Limited Time Offer: 45W ഫാസ്റ്റ് ചാർജിങ്ങും ട്രിപ്പിൾ ക്യാമറയുമുള്ള Samsung Galaxy S24 Plus 50000 രൂപയ്ക്ക്, ഇപ്പോൾ…
Samsung Galaxy S24 Plus 5G കുറഞ്ഞ വിലയ്ക്ക് വാങ്ങാം
ആമസോണിൽ വിൽക്കുന്നതിനേക്കാൾ 5000 രൂപ ഇളവ് ഫ്ലിപ്കാർട്ടിൽ അനുവദിച്ചിരിക്കുന്നു
മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസും, സ്റ്റൈലിഷ് ഡിസൈനുമുള്ള സ്മാർട്ഫോണാണിത്
Samsung Galaxy S24 Plus 5G കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ഫ്ലിപ്കാർട്ടിൽ അവസരം. കഴിഞ്ഞ വർഷമെത്തിയ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോൺ ഇപ്പോൾ പകുതി വിലയ്ക്ക് അടുത്ത് ഡിസ്കൌണ്ടിൽ വിൽക്കുന്നു. സാംസങ് ഗാലക്സി S24+ 5G ഫോണിന്റെ 12ജിബി, 256ജിബി സ്റ്റോറേജിനാണ് വിലക്കുറവ് അനുവദിച്ചിരിക്കുന്നു.
Surveyമികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസും, സ്റ്റൈലിഷ് ഡിസൈനുമുള്ള സ്മാർട്ഫോണാണിത്. ഏറ്റവും മികച്ച ആൻഡ്രോയിഡ് ഫോണുകളിൽ ഒന്നാണ് ഗാലക്സി എസ്24 പ്ലസ്. ആമസോണിൽ വിൽക്കുന്നതിനേക്കാൾ 5000 രൂപ ഇളവ് ഫ്ലിപ്കാർട്ടിൽ അനുവദിച്ചിരിക്കുന്നു. ഗാലക്സി S24 Plus 5G-യുടെ ഫ്ലിപ്കാർട്ട് ഡീൽ പരിശോധിക്കാം.

Samsung Galaxy S24 Plus 5G: സ്പെസിഫിക്കേഷൻ
6.7 ഇഞ്ച് 2K LTPO AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. താഴെ വീണാലും കേടാകാതിരിക്കാൻ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രോസസർ കൊടുത്തിരിക്കുന്നു. സാംസങ് ഗാലക്സി എസ് 24 പ്ലസിൽ 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഇതിന്റെ സ്ക്രീനിന് 2600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുണ്ട്.
12GB വരെ റാമും 512GB സ്റ്റോറേജുമുള്ള പ്രോസസറാണ് ഫോണിലുള്ളത്. എക്‌സിനോസ് 2400 SoC ആണ് പ്രോസസർ. 45W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. 15W വയർലെസ് ചാർജിങ്ങിനെയും, 4.5W റിവേഴ്‌സ് വയർലെസ് ചാർജിങ്ങിനെയും ഇത് സപ്പോർട്ട് ചെയ്യുന്നു. 4900mAh ബാറ്ററിയാണ് ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കോളുകൾക്കിടയിൽ അതിവേഗം ഭാഷ ട്രാൻസ്ലേറ്റ് ചെയ്യാനും, വോയിസ് റെക്കോഡിങ് ടെക്സ്റ്റാക്കി മാറ്റാനും എഐ സപ്പോർട്ടുണ്ട്. ഇതിനായി ഗാലക്സി എഐ ഫീച്ചർ ഫോണിലുണ്ട്.
ഫോട്ടോഗ്രാഫിക്കായി, ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് കൊടുത്തിരിക്കുന്നു. ഇതിലെ പ്രൈമറി ക്യാമറ 50 മെഗാപിക്സലിന്റേതാണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ടുള്ളതാണ് ഈ പ്രൈമറി സെൻസർ. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ സെൻസർ ഇതിലുണ്ട്. വൈഡ് ഏരിയ ഫോട്ടോഗ്രാഫിയ്ക്കായി 12MP അൾട്രാവൈഡ് ലെൻസുണ്ട്. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
Samsung S24 Plus: ഓഫർ
12 GB+ 256GB സ്റ്റോറേജ് ഫോൺ ഇന്ത്യയിൽ 99,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. സാംസങ് ഗാലക്സി എസ് 24 പ്ലസ് ഫ്ലിപ്കാർട്ടിൽ 47 ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നു. ഇപ്പോൾ വെറും 52,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഒറ്റയടിക്ക് സ്മാർട്ട്‌ഫോണിന് 47,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 2,650 രൂപ ക്യാഷ്ബാക്ക് ഓഫർ നേടാം. ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുണ്ട്. 38,600 രൂപ വരെ ഫോൺ എക്‌സ്‌ചേഞ്ച് വഴി നേടാം. സാംസങ് ഗാലക്സി എസ്24 പ്ലസ്സിന് നോ-കോസ്റ്റ് ഇഎംഐയും ഫ്ലിപ്കാർട്ട് നൽകുന്നു.
Read More: 32MP 4K സെൽഫി ഷൂട്ടറുമായി Vivo T4 Ultra എത്തിപ്പോയി, 3000 രൂപ കിഴിവോടെ 512GB സ്റ്റോറേജ് വരെ വാങ്ങാം…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile