർ വില. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മികച്ച ഓഫറുണ്ട്. 14,000 രൂപയുടെ ബാങ്ക് കാർഡ് ഡിസ്കൌണ്ട് ഇതിനുണ്ട്. 82,999 രൂപയ്ക്ക് ഇങ്ങനെ ഫോൺ പർച്ചേസ് ചെയ്യാം. ഇതിന് ഇഎംഐ ഇടപാടുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നു. ഗാലക്സി Z Flip 5ന്റെ 512GB വേരിയന്റിനും ലിമിറ്റഡ് ടൈം ഓഫറുണ്ട്. വാങ്ങാനുള്ള ആമസോൺ ഓഫർ, Click here.

Read More: Tecno Camon 30 Series: ഇന്ത്യയിലെ ആദ്യ 100MP OIS മോഡ് ഷോട്ടുകളുള്ള ഫോൺ ഇന്ത്യയിലെത്തി| TECH NEWS

ഗാലക്സി Z ഫ്ലിപ് 5-ന്റെ പകരക്കാർ

കഴിഞ്ഞ വർഷം ജൂലൈയിലാണ് സാംസങ് Z ഫ്ലിപ് 5 എത്തിയത്. മോട്ടറോള Razr 40 അൾട്രാ എന്ന മടക്ക് ഫോൺ ഈ സാംസങ് ഫോണിന്റെ എതിരാളിയാണ്. ഓപ്പോ Find N3 Flip ഫോണും സമാന വിലയിൽ വരുന്ന മറ്റൊരു പോരാളിയാണ്. എന്നിട്ടും, Galaxy Z Flip 5 (512GB വേരിയൻ്റ്) മത്സരത്തെ അപേക്ഷിച്ച് ഇരട്ടി സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :