Samsung Galaxy S26 Plus പ്രീമിയം ഫോണിന് ഫ്ലിപ്കാർട്ടിൽ ഫ്ലിപ്കാർട്ടിൽ വൻ ഡിസ്‌കൗണ്ട്!
സാംസങ്ങിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്‌ഫോണായ Samsung Galaxy S26 Plus 5G ഇപ്പോൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാം. അത്യാധുനിക ഫീച്ചറുകളും കരുത്തുറ്റ പ്രൊസസറും മികച്ച ക്യാമറയുമുള്ള സ്മാർട്ട് ഫോണാണിത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ Flipkart ലാണ് വിലക്കിഴിവ്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്. ആമസോണിൽ സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജി 256 ജിബി ഫോണിന് സ്റ്റോക്കില്ല. എന്നാൽ പരിമിതമായ കാലത്തേക്കുള്ള ഫ്ലിപ്കാർട്ട് ഓഫറിലൂടെ സാംസങ് സ്മാർട്ട് ഫോൺ വമ്പിച്ച ഇളവിൽ വാങ്ങാം. ഫോണിന്റെ സവിശേഷതകളും ഇപ്പോഴത്തെ ഓഫറും പരിശോധിക്കാം.
SurveySamsung Galaxy S26 Plus 5G Price Offer Flipkart
12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട്ഫോണിനാണ് ഓഫർ. 119999 രൂപയ്ക്കാണ് സാംസങ് എസ്26 പ്ലസ് 5ജി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ഫ്ലിപ്കാർട്ടിൽ 25 ശതമാനം ഇളവിൽ 89499 രൂപയാണ് വിലയാകുന്നത്.
ആക്സിസ്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ 4000 രൂപ ഇളവ് ലഭിക്കും. ഇങ്ങനെ സാംസങ് എസ്26 പ്ലസ് 5ജി 85000 രൂപയ്ക്ക് വാങ്ങാം. 55750 രൂപയുടെ എക്സ്ചേഞ്ച് ഓഫറും സാംസങ് എസ്26 പ്ലസ് 5ജിയ്ക്ക് സ്വന്തമാക്കാം.
36 മാസത്തേക്ക് 3147 രൂപയുടെ ഇഎംഐ ഓഫറും സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജിയ്ക്ക് ലഭ്യമാണ്.
Also Read: പവറിലും ക്യാമറയിലും രാജാവ് ഇവൻ തന്നെ! Vivo V70 FE ഇപ്പോൾ വൻ വിലക്കുറവിൽ ആമസോണിൽ
സാംസങ് എസ്26 പ്ലസ് 5ജി സ്പെസിഫിക്കേഷൻ
6.7 ഇഞ്ച് ഡൈനാമിക് LTPO AMOLED 2X ഡിസ്‌പ്ലേയിലാണ് സാംസങ് ഗാലക്സി എസ്26 പ്ലസ് അവതരിപ്പിച്ചത്. ഇതിന് HDR10+ പിന്തുണയും 2,600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സും 120Hz റിഫ്രഷ് റേറ്റും ലഭ്യമാണ്.
ഗാലക്സി S26 പ്ലസ് 5ജിയിൽ IP68 റേറ്റിംഗ് ഉണ്ട്. ഏകദേശം 30 മിനിറ്റ് വരെ മുങ്ങിക്കിടന്നാലും ഇതിന് കേടുപാടുകൾ സംഭവിക്കില്ല.
ഇതിൽ 4,900mAh ബാറ്ററിയാണുള്ളത്. വൈഫൈയും സെല്ലുലാർ നെറ്റ്‌വർക്കും മാറിമാറി ഉപയോഗിച്ചാൽ ഒരു ദിവസം മുഴുവൻ ചാർജ് നിലനിൽക്കും. ഇതിന് 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 20 വാട്ട് വയർലെസ് ചാർജിങ് സപ്പോർട്ടുമുണ്ട്. സാംസങ്ങിന്റെ എക്സിനോസ് 2600 deca-core പ്രോസസറാണ് ഇതിലുള്ളത്.
സാംസങ് ഗാലക്സി S26 പ്ലസ് സ്മാർട്ട് ഫോണിൽ ട്രിപ്പിൾ ക്യാമറ സംവിധാനമാണുള്ളത്. 50 MP വൈഡ് ക്യാമറയും 10 MP ടെലിഫോട്ടോ സെൻസറും 12 MP അൾട്രാ-വൈഡ് സെൻസറും ചേർന്ന ക്യാമറ സിസ്റ്റമാണിത്. സ്മാർട്ട് ഫോണിൽ സൂപ്പർ സ്റ്റെഡി വീഡിയോ സപ്പോർട്ടും LED ഫ്ലാഷുമുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
