Price and Offers: Samsung ഗാലക്സി S25, പ്ലസ്, S25 Ultra: ഇന്ത്യയിലെ വിലയും വിൽപ്പനയും ഇതാ…

Updated on 23-Jan-2025
HIGHLIGHTS

S25 സീരീസുകളുടെ ഫീച്ചറുകളും ഡോളറിലെ വിലയുമെല്ലാം നിങ്ങൾ ഇതിനകം അറിഞ്ഞല്ലോ!

Samsung ഗാലക്സി S25 സീരീസുകളുടെ ഇന്ത്യയിലെ വിലയും വിൽപ്പനയും അറിയാം

സാംസങ് ഗാലക്സി S25 Ultra മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് ചില ആനുകൂല്യങ്ങളും നേടാനാകും

അങ്ങനെ Samsung തങ്ങളുടെ യമണ്ടൻ സ്മാർട്ഫോണുകൾ പുറത്തിറക്കി. ഫ്ലാഗ്ഷിപ്പും പ്രീമിയം സ്മാർട്ഫോണുകളും അടങ്ങുന്ന Samsung Galaxy S25 സീരീസ് കാലിഫോർണിയയിൽ ലോഞ്ച് ചെയ്തു. ഫോണിന്റെ ഫീച്ചറുകളും ഡോളറിലെ വിലയുമെല്ലാം നിങ്ങൾ ഇതിനകം അറിഞ്ഞല്ലോ! Samsung ഗാലക്സി S25 സീരീസുകളുടെ ഇന്ത്യയിലെ വിലയും വിൽപ്പനയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങളാണ് ഇവിടെ ഉൾപ്പെടുത്തുന്നത്.

Samsung Galaxy S25 Ultra: വില

സാംസങ് ഗാലക്‌സി S25 അൾട്രാ 3 ഇന്റേണൽ സ്റ്റോറേജുകളിലാണ് പുറത്തിറക്കിയിട്ടുള്ളത്. 12GB+256GB സ്റ്റോറേജിന് 129,999 രൂപയാണ് ഇന്ത്യയിലെ വില. 12GB+512GB സ്റ്റോറേജിന് 141,999 രൂപയാകുന്നു. ഇതിൽ 1TB സ്റ്റോറേജുള്ള ടോപ്പ് എൻഡ് വേരിയന്റിന് 1,65,999 രൂപയുമാണ് വില.

Samsung Galaxy S25 Ultra

12GB + 256GB: 1,29,999 രൂപ
12GB + 512GB: 1,41,999 രൂപ
12GB + 1TB: 1,65,999 രൂപ (ടൈറ്റാനിയം സിൽവർ ബ്ലൂ മാത്രം)

ടൈറ്റാനിയം സിൽവർ ബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈറ്റ്സിൽവർ, ടൈറ്റാനിയം ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്.

ഗാലക്സി S25 അൾട്രാ വിൽപ്പന, ഓഫർ

ഫോണുകളുടെ പ്രീ-ഓർഡർ ഇതിനകം ആരംഭിച്ചിരിക്കുന്നു. സാംസങ് ലൈവ്, ഓൺലൈൻ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഓഫ്ലൈനായും ഫോൺ ലഭിക്കും. ഫെബ്രുവരി 7 മുതലാണ് ഫോണുകളുടെ വിൽപ്പനയും ഷിപ്പിങ്ങും നടക്കുക.

സാംസങ് ഗാലക്സി S25 Ultra മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് ചില ആനുകൂല്യങ്ങളും നേടാനാകും. 12GB/256GB മോഡലിന് 12GB/512GB വേരിയന്റിലേക്കുള്ള സ്റ്റോറേജ് അപ്‌ഗ്രേഡ് ഉൾപ്പെടെ 21,000 രൂപയുടെ ഓഫർ നേടാം. അതായത് ലോഞ്ച് ഓഫറായി 512GB ഫോൺ 256GB മോഡലിന്റെ വിലയിൽ ലഭിക്കുന്നു.

കൂടാതെ 9,000 രൂപ അപ്‌ഗ്രേഡ് ബോണസും ലഭിക്കും. 9 മാസത്തെ നോ-കോസ്റ്റ് EMI പ്ലാനിനൊപ്പം 7,000 രൂപ ക്യാഷ്ബാക്കും നേടാനാകും. 6 മാസത്തെ സൗജന്യ ജെമിനി അഡ്വാൻസ്‌ഡും 2TB ക്ലൗഡ് സ്റ്റോറേജും ലഭിക്കുന്നതാണ്.

Also Read: രാജാവെത്തി, 1TB സ്റ്റോറേജുമായി Samsung Galaxy S25 Ultra! ഒറ്റനോട്ടത്തിൽ ഫീച്ചറുകളും വിലയും അറിയാം…

Samsung Galaxy S25, S25 പ്ലസ്: വില

സാംസങ് ഗാലക്‌സി എസ് 25 ഇന്ത്യയിൽ 80,999 രൂപ പ്രാരംഭ വിലയിലാണ് പുറത്തിറക്കിയിട്ടുള്ളത്. എന്നുവച്ചാൽ S24 ഫോണിനേക്കാൾ 1,000 രൂപ കൂടുതലാണ്. പ്ലസ് മോഡലിന് ഈ വർഷം 2,000 രൂപയാണ് കഴിഞ്ഞ മോഡലിൽ നിന്നുള്ള വ്യത്യാസം.

Samsung Galaxy S25

ഗാലക്സി S25 രണ്ട് സ്റ്റോറേജ് വേരിയന്റും, നാല് കളർ വേരിയന്റുകളിലുമാണ് അവതരിപ്പിച്ചത്.
12GB + 256GB: 80,999 രൂപ
12GB + 512GB: 92,999 രൂപ

നിറങ്ങൾ: ഐസി ബ്ലൂ, സിൽവർ ഷാഡോ, നേവി മിന്റ് കളറുകളിൽ ലഭിക്കുന്നു.

ഗാലക്സി S25+ അതുപോലെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ നേടാം.
12GB + 256GB: 99,999 രൂപ
12GB + 512GB: 1,11,999 രൂപ

നിറങ്ങൾ: നേവി, സിൽവർ ഷാഡോ

Also Read: Launched! വലിയ മാറ്റങ്ങളുണ്ടോ? Samsung Galaxy S25, S25+ എത്തി

First Sale, പ്രീ- ബുക്കിങ്, ഓഫറുകൾ

പ്രീ ഓർഡറുകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. അപ്‌ഗ്രേഡ് ബോണസായി 11,000 രൂപയുടെ ആനുകൂല്യങ്ങളുണ്ട്. 9 മാസത്തെ നോ-കോസ്റ്റ് EMI പ്ലാനിനൊപ്പം 7,000 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നു.

സാംസങ് ഗാലക്സി S25+ ഫോണിന് 12,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നു. എന്നുവച്ചാൽ 512GB ഫോൺ ലോഞ്ച് ഓഫറിൽ 256GB വേരിയന്റിന്റെ വിലയിൽ വാങ്ങാനാകും.

കൂടാതെ NBFC വഴിയുള്ള പർച്ചേസിനും പ്രത്യേക ഓഫറുകളുണ്ട്. Galaxy S25, S25+ എന്നിവയ്ക്കായി 24 മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷനാണ് ഇപ്പോഴുള്ളത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :