ഫ്ലാഗ്ഷിപ്പ് 2026 മോഡലായ ഗാലക്സി എസ്26 അൾട്രായ്ക്കൊപ്പം Samsung Galaxy S26, Galaxy S26 Plus ഫോണുകളും അവതരിപ്പിച്ചു. രണ്ട് ഉപകരണങ്ങളും പുതിയ AI ഫീച്ചറുകളോടെയാണ് അവതരിപ്പിച്ചത്. പുതിയ തലമുറ എക്‌സിനോസ് ചിപ്‌സെറ്റിലാണ് ഇവ രണ്ടും പുറത്തിറക്കിയത്. ഇന്ത്യയിലെ ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26 പ്ലസ് വില, സവിശേഷതകൾ എങ്ങനെയാണന്ന് വിശദമായി അറിയാം.
സാംസങ് ഗാലക്സി എസ് 26-ൽ 1–120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും വിഷൻ ബൂസ്റ്റർ പിന്തുണയുമുള്ള 6.3 ഇഞ്ച് FHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണുള്ളത്.
സാംസങ് ഗാലക്സി എസ് 26 പ്ലസ് സമാനമായ ഡിസ്‌പ്ലേ വരുന്നു. എന്നാലും 6.7 ഇഞ്ച് QHD+ പാനലാണുള്ളത്. രണ്ട് മോഡലുകളും Exynos 2600 ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്നു.
ഗാലക്‌സി എസ് 26-ൽ ബാറ്ററി കപ്പാസിറ്റി 4,300mAh ആണ്.ഗാലക്‌സി എസ് 26 പ്ലസിൽ 4,900mAh ഉം ആണ്. സ്റ്റാൻഡേർഡ് മോഡൽ 25W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. പകരം പ്ലസ് വേരിയന്റിലുള്ളത് 45W വയർഡ് ചാർജിങ് സപ്പോർട്ടാണ്. ഇവ രണ്ടും വയർലെസ് ചാർജിംഗും വയർലെസ് പവർഷെയർ സപ്പോർട്ടുമുള്ളവയാണ്.
സാംസങ് ആരാധർ ഉറ്റുനോക്കുന്ന ക്യാമറ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കിയാലോ! ക്യാമറയിലേക്ക് വന്നാൽ ഫോണിൽ 2x ഒപ്റ്റിക്കൽ ക്വാളിറ്റി സൂമുള്ള 50MP പ്രധാന സെൻസറുണ്ട്. ട്രിപ്പിൾ ക്യാമറയിലെ അടുത്തയാൾ 12MP അൾട്രാ-വൈഡ് ലെൻസാണ്. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുന്നു. 12MP റെസല്യൂഷനുള്ള സെൽഫി ക്യാമറയും സാംസങ് ഗാലക്സി എസ്26 ഫോണുകളിലുണ്ട്.
Also Read: Samsung Galaxy S26 Ultra Launched: 200MP ക്വാഡ് ക്യാമറ, Privacy Display, ഫാസ്റ്റ് ചാർജിങ്
5G, LTE, Wi-Fi 7, ബ്ലൂടൂത്ത് സപ്പോർട്ടുള്ള ഫോണുകളാണിവ. പൊടി, ജല പ്രതിരോധിക്കുന്നതിന് ഇതിന് IP68 റേറ്റിങ്ങുണ്ട്.
കോബാൾട്ട് വയലറ്റ്, വെള്ള, കറുപ്പ്, സ്കൈ ബ്ലൂ നിറങ്ങളിൽ ലഭ്യമാകും. ചില നിറങ്ങൾ പ്രത്യേകമായി ഓൺലൈൻ എക്‌സ്‌ക്ലൂസീവ് ഫിനിഷുകളും ഇതിൽ ഉൾപ്പെടുന്നു. സാംസങ്ങിന്റെ ഔദ്യോഗിക ചാനലുകൾ വഴിയും പാർട്നർ റീട്ടെയിലർമാർ വഴിയും പ്രീ-ഓർഡറുകൾ ചെയ്യാം. പ്രീ ബുക്കിങ്ങും ലോഞ്ചിനൊപ്പം ആരംഭിച്ചിട്ടുണ്ട്.