നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്ക് പിന്നാലെ നിർത്തിവച്ച Telegram വീണ്ടും പ്രവർത്തനമാക്കി തുടങ്ങി. വിദ്യാർഥികളും ഉപയോക്താക്കളും ഏറെ ആശ്രയിക്കുന്ന മെസേജിങ് പ്ലാറ്റ്‌ഫോമാണ് ടെലിഗ്രാം. ജൂൺ 21ന് നടന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷയുടെ ഭാഗമായാണ് കഴിഞ്ഞ വാരം ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്തത്. ജൂൺ 22 വരെ നിരോധനം താൽക്കാലികമായി ഏർപ്പെടുത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ടെലിഗ്രാം പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ ടെലഗ്രാം ഇപ്പോഴും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടോ? നിങ്ങളുടെ മൊബൈലിൽ ഇപ്പോഴും ആപ്ലിക്കേഷൻ വർക്കാകുന്നില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് ഇവിടെ അറിയാം.
SurveyTelegram Ban Update
സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ജൂൺ 22 ന് അർധരാത്രി അവസാനിച്ചിരിക്കുന്നു. ഇന്ന് രാവിലെ മുതൽ ഇന്ത്യയിലെ ടെലഗ്രാം ഉപയോക്താക്കൾക്ക് ആപ്ലിക്കേഷൻ ലഭ്യമാണ്. വിലക്ക് ഇനിയും നീട്ടുന്നതായി കേന്ദ്ര സർക്കാരും ഇതുവരെ അറിയിപ്പൊന്നും പുറപ്പെടുവിച്ചില്ല. നീറ്റ് പരീക്ഷയിൽ പേപ്പർ ചോർന്നതായെന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് എതിരെയാണ് ആപ്പ് നീക്കം ചെയ്തത്. അതുപോലെ ചോദ്യപേപ്പർ കൊടുക്കാമെന്ന രീതിയിൽ വിദ്യാർഥികളെ കബളിപ്പിക്കുന്നതായും ടെലഗ്രാമിനെതിരായി എൻടിഎയുടെ ആരോപണമുണ്ട്.
ഇതിനെ തുടർന്നാണ് താൽക്കാലികമായി ആപ്ലിക്കേഷന്റെ പ്രവർത്തനം നിർത്താനുള്ള നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. അതുപോലെ ഇന്ത്യയിലെ ടെലഗ്രാം ഉപയോക്താക്കൾക്ക് തങ്ങളുടെ മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും നിർത്തലാക്കി. ജൂൺ 30 വരെയാണ് എഡിറ്റിങ് ഫീച്ചറിൽ നിയന്ത്രണം വരുന്നത്.
Also Read: BSNL 5 Months Plan: ഒരു ഗംഭീര പ്ലാൻ, അൺലിമിറ്റഡ് കോളുകളും 2GB പ്രതിദിന ഡാറ്റയും!
ആപ്പ് പ്രവർത്തിച്ചാലും ഇനിയും പലരും തടസ്സം നേരിടുന്നു. ഇതിനെ തുടർന്ന് എക്സിലൂടെ പരാതി പങ്കുവച്ച ഉപയോക്താക്കൾക്കും ടെലിഗ്രാം മറുപടി നൽകി. ഇത് ഞങ്ങളുടെ കയ്യിലുള്ള കാര്യമല്ല, നിങ്ങളുടെ സർക്കാരിനോട് തന്നെ ചോദിക്കൂ, ബഡ്ഡി എന്നാണ് ടെലിഗ്രാം പ്രതികരിച്ചത്. ആൻഡ്രോയിഡിൽ എന്തായാലും ആപ്ലിക്കേഷൻ ലഭ്യമല്ല. എന്നാൽ ഐഫോൺ, ഐഒഎസ്സുകളിൽ പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. നിങ്ങളുടെ സ്മാർട്ട് ഫോണിൽ ടെലഗ്രാം ഇപ്പോഴും പ്രവർത്തിക്കുന്നില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
ടെലിഗ്രാം പ്രവർത്തിക്കുന്നില്ലെങ്കിൽ…
ടെലിഗ്രാം ആൻഡ്രോയിഡ് ഫോണിൽ ഇപ്പോഴും ലോഡ് ആകുന്നില്ലെങ്കിൽ ട്രബിൾഷൂട്ടിംഗ് പ്രശ്നങ്ങളാകാം കാരണം. ഇതിനായി…
- ആപ്പ് പൂർണമായി അടച്ച് വീണ്ടും തുറക്കുക അല്ലെങ്കിൽ ഫോൺ ഒന്ന് റീസ്റ്റാർട്ട് ചെയ്യുക.
- ശേഷം പ്ലേ സ്റ്റോർ ഓപ്പൺ ചെയ്ത് ടെലിഗ്രാം അപ്‌ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കുക.
- ആപ്പ് സ്റ്റോറിൽ ടെലഗ്രാം ലഭ്യമല്ലെങ്കിൽ കുറച്ച് സമയം കൂടി വീണ്ടും കാത്തിരിക്കാം. ചില ഡിവൈസുകളും സ്ഥലങ്ങളും ആപ്ലിക്കേഷൻ ഓപ്പൺ ആകാൻ സമയമെടുക്കും.
- നിങ്ങൾക്ക് വേണമെങ്കിൽ മൊബൈൽ ഡാറ്റയിൽ നിന്ന് Wi-Fi-ലേക്കോ, Wi-Fi-ൽ നിന്ന് മൊബൈൽ ഡാറ്റയിലേക്കോ നെറ്റ് വർക്ക് മാറ്റി നോക്കാവുന്നതാണ്. അതുപോലെ സിമ്മുകൾ തമ്മിലും കണക്ഷനായി സ്വിച്ച് ചെയ്യാം. ചില നെറ്റ്‌വർക്കുകളിൽ മാത്രം ടെലഗ്രാം ഇപ്പോഴും പ്രവർത്തിക്കുന്നത് തടസ്സപ്പെടുന്നുണ്ടാകും.
- മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നുവെങ്കിൽ എയർപ്ലെയ്ൻ മോഡ് ഓൺ ചെയ്ത് ഓഫ് ചെയ്യുക. ശേഷം കണക്ഷൻ പുനഃസജ്ജീകരിച്ചാൽ നിങ്ങൾക്ക് ടെലഗ്രാം ലോഡ് ആകും.
- ഇതും ശരിയായില്ലെങ്കിൽ ടെലഗ്രാം അൻഇൻസ്റ്റാൾ ചെയ്ത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
