Samsung Galaxy S25 5G Price Drop
ഈ വിഷുവിന് പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ, മികച്ച പ്രീമിയം 5ജി ഫോൺ തന്നെ ഇപ്പോൾ ലഭിക്കും. ആമസോൺ ഇന്ത്യയിൽ 12GB Samsung Galaxy S25 5G വാങ്ങിക്കാം. സാംസങ്ങിന്റെ മികച്ച ഫ്ലാഗ്ഷിപ്പ് മോഡലിനൊപ്പം ലോഞ്ച് ചെയ്ത സാംസങ് സ്മാർട്ട് ഫോണാണിത്. ഗാലക്സി എഐ സപ്പോർട്ടും, 50എംപി ട്രിപ്പിൾ ക്യാമറയുമുള്ള ഫോണാണിത്.
ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഇളവ് ആമസോൺ ഓഫർ ചെയ്യുന്നു. മികച്ച ബാങ്ക് കിഴിവും എക്സ്ചേഞ്ച് ഡീലും സാംസങ് ഗാലക്സി എസ്25 5ജിയ്ക്ക് ലഭ്യമാണ്. ആമസോണിലെ ഈ ഓഫർ പരിമിതകാലത്തേക്കുള്ളതാണ്. സിൽവർ ഷാഡോ കളറിലുള്ള ഫോണിനാണ് ഇളവ്. ഓഫറിനെ കുറിച്ചും, സാംസങ് ഗാലക്സി എസ്25 5ജിയുടെ പ്രത്യേകതകളും വിശദമായി അറിയാം.
12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് 5ജിയ്ക്കാണ് കിഴിവ്. സിൽവർ കളറിലുള്ള സാംസങ് S25 5ജിയുടെ ഇന്ത്യയിലെ വില 80999 രൂപയാണ്.75999 രൂപയ്ക്കാണ് പ്രീമിയം ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ആമസോണിൽ ഇതിന് 66,290 രൂപ മാത്രമാണ് വില.
എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡിലൂടെ 2500 രൂപയുടെ ഇളവ് ലഭിക്കുന്നു. ഇങ്ങനെ സാംസങ് ഫോൺ 64000 രൂപയിൽ താഴെ വാങ്ങിക്കാം. ഫോണിന് 1988 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഡീലും ലഭ്യമാണ്. ഫോണിന് 45,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഇപ്പോൾ ലഭിക്കുന്നു. എന്നാൽ മാറ്റി വാങ്ങുന്ന ഫോണിന്റെ പഴമയും ക്വാളിറ്റിയും മോഡലും അനുസരിച്ച് വ്യത്യാസപ്പെടുന്നു. 2,331 രൂപയുടെ ഇഎംഐ ഡീലും ആമസോണിൽ ലഭ്യമാണ്.
സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോണിന് 120Hz റിഫ്രഷ് റേറ്റാണുള്ളത്. ഇതിന് 6.2 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്. ഫ്ലാഗ്ഷിപ്പ് ഫോണിലുള്ള ക്വാൽകോമിന്റെ Snapdragon 8 Elite ചിപ്‌സെറ്റാണ് ഈ സ്മാർട്ട് ഫോണിലുമുള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 3 പ്രൊട്ടക്ഷനും ഫോണിനുണ്ട്.
Also read: Redmi Note 15 SE: 5800mAh ബാറ്ററിയിലെ പുലി, സ്നാപ്ഡ്രാഗൺ 6 Gen 3 പ്രോസസറും, വിൽപന ഇന്ന് മുതൽ!
സാംസങ് ഗാലക്സി എസ്25 5ജിയിൽ കരുത്തനായ 4,000 mAh ബാറ്ററി കൊടുത്തിരിക്കുന്നു. ഇത് 25W വയർഡ്, 15W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാനായി ഫോണിന് IP68 റേറ്റിംഗ് ഉണ്ട്.
സാംസങ് ഫോണിന് പിൻവശത്ത് ട്രിപ്പിൾ റിയർ ക്യാമറയാണ് കൊടുത്തിട്ടുള്ളത്. ഇതിൽ 50MP മെയിൻ സെൻസർ, 12MP അൾട്രാവൈഡ്, 10MP ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. ഈ ടെലിഫോട്ടോ ക്യാമറയ്ക്ക് 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുണ്ട്. സെൽഫികൾക്കായി സാംസങ് ഇതിൽ 12MP ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.