200 MP ക്വാഡ് ക്യാമറ Samsung Galaxy S24 Ultra 5G വിലക്കുറവിൽ പർച്ചേസ് ചെയ്യാം. പ്രോ വിഷ്വൽ എഞ്ചിൻ സപ്പോർട്ട് ചെയ്യുന്ന 5ജി ഹാൻഡ്സെറ്റാണിത്. എല്ലാവരും കൊതിക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോണിന് Flipkart ലാണ് ഓഫർ. ഫെബ്രുവരി 3 മുതൽ 5 വരെ ഫ്ലിപ്കാർട്ട് അനുവദിച്ച സാംസങ് ഓഫർ ഉത്സവത്തിലാണ് ഇപ്പോൾ കിഴിവ് അനുവദിച്ചിട്ടുള്ളത്.
5000mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ പെർഫോമൻസുമുള്ള ഫോണാണിത്. 12GB, 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്. ആമസോണിൽ ഇതിന് സ്റ്റോക്ക് കാലിയായി.
ഫ്ലിപ്കാർട്ടിൽ ഇതിന്റെ ഇപ്പോഴത്തെ വില 99989 രൂപയാണ്. ഇത് ഇന്ത്യൻ വിപണിയിൽ 134999 രൂപയ്ക്ക് വിൽക്കുന്ന സ്മാർട്ട് ഫോണാണ്. എന്നാൽ ഫ്ലിപ്കാർട്ട് ഫോണിന് 35,010 രൂപയുടെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. ഇത് പരിമിതകാല ഓഫറാണ്. നാളെ വരെയാണ് ഫ്ലിപ്കാർട്ടിൽ സാംസങ് ഗാലക്സി സെയിൽ മാമാങ്കം എന്നതും ശ്രദ്ധിക്കുക.
സാംസങ് എസ്24 അൾട്രായ്ക്ക് ഫ്ലിപ്കാർട്ട് മികച്ച ബാങ്ക് ഓഫറും ഇഎംഐ ഓഫറും തരുന്നു. 4000 രൂപയുടെ കിഴിവ് വരെ സ്മാർട്ട് ഫോണിന് ലഭിക്കും. ഇങ്ങനെ 95000 രൂപ റേഞ്ചിൽ സാംസങ് ഹാൻഡ്സെറ്റ് വാങ്ങിക്കാം. ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡുകളിലൂടെ ഈ കിഴിവ് പ്രയോജനപ്പെടുത്തുക.
ഇനിയും കുറഞ്ഞ വിലയിൽ ഫോൺ ലഭിക്കും. ഇതിനായി 56550 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് ഫ്ലിപ്കാർട്ടിലുള്ളത്. നിങ്ങൾക്ക് വേണമെങ്കിൽ സ്മാർട്ട് ഫോൺ 3516 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാവുന്നതാണ്.
Also Read: 1500 രൂപയ്ക്ക് താഴെ, Unlimited ഓഫറുകളുള്ള BSNL 10 Months Plan!
സാംസങ് ഗാലക്സി എസ്24 അൾട്രാ 5ജി 2024 ലെ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പാണ്. ആപ്പിളിനെ പോലും മറികടന്ന ക്യാമറ പെർഫോമൻസിലൂടെ ഇത് വിപണി ശ്രദ്ധ നേടി. മികച്ച സൂം കപ്പാസിറ്റിയും ക്വാഡ് ക്യാമറയുമാണ് ഇതിന് കാരണമായത്.
ഈ സാംസങ് അൾട്രാ ഫോണിൽ 6.8 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേയാണുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റും 2,600 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസും സപ്പോർട്ട് ചെയ്യുന്നു. ഗാലക്‌സി എസ്24 അൾട്രാ ഹാൻഡ്സെറ്റിൽ 5,000mAh ബാറ്ററിയുണ്ട്. ഇത് 45W വയർഡ് ഫാസ്റ്റ് ചാർജിംഗ്, Qi വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഫോണിന് IP68 റേറ്റിംഗും വരുന്നു.
ഗൊറില്ല ഗ്ലാസ് ആർമർ ആണ് ഫോണിന്റെ സ്ക്രീനിനുള്ളത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസർ ഗാലക്സി എസ്24 അൾട്രായ്ക്ക് കരുത്ത് പകരുന്നു. അഡ്രിനോ 740 ജിപിയു, എൽപിഡിഡിആർ 5 റാം, യുഎഫ്എസ് 4.0 സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയ ഫോണാണിത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ആണ് സോഫ്റ്റ് വെയർ. ഇതിൽ ഫോട്ടോഗ്രാഫിക്കായി, OIS സപ്പോർട്ടുള്ള 200MP പ്രൈമറി ക്യാമറയുണ്ട്. കൂടാതെ 12MP അൾട്രാ-വൈഡ് ലെൻസും 10MP ടെലിഫോട്ടോ ലെൻസുമുണ്ട്. 5x സൂം വാഗ്ദാനം ചെയ്യുന്ന 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ക്വാഡ് സിസ്റ്റത്തിലെ മറ്റൊരു പ്രധാനിയാണ്. ഫോണിന് മുൻവശത്ത്, 12MP ക്യാമറ സെൽഫി സെൻസർ നൽകിയിരിക്കുന്നു.