21000 രൂപയുടെ ലാഭം! ഗാലക്സി AI സപ്പോർട്ടുള്ള Samsung Galaxy S24 5G ആമസോണിൽ വിലക്കുറവിൽ…
AMOLED പാനൽ, ട്രിപ്പിൾ ക്യാമറ യൂണിറ്റുള്ള സാംസങ് പ്രീമിയം ഫോണാണിത്
Samsung Galaxy S24 5G വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം
ആകർഷകമായ കിഴിവും പോരാഞ്ഞിട്ട് ബാങ്ക് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു
Samsung Galaxy S24 5G വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം. സാംസങ് ഗാലക്സി എസ് 24 നിങ്ങൾക്ക് വമ്പിച്ച ലാഭത്തിൽ പർച്ചേസ് ചെയ്യാം. ആകർഷകമായ കിഴിവും പോരാഞ്ഞിട്ട് ബാങ്ക് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു. 21000 രൂപയോളം വിലക്കുറവാണ് ഫോണിനുള്ളത്.
SurveyAMOLED പാനൽ, ട്രിപ്പിൾ ക്യാമറ യൂണിറ്റുള്ള സാംസങ് പ്രീമിയം ഫോണാണിത്. ഇതിലെ എടുത്തുപറയേണ്ട സവിശേഷത AI സപ്പോർട്ടാണ്. പുതിയ കോംപാക്റ്റ് എന്നാൽ പ്രീമിയം ഫോൺ തിരയുകയാണെങ്കിൽ ഈ സാംസങ് ഫോൺ തന്നെ നോക്കാം.
സാംസങ് ഗാലക്സി എസ്24 പ്രത്യേകതകൾ

6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേയുള്ള ഫോണാണ് സാംസങ് ഗാലക്സി എസ്24. ഇതിന് 120Hz റിഫ്രഷ് റേറ്റും 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ഉണ്ട്. എക്‌സിനോസ് 2400 ചിപ്‌സെറ്റാണ് ഫോണിന് കരുത്തുറ്റ പെർഫോമൻസ് കൊടുക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 അപ്‌ഡേറ്റ് ഫോണിലുണ്ട്.
4,000 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് വയർലെസ് ചാർജിങ്ങുമുള്ള ഫോണാണിത്. ഇത് 2.0 സഹിതം 25W വയർഡ് ചാർജിംഗും പിന്തുണയ്ക്കുന്നു. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, എൻഎഫ്‌സി കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഇത് യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-സി പോർട്ട് ഫീച്ചറുകളും ഫോണിലുണ്ട്. പൊടി, ജല പ്രതിരോധിക്കുന്നതിന് IP68 സർട്ടിഫിക്കേഷനും ഇതിനുണ്ട്.
50MP പ്രൈമറി സെൻസറും 12MP അൾട്രാ-വൈഡ് ക്യാമറയുമുള്ള ഫോണാണിത്. 10MP ടെലിഫോട്ടോ ലെൻസും ഈ സാംസങ് ഗാലക്സി എസ്24 ഫോണിനുണ്ട്. OIS, 8K വീഡിയോ റെക്കോർഡിങ്ങും ഫോൺ പിന്തുണയ്ക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഈ ഗാലക്സി എസ്24-ലുണ്ട്.
Samsung Galaxy S24 5G ആമസോണിൽ ലാഭം
ആമസോണിൽ സാംസങ് ഗാലക്സി എസ്24 21000 രൂപ വിലകുറച്ചാണ് വിൽക്കുന്നത്. 8GBറാമും 128GB സ്റ്റോറേജുമാണ് ഈ സാംസങ് സ്മാർട്ഫോണിനുള്ളത്. 74,999 രൂപയാണ് ഇതിന്റെ ലോഞ്ച് വില. എന്നാൽ 53,999 രൂപയ്ക്ക് ലഭ്യമാണ്.
HDFC, BOB, ഫെഡറൽ ബാങ്ക് കാർഡുകളിലൂടെ 1,500 രൂപ അധിക ബാങ്ക് കിഴിവ് ലഭിക്കും. ഈ ഓഫറിൽ വാങ്ങിയാൽ 52,500 രൂപയിൽ താഴെ ഫോൺ സ്വന്തമാക്കാം.
പ്രതിമാസം 2431 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് EMI ഓപ്ഷനുകൾ വേണമെങ്കിലും തിരഞ്ഞെടുക്കാം. ഫോൺ എക്സ്ചേഞ്ചിൽ വാങ്ങാൻ നോക്കുന്നവർക്ക് 46,100 രൂപ വരെ കിഴിവ് നേടാം.
Also Read: April 2025: ഇപ്പോൾ വാങ്ങാൻ 15000 രൂപയ്ക്ക് താഴെ Best Samsung Phones
ആഡ്-ഓൺ ഓഫറുകളും ഈ പ്രീമിയം സാംസങ് ഫോണിന് ലഭിക്കും. സാംസങ് കെയർ+ ആക്സിഡന്റൽ & ലിക്വിഡ് ഡാമേജ് പ്രൊട്ടക്ഷൻ എന്നിവ നിങ്ങൾക്ക് തെരഞ്ഞെടുക്കാം.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile