ഫ്ലിപ്കാർട്ടിൽ മാത്രം ഈ ഓഫർ! 200MP ക്യാമറ Samsung Edge സ്മാർട്ട് ഫോൺ 30000 രൂപ ലാഭത്തിൽ

Samsung പ്രീമിയം ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. സാംസങ്ങിന്റെ കരുത്തനും, സ്ലിം ഡിസൈനിലുമുള്ള മോഡലിനാണ് കിഴിവ്. 200MP ക്യാമറയുള്ള Samsung Galaxy S25 Edge സ്മാർട്ട് ഫോൺ വൻ വിലക്കുറവിൽ ഫ്ലിപ്കാർട്ടിൽ ലഭ്യം. ലോഞ്ച് വിലയിൽ നിന്നും ഫോണിന് 30000 രൂപയുടെ ഇളവ് പ്രഖ്യാപിച്ചു. ഈ സാംസങ് എഡ്ജ് ഫോണിന് ആകർഷകമായ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്.

5.8mm ടൈറ്റാനിയം ഫ്രെയിമിൽ വെറും 163 ഗ്രാം മാത്രം ഭാരമുള്ള ഫോണാണിത്. ഈ സാംസങ് ഹാൻഡ്സെറ്റിൽ ഫ്ലാഗ്ഷിപ്പ് മോഡലിലുള്ള സ്നാപ്ഡ്രാഗൺ ചിപ്പ് കൊടുത്തിട്ടുണ്ട്. കൈയിലൊതുങ്ങുന്ന സ്ലിം ഫോണിൽ, വളരെ മികച്ച പെർഫോമൻസും, പ്രീമിയം ഫോട്ടോഗ്രാഫി എക്സ്പീരിയൻസും വേണമെങ്കിൽ പരിമിതകാലത്തേക്കുള്ള ഫ്ലിപ്കാർട്ട് ഡീൽ വിട്ടുകളയരുത്! സാംസങ് ഗാലക്സി എസ്25 എഡ്ജ് സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും ഓഫറിലെ പുതിയ വിലയും വിശദമായി അറിയാം.

Samsung Galaxy S25 Edge Price Deal Amazon

ആമസോണിൽ സാംസങ് ഗാലക്സി S25 എഡ്ജ് സ്മാർട്ട് ഫോൺ ഇപ്പോൾ ലഭ്യമല്ല. 1,09,999 രൂപയ്ക്കാണ് 12ജിബി റാം, 256ജിബി ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിന് 30000 രൂപ വില കുറച്ച് ഫ്ലിപ്കാർട്ട് വിൽപ്പന നടത്തുന്നു. ഈ സ്ലിം സാംസങ് സ്മാർട്ട് ഫോൺ വെറും 79,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.

ഓഫർ ഇവിടെ അവസാനിക്കുന്നില്ല. സാംസങ് ഗാലക്സി S25 എഡ്ജിന് ഫ്ലിപ്കാർട്ട് എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡിലൂടെ 4000 രൂപയുടെ കിഴിവ് ലഭിക്കുന്നു. ഇങ്ങനെ സാംസങ് ഹാൻഡ്സെറ്റ് 75,999 രൂപയ്ക്ക് വാങ്ങിക്കാം. 75,999 രൂപയ്ക്ക് എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് തരുന്നു.

ഫോൺ മാറ്റി വാങ്ങുമ്പോൾ 4000 രൂപയുടെ ബാങ്ക് ഓഫർ ചേർത്താൽ 71000 രൂപയ്ക്ക് സാംസങ് കൈയിലെത്തും. ഇതിന് ആകർഷകമായ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. 2813 രൂപയുടെ 36 മാസത്തേക്കുള്ള ഇഎംഐ ഡീൽ ഗാലക്സി എസ്25 എഡ്ജ് ഓഫർ ചെയ്യുന്നു.

Also Read: 50MP ക്യാമറയും 50MP സെൽഫിയും! Realme 16 5G ഇന്ത്യയിൽ, പവറിലും ഇവൻ കില്ലാഡി!

സാംസങ് ഗാലക്സി എസ്25 എഡ്ജ് സവിശേഷതകൾ

സാംസങ് തങ്ങളുടെ S25 Series ലാണ് ഈ സ്ലിം ഫോൺ അവതരിപ്പിച്ചത്. സാംസങ്ങിന്റെ എഡ്ജ് മോഡലിലുള്ള ആദ്യ ഫോൺ കൂടിയാണിത്. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ വിശദമായി അറിയാം.

  1. ഡിസ്‌പ്ലേ: 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. ഇതിന് 6.7 ഇഞ്ച് ക്വാഡ് HD+ AMOLED ഡിസ്‌പ്ലേയുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷൻ ഇതിനുണ്ട്.
  2. ക്യാമറ: ഈ സാംസങ് ഫോണിൽ 200-മെഗാപിക്സൽ പ്രധാന ക്യാമറയുണ്ട്. പ്രൈമറി സെൻസറിനൊപ്പം 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുണ്ട്. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
  3. ബാറ്ററി: 25W വയർഡ് ചാർജിംഗ്, വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് സപ്പർട്ടുള്ള ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഇതിൽ 3900mAh ബാറ്ററി നൽകിയിരിക്കുന്നു.
  4. കണക്റ്റിവിറ്റി: ഈ സാംസങ് ഫോണിൽ വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, 5G, എൻ‌എഫ്‌സി സപ്പോർട്ടുണ്ട്.
  5. പ്രോസസർ: ഫ്ലാഗ്ഷിപ്പ് ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുണ്ട്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :