ട്രിപ്പിൾ ക്യാമറ, കരുത്തുറ്റ പ്രൊസസ്സർ, Samsung Galaxy S26 5G ആമസോണിൽ ഗംഭീര വിലക്കുറവിൽ!
സാംസങ്ങിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്‌ഫോണായ Samsung Galaxy S26 5G സ്വന്തമാക്കാൻ ഇതാ സുവർണാവസരം! പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ പ്രീമിയം ഫോണിന് വില കുറച്ചു. മികച്ച ട്രിപ്പിൾ ക്യാമറ സെറ്റപ്പും കരുത്തുറ്റ പ്രൊസസ്സറുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. പ്രീമിയം ഡിസൈനിലുള്ള ഫോണിന് ഇപ്പോൾ 14000 രൂപയോളം വിലക്കുറവുണ്ട്. 50MP ക്യാമറയും ഗാലക്സി എഐ സപ്പോർട്ടുമുള്ള ഫോണാണിത്. ഈ സാംസങ് ഗാലക്സി എസ്25 5ജിയുടെ പ്രത്യേകതകളും ഓഫറുകളും അറിയാം.
SurveySamsung Galaxy S26 5G Price Deal Amazon
87,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്26 5ജി ലോഞ്ച് ചെയ്തത്. 73,889 രൂപയ്ക്ക് ആമസോണിൽ ഇതിന് ഓഫർ വിലയാകുന്നു. 2216 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ആമസോൺ തരുന്നു. ഇങ്ങനെ 71000 രൂപ റേഞ്ചിൽ സാംസങ് ഫോൺ വാങ്ങിക്കാം. എന്നാൽ ആമസോൺ പേ ഉപയോഗിക്കുന്നവർക്കാണ് ഈ ക്യാഷ്ബാക്ക് ലഭിക്കുന്നത്.

പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് 49,500 രൂപയ്ക്ക് എക്സ്ചേഞ്ചിലും സാംസങ് എസ്26 5ജി ലഭിക്കും. 2,598 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു.
Also Read: വീട് മിനി ഹോം തിയേറ്ററാക്കാം! 55 ഇഞ്ച് Smart TV കൾക്ക് ആമസോണിൽ ഇതാ ഓഫർ മാമാങ്കം
സാംസങ് ഗാലക്സി എസ്26 5ജി സ്പെസിഫിക്കേഷൻ
ഈ സാംസങ് ഗാലക്സി എസ്26 5ജിയുടെ ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
- ഡിസ്പ്ലേ: 6.3-ഇഞ്ച് ഡൈനാമിക് LTPO AMOLED 2X, FHD+ ഡിസ്പ്ലേയുള്ള ഫോണാണിത്. ഇതിന് 120Hz അഡാപ്റ്റീവ് റിഫ്രെഷ് റേറ്റും, 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും, HDR10+ സപ്പോർട്ടും ഫോണിനുണ്ട്. ഇതിൽ ആൻഡ്രോയിഡ് അൾട്രാ HDR, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുണ്ട്.
- പ്രോസസർ: AMD Xclipse 960 GPU ഉള്ള Samsung Exynos 2600 ആണ് സാംസങ് ഗാലക്സി എസ്26 5ജിയ്ക്ക് പെർഫോമൻസ് നൽകുന്നത്.
- ക്യാമറ: 50MP സാംസങ് ISOCELL GN3 ക്യാമറ, 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും, 10MP Samsung ISOCELL 3K1 അൾട്രാവൈഡ് ക്യാമറയും നൽകിയിട്ടുണ്ട്. 12MP സാംസങ് ISOCELL 3LU ഫ്രണ്ട് ക്യാമറയും കൂടി ചേർന്നതാണ് ഈ ഫോണിലെ ക്യാമറ സിസ്റ്റം.
- ബാറ്ററി, ചാർജിങ്: 4300mAh ബാറ്ററിയാണ് ഈ സാംസങ് ഗാലക്സി എസ്26 5ജിയിലുണ്ട്. ഇത് 25W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, 4.5W റിവേഴ്സ് വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
- സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള UI 8.5 ആണ് ഇതിലുള്ള ഒഎസ്. 7 വർഷത്തെ OS അപ്‌ഗ്രേഡുകളും 7 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഇതിലുണ്ട്.
- ഓഡിയോ: സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ് സപ്പോർട്ടും ഇതിനുണ്ട്. 3.5mm ഹെഡ്‌ഫോൺ ജാക്ക് ഇതിനില്ല.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile