Samsung Galaxy S27 Pro വരുന്നു; ഈ ‘മിനി അൾട്രാ’ ഫോണിലും മികച്ച പ്രൈവസി ഫീച്ചർ!

Samsung Galaxy S27 Pro വരുന്നു; ഈ ‘മിനി അൾട്രാ’ ഫോണിലും മികച്ച പ്രൈവസി ഫീച്ചർ!

സാംസങ്ങിന്റെ അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലുകളെ കുറിച്ചാണ് ഇപ്പോൾ പരക്കെ വാർത്തകൾ. കാരണം അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഒരാൾ കൂടി അധികം വരുന്നുണ്ട്. ഗാലക്സി S27 സീരീസിൽ പുതിയൊരു Samsung Galaxy S27 Pro മോഡൽ അവതരിപ്പിക്കുന്നു. ഇത് സാംസങ് ഗാലക്സി എസ്27 ബേസിക് മോഡലുകളേക്കാൾ പ്രീമിയം ഫോണാണ്. എന്നാൽ അൾട്രാ മോഡലിനേക്കാൾ കുറച്ച് താഴെയായിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇങ്ങനെ വരുന്ന മിനി അൾട്രാ ഫോണിന്റെ ഡിസ്പ്ലേയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Digit.in Survey
✅ Thank you for completing the survey!

കഴിഞ്ഞ വർഷം ഇറങ്ങിയ ഗാലക്സി എസ്26 അൾട്രായിലും വരാനിരിക്കുന്ന എസ്27 അൾട്രായിലുമുള്ള ഫീച്ചർ ഗാലക്സി എസ്27 പ്രോയിലും ലഭിക്കും. അൾട്രായിലെ Privacy Display സാങ്കേതികവിദ്യ S27 പ്രോയിലും ഉൾപ്പെടുത്തുന്നു. ഈ സാംസങ് ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും മറ്റ് വിശദാംശങ്ങളും അറിയാം.

Samsung Galaxy S27 Pro Display Feature

സാംസങ് ഗാലക്‌സി എസ് 27 പ്രോയിൽ പ്രൈവസി ഡിസ്‌പ്ലേ സപ്പോർട്ട് ലഭിക്കുന്നതെന്നാണ് സൂചന. ഈ ടെക്നോളജി ആദ്യം നൽകിയത് ഗാലക്‌സി എസ് 26 അൾട്രയിലാണ്. നമ്മൾ ഫോൺ ഉപയോഗിക്കുമ്പോൾ അടുത്തുള്ള ആളുകൾ ഫോണിലേക്ക് ഉറ്റുനോക്കുന്നത് ഒഴിവാക്കുന്ന ഫീച്ചറാണിത്. ബസ്സിലും ആൾക്കൂട്ടത്തിലുമെല്ലാം ഫോൺ സ്ക്രീനിൽ എന്തെങ്കിലും കാണുമ്പോൾ ആർക്കും എത്തിനോൽക്കാൻ സാധിക്കില്ല. ഫോണിലെ സ്‌ക്രീനിൽ കാണിക്കുന്നതൊന്നും മറ്റുള്ളവർ കാണാതിരിക്കാനുള്ള പ്രത്യേക ഫീച്ചറാണിത്.

Also Read: വമ്പൻ സൗണ്ടും വമ്പൻ ഓഫറും; Govo Gosurround 5.1 ഇപ്പോൾ കുറഞ്ഞ വിലയിൽ!

ഇങ്ങനെ പ്രൈവസി ഡിസ്പ്ലേ ഫീച്ചർ വരുന്നത് കൂടുതൽ ഉപയോഗപ്രദമാകും. പൊതു ഇടങ്ങളിൽ ബാങ്കിംഗ് ആപ്പുകൾ, മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ, പാസ്‌വേഡുകൾ, മറ്റ് സെൻസിറ്റീവ് വിവരങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ സ്വകാര്യതയും സുരക്ഷിതത്വവും ലഭിക്കുമെന്നതാണ് നേട്ടം.

Samsung Galaxy S27 Pro

പ്രൈവസി ഡിസ്പ്ലേ ഫീച്ചറിനെ കമ്പനി Flex Magic Pixel ടെക്നോളജി എന്നാണ് വിളിക്കുന്നത്. എസ്27 പ്രോയിൽ ഈ ഫീച്ചർ വരുന്നതിനെ കുറിച്ച് സാംസങ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത് സാംസങ്ങിന്റെ ഹാർഡ് വെയർ ടെക്നോളജിയാണ്. ഈ ഓപ്ഷൻ ആക്ടീവാക്കിയാൽ ഡിസ്പ്ലേയുടെ സൈഡ്-ആംഗിൾ വ്യൂ കുറയ്ക്കുന്നു. ഇത് സമീപത്ത് ഇരിക്കുന്ന ആളുകൾക്ക് സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്നവ കാണാൻ ബുദ്ധിമുട്ടാക്കുന്നു. ഇത് ഓഫാക്കുമ്പോൾ സാധാരണ സ്മാർട്ട് ഫോണുകളിലുളള അമോലെഡ് ഡിസ്പ്ലേ പോലെ പ്രവർത്തിക്കുന്നു.

സാംസങ് ഗാലക്‌സി എസ് 27 പ്രോ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഗാലക്‌സി എസ് 27 പ്രോയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. എന്നാലും മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 6.47 ഇഞ്ച് OLED സ്‌ക്രീൻ നൽകുമെന്നാണ് സൂചന.

ഗാലക്‌സി എസ് 27 അൾട്രയിലെ പല ഹാർഡ്‌വെയർ സവിശേഷതകളും എസ്27 പ്രോയിലും നൽകിയേക്കും. അൾട്രായിലുള്ള മികച്ച ക്യാമറകളും മിക്ക ഹൈ-എൻഡ് ഫീച്ചറുകളും ചെറിയ സ്ക്രീനുള്ള ഫോണിലേക്ക് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. എസ് പെന്നിനുള്ള സപ്പോർട്ട് എന്നാൽ ഈ ഫോണിലുണ്ടാകില്ല.

മുമ്പ് കമ്പനി ഗ്ലാമറിന് പ്രാധാന്യം നൽകി ഗാലക്സി എസ് സീരീസിൽ എസ്25 എഡ്ജ് പരീക്ഷിച്ചിരുന്നു. ഇത് വലിയ ഹിറ്റാകാത്തതിനാൽ ഇക്കഴിഞ്ഞ സീരീസിൽ എഡ്ജ് മോഡൽ അവതരിപ്പിച്ചില്ല. ഇത്തവണ Pro മോഡൽ കൂടുതൽ ഗൗരവമായി വികസിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile