Samsung Galaxy S26 Ultra: അങ്ങനെ അടുത്ത വർഷം വരാനുള്ള സാംസങ് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണിന്റെ വില വിവരങ്ങൾ ചോർന്നു. സാംസങ് എസ്-സീരീസിലേക്ക് വരുന്ന അടുത്ത ഫ്ലാഗ്ഷിപ്പ് ഫോണാണ് ഗാലക്‌സി എസ് 26 അൾട്രാ. ഇനിയും കുറച്ച് മാസങ്ങളുണ്ടെങ്കിലും യുഎസ്, ദുബായ്, ഇന്ത്യ എന്നിവിടങ്ങളിൽ സാംസങ് ഗാലക്സി എസ് 26 അൾട്രായുടെ വില വിവരങ്ങൾ പുറത്തുവരുന്നു. ഈ സാംസങ് ഫോണിന്റെ പ്രതീക്ഷിക്കുന്ന വില ഓൺലൈനിൽ ലീക്കായിരിക്കുകയാണ്. ഇത്തവണ എത്തിയ സാംസങ് ഗാലക്സി എസ്25 അൾട്രായേക്കാൾ വലിയ വിലയിലാണ് എസ്26 അൾട്രാ വരുന്നതെന്നാണ് ലഭിക്കുന്ന വിവരം.
റിപ്പോർട്ടുകൾ പറയുന്നത് സാംസങ് ഗാലക്സി എസ് 26 അൾട്രാ ഇന്ത്യയിൽ ഏകദേശം 1,59,990 രൂപ വില ആയേക്കും എന്നതാണ്. ഒന്നരലക്ഷം രൂപയാണെങ്കിലും അൾട്രാ ഫീച്ചറുകൾ തന്നെ ഇതിന് ലഭിച്ചേക്കും. യുഎസിൽ ഈ ഹാൻഡ്‌സെറ്റിന് ഏകദേശം 1,599 ഡോളറായിരിക്കും വില. ദുബായിൽ 5,872 ദിർഹമാണ് ഇതിന് വിലയാകുന്നത്. എന്നാൽ ഇത് ഫോണിന്റെ വിലയെ കുറിച്ചുള്ള ആദ്യകാല ചോർച്ചകളാണ്. ഓരോ രാജ്യത്തും എത്രയാകും വിലയെന്നതിൽ ഇനിയും ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ല.
സാംസങ് ഗാലക്സി എസ് 26 അൾട്രാ 5ജിയിൽ വലിയ വേപ്പർ കൂളിംഗ് ചേമ്പറാണ് കൊടുക്കാൻ സാധ്യത. 3nm ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 2 ചിപ്‌സെറ്റ് ഇതിൽ നൽതിയേക്കും. 60W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യും. ഇതിൽ സാംസങ് 5,000mAh ബാറ്ററി കൊടുക്കുമെന്നാണ് സൂചന.
ക്യാമറയാണ് ഗാലക്സി എസ് സീരീസ് ഫോണുകളുടെ ഹൈലൈറ്റ്. എസ്26 അൾട്രായിൽ 200MP സോണി പ്രൈമറി സെൻസറുണ്ടാകും. ഇതിൽ 50MP അൾട്രാവൈഡ് സെൻസറും നൽകുമെന്നാണ് ലഭിക്കുന്ന വിവരം. സ്മാർട്ഫോണിൽ 50MP പെരിസ്‌കോപ്പ് സെൻസർ നൽകുമെന്നാണ് സൂചന. നാലാമത്തെ ക്യാമറയായി 12MP ടെലിഫോട്ടോ സെൻസറും കൊടുക്കും.
ഗാലക്‌സി ഇസഡ് ഫോൾഡ് 7 ഡിസൈനിന് സമാനമായി ഗുളിക ആകൃതിയിലുള്ള ക്യാമറ ഐലൻഡ് ഇതിൽ കൊടുത്തേക്കും. അങ്ങനെയെങ്കിൽ ഫോണിന്റെ ഡിസൈനിൽ കാര്യമായ മാറ്റമാകും ഇത്. എങ്കിലും 2026 ഫ്ലാഗ്ഷിപ്പ് ഫോണിന്റെ പ്രധാന ഡിസൈൻ അപ്‌ഗ്രേഡുകളെ കുറിച്ച് ഇനിയും വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
പതിവുപോലെ വർഷം ആദ്യം തന്നെ സ്മാർട്ഫോൺ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം ജനുവരിയിൽ സാംസങ് ഗാലക്സി എസ് 26 അൾട്രാ ലോഞ്ചുണ്ടാകും. ഇതിനൊപ്പം സ്റ്റാൻഡേർഡ് ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26 എഡ്ജ് എന്നിവയും പുറത്തിറക്കും. കൃത്യമായ തീയതി പുറത്തുവരാൻ ഇനിയും കുറച്ച് മാസങ്ങൾ കാത്തിരിക്കേണ്ടി വരും.
Also Read: Google Pixel 10 Pro Fold: 1TB സ്റ്റോറേജ് പുതിയ ഫോൾഡ് ഫോൺ! പ്രധാന ഫീച്ചറുകൾ, വിലയും, വിൽപ്പനയും