Samsung Galaxy S25 5G Price drop over rs 18000 on Amazon ahead Galaxy S26 Launch
ഒന്നാന്തരം ഓഫറാണ് ഏറ്റവും പുതിയ സാംസങ് ഫോണുകളിലൊന്നായ Samsung Galaxy S25 5G യ്ക്ക് ലഭിക്കുന്നത്. ആമസോൺ ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും മികച്ച വിലക്കിഴിവിൽ ഫോൺ പർച്ചേസ് ചെയ്യാം. ഫ്ലിപ്കാർട്ടിനേക്കാൾ ആകർഷകമായ വിലക്കിഴിവ് ഈ സ്മാർട്ട്ഫോണിന് ലഭ്യമാണ്. സാംസങ് ഗാലക്സി എസ്25 5ജിയുടെ ഓഫറും വിലക്കിഴിവും എങ്ങനെയെന്ന് അറിയണ്ടേ?
സാംസങ് ഗാലക്സി എസ്25 5ജിയുടെ വിലക്കുറവ് നിങ്ങൾ പ്രയോജനപ്പെടുത്തിയാൽ കിടിലനൊരു ഹാൻഡ്സെറ്റ് കൈയിലിരിക്കും. ആമസോൺ ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും മികച്ച വിലക്കിഴിവിൽ ലഭിക്കുന്ന പ്രീമിയം ഫോണുകളിലൊന്നാണിത്. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് സീരീസിലുള്ള സ്റ്റാൻഡേർഡ് മോഡലാണ് എസ്25 5ജി.
50MP പ്രൈമറി സെൻസറും, ട്രിപ്പിൾ ക്യാമറയുമുള്ള ഫോണാണിത്. സാംസങ് ഗാലക്സി എസ്25 5ജിയുടെ 12ജിബി. 256ജിബി ഫോണിനാണ് ഇപ്പോൾ ഓഫർ. 80,999 രൂപയ്ക്ക് ഇത് ഇന്ത്യയിൽ പുറത്തിറക്കി. എന്നാൽ ആമസോണിൽ സ്മാർട്ട് ഫോൺ ഇപ്പോഴുള്ളത് 67,700 രൂപയ്ക്കാണ്. അതേ സമയം ഫ്ലിപ്കാർട്ടിൽ ഇതേ വേരിയന്റിന് വില 74,999 രൂപയാകുന്നു. അതിനാൽ തന്നെ ആമസോണിൽ മികച്ച ഡീലാണ് അനുവദിച്ചിരിക്കുന്നതെന്ന് പറയാം.
ഇതിന് പുറമെ സാംസങ് എസ്25 5ജി Axis, എച്ച്ഡിഎഫ്സി ബാങ്കുകളിലൂടെ 1500 രൂപ കിഴിവിൽ ലഭിക്കും. ഇത് സാംസങ് ഗാലക്സി ഫോണിന്റെ വില 66000 രൂപയിലേക്ക് എത്തിക്കുന്നു. ഇനി 52,900 രൂപയുടെ എക്സ്ചേഞ്ച് ഡീലും അതുപോലെ 2,380 രൂപയുടെ ഇഎംഐ ഡീലും വേണമെങ്കിൽ വിനിയോഗിക്കാവുന്നതാണ്.
ട്രിപ്പിൾ ക്യാമറ പിൻവശത്ത് കൊടുത്തിട്ടുള്ള സാംസങ് ഗാലക്സി എസ്25 ഫോൺ മികച്ച ഫോട്ടോഗ്രാഫി ഉറപ്പാക്കുന്നു. ഇതിൽ 50MP മെയിൻ ലെൻസും, 12MP അൾട്രാവൈഡുമുണ്ട്. സ്മാർട്ട്ഫോണിൽ 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10MP ടെലിഫോട്ടോ ലെൻസും നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇതിൽ 12MP ക്യാമറയുമുണ്ട്.
Also Read: Samsung Galaxy S26 Ultra: ഫോണുകളിലെ ഗജരാജൻ വരുന്നത് 6 പുത്തൻ കളറുകളിൽ, പ്രതീക്ഷിക്കാനേറെ?
സാംസങ് ഗാലക്സി എസ്25 5ജിയിൽ 6.2 ഇഞ്ച് AMOLED സ്‌ക്രീനാണുള്ളത്. ഇത് 120Hz വരെ റിഫ്രഷ് റേറ്റ് ഉള്ള ഫോണാണ്. സാംസങ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ്. സാധാരണ സ്റ്റാൻഡേർഡ് പതിപ്പുകളിൽ എക്സിനോസ് കൊടുക്കുന്നതിൽ നിന്നും വെറൈറ്റിയായ ഫീച്ചറാണിത്. അതും ഫ്ലാഗ്ഷിപ്പായ ഗാലക്സി എസ്25 അൾട്രായിലുള്ള അതേ പ്രോസസറാണിത്. ഈ ചിപ്സെറ്റ് 12GB റാമും 512GB സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.
സാംസങ് എസ്25 ഫോണിൽ 4,000 mAh ബാറ്ററിയാണുള്ളത്. ഇതിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8 സോഫ്റ്റ് വെയറാണുള്ളത്.