കിടുഓഫർ ആമസോണിൽ, പ്രീമിയം Samsung Galaxy 5G പരിമിതകാലത്തേക്ക് പുതിയ വിലയിൽ!

സാംസങ്ങിന്റെ കരുത്തുറ്റ സ്മാർട്ട് ഫോൺ വാങ്ങാൻ കാത്തിരുന്നവർക്കുള്ള ബമ്പർ ഓഫർ എത്തിക്കഴിഞ്ഞു. Samsung Galaxy S24 5G ഇപ്പോൾ പകുതി വിലയ്ക്ക് ആമസോണിൽ ലഭ്യം. പരിമിതകാലത്തേക്കുള്ള ഓഫറാണെങ്കിലും ഫ്ലിപ്കാർട്ടിനേക്കാൾ ആകർഷകമായ ഇളവാണ് ഫോണിനുള്ളത്. മികച്ച ബാങ്ക് ഓഫറും, ഇഎംഐ ഡീലും ഓഫറിൽ ചേർത്തിട്ടുണ്ട്. ഗാലക്സി എഐ, ട്രിപ്പിൾ ക്യാമറ, 5500 mAh ബാറ്ററിയുമുള്ള ഗാലക്സി എസ്24 5ജി പ്രത്യേകതകളും ഓഫറും വിശദമായി മനസിലാക്കാം.

Samsung Galaxy S24 5G Price Deal Amazon

8ജിബി റാമും 128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ഫ്ലിപ്കാർട്ടിൽ ഈ സാംസങ് ഫോണിന് 49,999 രൂപയാകുന്നു. ആമസോണിൽ എന്നാൽ ഇതിനേക്കാൾ വിലക്കുറവുണ്ട്. 43,499 രൂപയ്ക്ക് സാംസങ് Galaxy S24 5G ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നുവച്ചാൽ വിപണി വിലയിൽ നിന്നും 42 ശതമാനം കിഴിവ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ അനുവദിച്ചിട്ടുണ്ട്.

Also Read: Zeiss APO ടെലിഫോട്ടോ ലെൻസുള്ള VIVO X200 Pro 5G ഫ്ലിപ്കാർട്ടിനേക്കാൾ ആമസോണിൽ Rs 10000 ലാഭം

1000 രൂപ മുതൽ 1500 രൂപ കിഴിവ് വരെ ബാങ്ക് ഓഫറും ആമസോൺ ഇന്ത്യയിലുണ്ട്. ആക്സിസ് ബാങ്ക് കാർഡുകൾക്കാണ് ഓഫർ. 1304 രൂപയുടെ ആമസോൺ ക്യാഷ്ബാക്ക് ഡീലും ലഭ്യമാണ്. സാംസങ് ഗാലക്സി എസ്24 5ജിയ്ക്ക് 10000 രൂപയുടെ ഇളവ് എക്സ്ചേഞ്ച് ഓഫറിലൂടെയും സ്വന്തമാക്കാം. പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് 33600 രൂപയ്ക്ക് ഗാലക്സി S24 5ജി കൈയിലെത്തും. 1,529 രൂപയ്ക്ക് ഈ സ്മാർട്ട് ഫോൺ ഇഎംഐയിൽ പർച്ചേസ് ചെയ്യാനുള്ള സുവർണാവസരമുണ്ട്. ഇത് ആമസോണിലെ പരിമിതകാല ഓഫറാണ്.

Galaxy S24 5G Specifications

സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലിൽ ഉൾപ്പെടുന്ന സ്റ്റാൻഡേർഡ് വേരിയന്റാണ് ഈ സ്മാർട്ട്ഫോൺ. ഈ സാംസങ് ഫോണിന് ശേഷം ഗാലക്സി S25 5G, ഗാലക്സി S26 5G വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും വിപണിയിൽ ഡിമാൻഡുള്ള മോഡലാണിത്. ഗാലക്സി S24 5G ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 6.2 ഇഞ്ച് ഫുൾ-എച്ച്ഡി+ സ്ക്രീനാണ് ഈ സാംസങ് ഫോണിനുള്ളത്. 1,080×2,340 പിക്സൽ റെസല്യൂഷനുണ്ട്. ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയിൽ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്.
  2. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ഔട്ട് ഓഫ് ബോക്സിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
  3. പ്രോസസർ: ആമസോണിൽ ഇപ്പോൾ ലഭ്യമാകുന്ന സാംസങ് ഫോണിൽ Snapdragon 8 Gen 3 പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
  4. ക്യാമറ: ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഈ Galaxy S24 5G-യിൽ f/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ വൈഡ്-ആംഗിൾ സെൻസറുണ്ട്. f/2.2 അപ്പേർച്ചറുള്ള 12-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് നൽകിയിരിക്കുന്നു. f/2.4 അപ്പേർച്ചറുള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ സെൻസറാണ് മറ്റൊരു ഹൈലൈറ്റ്. ഇതിന് 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ലഭിക്കുന്നു. ഫോണിന് മുൻവശത്ത് 12-മെഗാപിക്സൽ സെൽഫി ക്യാമറയും കൊടുത്തിട്ടുണ്ട്.
  5. ബാറ്ററി: 25W വയർഡ് ഫാസ്റ്റ് ചാർജിംഗ് ഈ സാംസങ് ഫോണിനുണ്ട്. 4,000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിട്ടുള്ളത്.
  6. കണക്റ്റിവിറ്റി: 5G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4 സപ്പോർട്ടുള്ള ഫോണാണിത്. ഇതിൽ USB 3.2 Gen 1 ടൈപ്പ്-സി പോർട്ട് വഴി ചാർജിങ്ങും സാധ്യമാണ്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :