Samsung Galaxy S23 Price Cut: 10,000 രൂപ വിലക്കുറവിൽ വാങ്ങാം, ഇവിടെ നിന്നും…
Samsung Galaxy S23 വാങ്ങാൻ ഒരു സുവർണാവസരം
8 GB RAM, 128 GB സ്റ്റോറേജുള്ള ഫോണിനാണ് ഓഫർ
ഇപ്പോൾ വെറും 69,999 രൂപയിൽ സാംസങ് ഫോൺ വാങ്ങാം
നിങ്ങളുടെ സ്വപ്നഫോണാണോ Samsung Galaxy S23? എങ്കിലിതാ സൂപ്പർ പ്രീമിയം ഫോൺ വൻകിഴിവിൽ വാങ്ങാൻ ഒരു സുവർണാവസരം. ഫ്ലിപ്പ്കാർട്ടിൽ വെറും 69,999 രൂപയിൽ സാംസങ് ഫോൺ വാങ്ങാം.
SurveySamsung Galaxy S23 ഓഫർ ഇങ്ങനെ…
8 GB RAM, 128 GB സ്റ്റോറേജുള്ള ഫോണിനാണ് ഓഫർ. 2023ൽ ആൻഡ്രോയിഡ് ഫോണുകൾക്കിടയിൽ പേരെടുത്ത ഫോൺ കൂടിയാണിത്. ലോഞ്ചിന് ശേഷം 89,999 രൂപയായിരുന്നു വില. ആമസോണിൽ Samsung Galaxy S23 79,999 രൂപയ്ക്ക് വിൽക്കുന്നു. എന്നാൽ ഇതിൽ നിന്നും 10,000 രൂപ വിലക്കുറവ് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നു.

ഈ വിലക്കിഴിവിന് പുറമെ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ഉദാഹരണത്തിന് OneCard ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ 1250 രൂപ ലാഭിക്കാം. സാംസങ് Axis Infinite Credit കാർഡിനും 10 ശതമാനം ക്യാഷ് ബാക്കുണ്ട്. കൂടാതെ 37,050 രൂപയുടെ ഓഫർ എക്സ്ചേഞ്ച് വിൽപ്പനയിലും സ്വന്തമാക്കാം.
Samsung Galaxy S23 ഫീച്ചറുകൾ
6.1 ഇഞ്ച് വലിപ്പമാണ് സ്ക്രീനിനുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 ആണ് പ്രോസസർ. 3900 mAh ലിഥിയം അയൺ ബാറ്ററിയും ഫോണിലുണ്ട്. ക്യാമറയിൽ കേമനാണ് സാംസങ് ഗാലക്സി എസ്23. 50MPയുടെ മെയിൻ ക്യാമറയാണ് ഫോണിലുള്ളത്. കൂടാതെ 10MP സെൻസറും 12MP സെൻസറും ഇതിൽ വരുന്നു. സെൽഫിയ്ക്കായി 12MPയുടെ ഫ്രെണ്ട് ക്യാമറ ഫോണിലുണ്ട്.
മറ്റ് ഓഫറുകൾ
സാംസങ് ഗാലക്സി S23യ്ക്ക് മാത്രമല്ല ഓഫർ. Galaxy S23+ ന്റെ 256GB സ്റ്റോറേജിനും വിലയിടിവുണ്ട്. 84,999 രൂപയാണ് ഫ്ലിപ്കാർട്ടിലെ ഇപ്പോഴത്തെ വില. ഗാലക്സി എസ്23 പ്ലസിന്റെ യഥാർഥ വില 94,999 രൂപയാണ്. ഇത്രയും വിലകുറച്ച് ഫോൺ വാങ്ങാനുള്ള സുവർണാവസരമാണിത്.
ഗാലക്സി S23 മികച്ച ഓപ്ഷനോ?
സാംസങ് ഗാലക്സി എസ്23 ഒരു മികച്ച ആൻഡ്രോയിഡ് ഫോൺ തന്നെയാണ്. ഫോണിന് ഇപ്പോൾ ആകർഷകമായ ഓഫറും ലഭ്യമാണ്. എന്നാൽ പുതുവർഷത്തിൽ പുതിയ ഫോണാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എങ്കിൽ കുറച്ചുനാൾ കൂടി കാത്തിരിക്കാം. കാരണം, ഈ വർഷം സാംസങ് തങ്ങളുടെ പുതിയ പ്രീമിയം ഫോൺ പുറത്തിറക്കുന്നു.
അതും ജനുവരിയിൽ തന്നെയാണ് സാംസങ് ഗാലക്സി എസ്24 ലോഞ്ച് എന്നാണ് പ്രതീക്ഷിക്കുന്നത്.
READ MORE: TATA PAY UPI: Google Pay-യോട് പോരിന് വരുന്നത് സാക്ഷാൽ TATA
സാംസങ് ഗാലക്സി എസ്24, എസ്24 അൾട്രാ, എസ്24 പ്ലസ് എന്നിവയായിരിക്കും ഇതിലുള്ളത്. 80,000 രൂപ റേഞ്ചിലായിരുന്നു എസ് 23 പ്ലസ് വന്നത്. എന്നാൽ എസ്24 പ്ലസ് ഇതിൽ നിന്ന് 5000 രൂപയോ, 10,000 രൂപ കൂടുതൽ വില വന്നേക്കാം. ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിക്കുന്ന ഫോണായിരിക്കും ഇത്. മികച്ച പ്രോസസറും ഫോണിലുണ്ടാകും. അതിനാൽ പുത്തൻ ഫോൺ വാങ്ങണമെന്ന് പ്ലാനുള്ളവർക്ക് ഗാലക്സി എസ്24നായി കാത്തിരിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile