4000 mAh ബാറ്ററിയും പവർഫുൾ Snapdragon പ്രോസസറുമുള്ള Samsung Galaxy S25 5G വില കുറച്ചു. സാംസങ് ഗാലക്‌സി S26 സീരീസ് അവതരിപ്പിക്കുന്നതിന് മുന്നേ സാംസങ് എസ്25 5ജി വില കുറഞ്ഞു. പുതിയ മോഡലുകൾ എത്തുമ്പോൾ പഴയ പതിപ്പുകളുടെ വില കുറയുന്നത് സ്വാഭാവികമാണ്. ഇങ്ങനെയൊരു ഓഫറാണ് ലോഞ്ച് ദിവസം തന്നെ കാത്തിരിക്കുന്നത്. സാംസങ് ഗാലക്സി എസ്25 5ജിയുടെ സവിശേഷതകളും ഓഫറുകളും വിശദമായി മനസിലാക്കാം.
12 ജിബി റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. സാംസങ് ഗാലക്സി എസ്25 5ജി നിങ്ങൾക്ക് 32 ശതമാനം ഇളവിൽ വാങ്ങിക്കാം. 99,999 രൂപയാണ് ഇതിന്റെ വില. എന്നാൽ ആമസോണിൽ നിന്നും 67,990 രൂപയ്ക്ക് ഗാലക്സി എസ്25 5ജി പർച്ചേസ് ചെയ്യാം. ആക്സിസ്, SBI കാർഡുകളിലൂടെ നിങ്ങൾക്ക് 1500 രൂപയുടെ ഇളവ് ലഭിക്കും. ഇങ്ങനെ സാംസങ് ഗാലക്സി എസ്25 5ജി നിങ്ങൾക്ക് 66,490 രൂപയ്ക്ക് വാങ്ങിക്കാനാകും.
42000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. നിങ്ങൾക്ക് വേണമെങ്കിൽ 2,039 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഡീലും ലഭിക്കും. ഗാലക്സി എസ്25 5ജി ആമസോണിൽ നിന്നും 2390 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാവുന്നതാണ്. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.
f/1.8 അപ്പർച്ചർ ഉള്ള 50 മെഗാപിക്സൽ സെൻസറാണ് ഗാലക്സി എസ്25 5ജിയിലുള്ളത്. 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യാൻ 10 MP ടെലിഫോട്ടോ ലെൻസ് ഇതിലുണ്ട്. 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 12 MP അൾട്രാ വൈഡ് ക്യാമറയും ഫോണിൽ കൊടുത്തിരിക്കുന്നു. f/2.2 അപ്പർച്ചറിന്റെ 12 MP ഫ്രണ്ട് ക്യാമറ ഗാലക്സി എസ്25 5ജിയിൽ നൽകിയിട്ടുണ്ട്. 8K വീഡിയോ റെക്കോർഡിംഗ്, സാംസങ്ങിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി ഇതിൽ സാധ്യമാണ്. വീഡിയോകളിലും ഫോട്ടോകളിലും സൂപ്പർ HDR ക്വാളിറ്റി ലഭിക്കുന്നു.
ഇപ്പോൾ ഗാലക്‌സി S25 സ്വന്തമാക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. 74,999 രൂപയ്ക്ക് ഇതുവരെ വിറ്റിരുന്ന ഫോൺ 67000 രൂപ റേഞ്ചിൽ വാങ്ങിക്കാനാകും.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഫോണിലുള്ളത്. ഇത് 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും പിന്തുണയ്ക്കുന്നു. 25 W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,000 mAh ബാറ്ററി ഇതിലുണ്ട്. സാംസങ്ങിന്റെ വൺ UI ദീർഘകാല സോഫ്റ്റ്‌വെയർ സപ്പോർട്ട് ഗാലക്സി എസ്25 5ജിയിൽ നൽകിയിരിക്കുന്നു.
സാംസങ് ഗാലക്സി എസ്25 5ജിയിൽ 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേയുണ്ട്. സുഗമമായ സ്‌ക്രോളിംഗിനും ഗെയിമിംഗിനുമായി 120 ഹെർട്സ് റിഫ്രെഷ് റേറ്റ് സപ്പോർട്ടും ലഭിക്കും.
സാംസങ് ഗാലക്സി എസ്26 സീരീസ് ഇന്ന് രാത്രി ലോഞ്ച് ചെയ്യുന്നു. ഇന്ത്യൻ സമയം 11:30 മണിക്കാണ് ഗാലക്സി എസ്26 5ജി, എസ്26 പ്ലസ്, എസ്26 അൾട്രാ എന്നിവ അവതരിപ്പിക്കുന്നത്. മൂന്ന് മോഡലുകളിലും കമ്പനി One UI 8.5 സോഫ്റ്റ് വെയർ കൊടുക്കുന്നു.
Also Read: ZEISS 50MP ക്യാമറ Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ 30000 രൂപ കുറവിൽ ആമസോണിൽ!
സ്നാപ്ഡ്രാഗൺ 8 Elite Gen 5 ചിപ്പാകും ഗാലക്സി എസ്26 അൾട്രായിൽ ഉൾപ്പെടുത്തുന്നത്. കഴിഞ്ഞ വർഷത്തെ പോലെ എല്ലാ മോഡലുകളിലും ഈ പ്രോസസർ കൊടുക്കുന്നില്ല. പകരം സാംസങ് ഗാലക്സി എസ്26, എസ്26 പ്ലസ് ഫോണിൽ എക്സിനോസ് ചിപ്പാകും നൽകുന്നത്.