Samsung Galaxy S26 Ultra, S26 Plus, S26 5G ദുബായ്, അമേരിക്കയിലെ വില എങ്ങനെയെന്നോ!

ഫെബ്രുവരി 25-ന് ഗാലക്സി അൺപാക്ക്ഡ് ഇവന്റിലൂടെ Samsung Galaxy S26 Ultra, S26 Plus, S26 5G പുറത്തിറങ്ങി. സ്മാർട്ട്‌ഫോൺ ലോകം കാത്തിരുന്ന ഫ്ലാഗ്ഷിപ്പ് ഉൾപ്പെട്ട സീരീസാണിത്. മുൻവർഷങ്ങളിൽ നിന്ന് വലിയ അപ്ഡേറ്റുകളില്ലെങ്കിലും സോഫ്റ്റ് വെയറിലും ഡിസ്പ്ലേയിലും ചാർജിങ്ങിലുമെല്ലാം പുതുമ കൊണ്ടുവന്നു. സാംസങ് ഗാലക്സി എസ്26 5ജിയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 87,999 രൂപ മുതലാണ്.

സാധാരണ ഇന്ത്യക്കാർ ഇങ്ങനെയുള്ള വമ്പൻ ഫോണുകൾ വിദേശത്ത് നിന്ന് പർച്ചേസ് ചെയ്യുന്ന പതിവുണ്ട്. പ്രവാസികളായ മലയാളികളും ഇതേ മാർഗമാണ് കൂടുതലും സ്വീകരിക്കുന്നത്. ഇത്തവണ ഇന്ത്യയിലെയും ദുബായ്, അമേരിക്കയിലെയും വിലയിൽ വലിയ വ്യത്യാസമുണ്ടോ? ദുബായ്, യുകൈ, യുഎസ്എ, ചൈന, ഖത്തർ, തായ്ലാൻഡ് വിപണികളിലെ വില താഴെ വിശദമായി കൊടുക്കുന്നു.

Samsung Galaxy S26 Ultra Price

  1. ഇന്ത്യ: 1,39,999 രൂപ
  2. ദുബായ്: 5,099 AED (1,27,000 രൂപ)
  3. USA: $1,299 (1,19,000 രൂപ)
  4. UK: £1,279 (1,58,000 രൂപ)
  5. ചൈന: ¥ 12,593 (1,45,000 രൂപ)
  6. ഖത്തർ: QAR 4,799 ( 1,09,000 രൂപ)
  7. തായ്ലൻഡ്: ฿46,900 (1,37,100 രൂപ)

ഈ വിലകൾ അടിസ്ഥാനമാക്കിയാൽ അമേരിക്ക (യുഎസ്എ), ഖത്തർ എന്നിവിടങ്ങളിലാണ് താരതമ്യേന വില കുറവ്.

Also Read: സുന്ദരക്കുട്ടൻ Vivo V70 സീരീസ് ആദ്യ വിൽപ്പനയിൽ 4000 രൂപയോളം ഡിസ്കൗണ്ടിൽ, ഇന്ന് മുതൽ

Samsung Galaxy S26 Plus price

  • ഇന്ത്യ: 1,19,999 രൂപ
  • ദുബായ്: 4,299 AED ( 1,07,000 രൂപ)
  • USA: $1,099 ( 99,900 രൂപ)
  • UK: £1,099 (1,35,500 രൂപ)
  • ചൈന: CNY 7,999 (94,000 രൂപ)
  • ഖത്തർ: QAR 4,299 ( 98,000 രൂപ)
  • തായ്ലൻഡ്: ฿40,900 (1,19,500 രൂപ)

ഇവ നോക്കുമ്പോൾ, ചൈന, ഖത്തർ, യുഎസ്എ എന്നിവിടങ്ങളിലാണ് പ്ലസ് വേരിയന്റിന് ഒരു ലക്ഷത്തേക്കാൾ വില കുറവുള്ളത്.

സാംസങ് ഗാലക്സി എസ്26 5ജി വില

  1. ഇന്ത്യ: 87,999 രൂപ
  2. ദുബായ്: 3,599 AED ( 89,000 രൂപ)
  3. USA: $899 ( 81,700 രൂപ)
  4. UK: £879 (1,08,400 രൂപ)
  5. ചൈന: CNY 5,999 ( 71,000 രൂപ)
  6. ഖത്തർ: QAR 3,299 ( 75,000 രൂപ)
  7. തായ്ലൻഡ്: ฿33,900 (99,100 രൂപ)

ഈ രാജ്യങ്ങളിലെ വില താരതമ്യം ചെയ്യുമ്പോൾ ചൈന, ഖത്തർ, യുഎസ്എ രാജ്യങ്ങളിലാണ് വിലക്കുറവ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :