samsung galaxy s26 rumors
ഫ്ലാഗ്ഷിപ്പിലെ ഒന്നാമനായി ഇനി വരാനിരിക്കുന്നത് Samsung Galaxy S26 Ultra 5ജിയാണ്. ഈ വർഷം ആദ്യമായിരുന്നു സാംസങ്ങിന്റെ ഗാലക്‌സി എസ് 25 സീരീസ് പുറത്തിറങ്ങിയത്. ഇപ്പോൾ ഗാലക്‌സി എസ് 26 അൾട്രായെ കുറിച്ചുള്ള ഫീച്ചറുകളുടെ വിവരങ്ങളും വരുന്നു. ഫോണിന്റെ വിലയും സ്പെസിഫിക്കേഷനുകളും നോക്കാം.
ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ക്യാമറയിൽ വരുന്ന മാറ്റങ്ങളാണ്. സാംസങ് ഇൻ-ഹൗസ് ഐസോസെൽ സെൻസറിൽ നിന്ന് മാറി 200 മെഗാപിക്സൽ സോണി സെൻസർ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇതും വലിയ 1/1.1 ഇഞ്ച് ലെൻസ് ഇതിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഗാലക്സി എസ് 24 അൾട്രായിലേതിനേക്കാൾ വലുതും മെച്ചപ്പെട്ട ലോ-ലൈറ്റ് പെർഫോമൻസും ഡൈനാമിക് റേഞ്ചും ഇതിനുണ്ടാകും. ഇതിൽ 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാ-വൈഡ് സെൻസറുമുണ്ടാകും. 12MP സെക്കൻഡറി ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തുമെന്ന് സൂചനകളുണ്ട്. പ്രൊഫഷണൽ-ഗ്രേഡ് മൊബൈൽ ഫോട്ടോഗ്രാഫിയിൽ സാംസങ് എസ്26 അൾട്രാ നിരാശപ്പെടുത്തില്ല.
ലോഞ്ച് തീയതിയെ കുറിച്ചും വിലയെ കുറിച്ചും ചില വിവരങ്ങൾ പ്രചരിക്കുന്നു. 2026 ജനുവരി പകുതിയോ അവസാനമോ ആകുമ്പോഴേക്കും ഗാലക്സി S26 അൾട്രാ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പിന് ഇന്ത്യയിൽ 1,59,990 രൂപയായിരിക്കും വില ആരംഭിക്കുന്നത്. അൾട്രാ-പ്രീമിയം വിഭാഗത്തിലുള്ള സ്മാർട്ഫോണായിരിക്കും ഇത്.
ഗാലക്സി എസ് 26 അൾട്രാ നിരവധി ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്നേക്കും. ഇതുവരെ വന്നതിന് സമാനമായ സിഗ്നേച്ചർ അൾട്രാ ലുക്ക് ഇതിനുമുണ്ടാകും. മിനിമലിസ്റ്റിക് റിയർ പാനലും മെച്ചപ്പെട്ട സ്‌ക്രീൻ-ടു-ബോഡിയും ഗാലക്സി എസ്26 5ജിയ്ക്കുണ്ടാകും.
പുതിയ സാംസങ് മുൻനിര ഫോണിന് നൽകുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 4 (Elite 2) പ്രോസസറായിരിക്കും. 16GB വരെ റാം സപ്പോർട്ട് ഇതിനുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. 6.9 ഇഞ്ച് വലിപ്പമുള്ള, OLED ഡിസ്പ്ലേയുണ്ടാകും. ഈ സ്മാർട്ഫോണിൽ 120Hz വരെ റിഫ്രഷ് റേറ്റ് പ്രതീക്ഷിക്കാം. എന്നാൽ ഇത്തരം ഫീച്ചറുകളെ കുറിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Also Read: 200MP സെൻസറുള്ള 12GB Samsung Galaxy S25 Ultra, സ്വപ്ന ഫോൺ ഒരു ലക്ഷം രൂപയ്ക്ക് താഴെ!