50MP+12MP+10MP Triple ക്യാമറ Samsung Galaxy ഫ്ലാഗ്ഷിപ്പ് ഫോൺ 39000 രൂപയ്ക്ക്!

HIGHLIGHTS

Samsung Galaxy S23 5G വിലക്കുറവിൽ വാങ്ങാം

5000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും കൂടാതെ ആകർഷകമായ ബാങ്ക് ഓഫറും ലഭിക്കുന്നു

ഇതൊരു പരിമിതകാല ഓഫർ കൂടിയാണ്

50MP+12MP+10MP Triple ക്യാമറ Samsung Galaxy ഫ്ലാഗ്ഷിപ്പ് ഫോൺ 39000 രൂപയ്ക്ക്!

ജനപ്രിയ ഫ്ലാഗ്ഷിപ്പ് ഫോൺ Samsung Galaxy S23 5G വിലക്കുറവിൽ. കരുത്തുറ്റ പെർഫോമൻസും ഫീച്ചറുകളുമുള്ള സാംസങ് ഫോണാണിത്. ക്യാമറയിലും ഡിസൈനിലുമെല്ലാം ഗാലക്സി S23 പ്രീമിയം പെർഫോമൻസ് തരുന്നു.

Digit.in Survey
✅ Thank you for completing the survey!

ഫോണിന് അന്യായ വിലക്കിഴിവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതൊരു പരിമിതകാല ഓഫർ കൂടിയാണ്. 5000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും കൂടാതെ ആകർഷകമായ ബാങ്ക് ഓഫറും ലഭിക്കുന്നു.

സാംസങ്ങിന്റെ കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് സീരീസിലെ ഫോണാണിത്. ഗാലക്സി എസ്23 ഫോണിന്റെ പ്രത്യേകതകളും ഓഫറുമറിയാം. ഇത് ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഗാലക്സി എസ്24-മായി കൂടി താരതമ്യം ചെയ്യാം.

Samsung Galaxy S23 5G സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ AMOLED ഡിസ്‌പ്ലേയാണുള്ളത്. 1080 x 2340 പിക്‌സൽ റെസല്യൂഷൻ സ്ക്രീനിനുണ്ട്. 120 ഹെർട്സ് റീഫ്രെഷ് റേറ്റാണ് സ്മാർട്ഫോണിനുള്ളത്.

ക്യാമറ: 50 MP ആണ് സാംസങ് ഫോണിന്റെ മെയിൻ ക്യാമറ. 12 MP അൾട്രാ വൈഡ് ലെൻസും 10 MP ടെലിഫോട്ടോ ലെൻസുമുണ്ട്. ഇതിന്റെ സെൽഫി ക്യാമറ 12 മെഗാപിക്സലാണ്.

പ്രോസസർ: ഇതിൽ സ്നാപ്ഡ്രാഗൺ 8 Gen 2 ആണ് പ്രോസസറായി ഉപയോഗിച്ചിരിക്കുന്നത്.

samsung galaxy s23 5g

ബാറ്ററി: 3900mAh ബാറ്ററിയാണ് ഗാലക്സി എസ്23 ഫോണിലുള്ളത്. ഇത് 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.

Samsung Galaxy S23 vs Galaxy S24

രണ്ട് ഫോണുകളും എസ് സീരീസിലെ ചെറിയ മോഡലുകളാണ്. എന്നാലും എസ്24-ന് 6.2 ഇഞ്ച് വലിപ്പമുണ്ട്. രണ്ട് മോഡലുകളിലും ഉള്ളത് FHD+ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ്.

വിലയും ഓഫറും

സാംസങ് ഗാലക്സി S23 Rs 61,999 ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ടിലാണ് ഗാലക്സി എസ്23 ഇത്രയും വിലക്കിഴിവിൽ വിൽക്കുന്നത്.

ഫോണിന്റെ കുറഞ്ഞ വേരിയന്റ് 8GB റാമും 128GB സ്റ്റോറേജുമുള്ള മോഡലാണ്. ഇതിന് ഓഫറിലെ വില 39,999 രൂപയാണ്. ഇതിന് ആമസോണിലാകട്ടെ 44,999 രൂപയാണ് വില. അതിനാൽ ഫ്ലിപ്കാർട്ട് നൽകുന്നത് ഗംഭീര കിഴിവെന്ന് പറയാം. പർച്ചേസിനുള്ള ലിങ്ക്.

കൂടാതെ എസ്ബിഐ കാർഡിലൂടെ ഫ്ലിപ്കാർട്ട് പർച്ചേസിൽ 500 രൂപ കിഴിവും ലഭിക്കും. 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഫോണിന് 44,999 രൂപയാണ് ഓഫർ വില. പർച്ചേസിനുള്ള ലിങ്ക്.

Also Read: Best Offer: 200MP Samsung Galaxy S24 Ultra ഉള്ളപ്പോൾ നമുക്കെന്തിനാ iPhone! അതും ഇത്രയും വമ്പൻ ഓഫറിൽ…

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile