Samsung Galaxy M47 5G complete features and launch date revealed
സാംസങിന്റെ M സീരീസിലേക്ക് പുതിയൊരു സ്മാർട്ട്ഫോൺ കൂടി എത്തുന്നു. Samsung Galaxy M47 ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. സ്ട്രീമിംഗ്, ഗെയിമിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവയ്ക്ക് കൂടുതൽ ബാക്കപ്പ് നൽകാൻ 6000mAh ബാറ്ററി ഇതിൽ നൽകിയേക്കും. 5G കണക്റ്റിവിറ്റി, മികച്ച ഡിസ്പ്ലേ, ശക്തമായ പ്രകടനം ചേർന്ന സ്മാർട്ട് ഫോണാണിത്. സാംസങ് മിഡ്-റേഞ്ച് വിഭാഗത്തിലേക്കാണ് ഫോൺ അവതരിപ്പിക്കുന്നത്. സാംസങ് ഗാലക്സി എം47 5ജിയുടെ പ്രത്യേകതകളും ഇന്ത്യയിലെ വിലയും അറിയാം.
ഈ സാംസങ് സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ അറിയാം.
Also Read: നീറ്റിലെ ബ്ലോക്ക് മാറ്റി Telegram തിരിച്ചെത്തി! ഇപ്പോഴും ആപ്പ് ലഭിക്കുന്നില്ലേ? പരിഹാരം ഇങ്ങനെ
റോഗ് റെഡ്, ബ്ലേസ് ബ്ലൂ എന്നീ നിറങ്ങളിലാണ് സാംസങ് ഗാലക്സി എം47 5ജി ലഭ്യമാകുന്നതെന്ന് സാംസങ് സ്ഥിരീകരിച്ചു. ജൂൺ 29 ന് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ഫോണിന്റെ വിലയെ കുറിച്ച് സൂചനകളൊന്നും വന്നിട്ടില്ല.