samsung galaxy m36 5g with 50mp triple camera first sale
Samsung Galaxy M36 5G: ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിച്ചിരിക്കുന്നു. ഒപ്പം കഴിഞ്ഞ മാസം പുറത്തിറക്കിയ സാംസങ്ങിന്റെ മിഡ് റേഞ്ച് ബജറ്റ് ഫോണിനും വിൽപ്പന ആരംഭിച്ചു. ജൂലൈ 12-ന് തുടങ്ങിയ പ്രൈം ഡേ സെയിലിലൂടെയാണ് ഗാലക്സി എം36 5ജിയുടെ വിൽപ്പനയും ആരംഭിച്ചു. ഇപ്പോഴിതാ ഓഫർ സെയിൽ അവസാന മണിക്കൂറിലെത്തി. പ്രൈം മെമ്പർഷിപ്പുകൾക്ക് എക്സ്ക്ലൂസീവ് ഓഫറുകളോടെ സ്മാർട്ഫോൺ സ്വന്തമാക്കാം. അംഗത്വമില്ലാത്തവർക്കും, ആമസോണിൽ സ്മാർട്ഫോൺ ലഭ്യമാണ്.
ഗാലക്സി എം36 5ജിയ്ക്ക് മൂന്ന് വേരിയന്റുകളുണ്ട്. 6GB+128GB ഹാൻഡ്സെറ്റിന് 16,499 രൂപയാകുന്നു. 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഉൾപ്പെടുന്ന വിലയാണിത്.
8GB+128GB വേരിയന്റിന് 17,999 രൂപയാകുന്നു. 8GB+256GB സ്റ്റോറേജുള്ള ഗാലക്സി എം36 ഫോണിന് 20,999 രൂപയുമാകും. ആമസോൺ കൂടാതെ സാംസങ് ഓൺലൈൻ സൈറ്റിലും ഹാൻഡ്സെറ്റ് ലഭ്യമാണ്. ഓറഞ്ച് ഹേസ്, സെറീൻ ഗ്രീൻ, വെൽവെറ്റ് ബ്ലാക്ക് മൂന്ന് കളർ ഓപ്ഷനുകളാണ് ഹാൻഡ്സെറ്റിനുള്ളത്. ആമസോൺ പർച്ചേസ് ലിങ്ക്.
6.7 ഇഞ്ച് വലുപ്പമുള്ള FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് സെറ്റിലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനുമുണ്ട്. എക്സിനോസ് 1380 പ്രോസസ്സറാണ് ഫോണിൽ പ്രവർത്തിക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിലാണ് സാംസങ് ഗാലക്സി എം36 ഫോണിലുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി സെൻസർ ഇതിലുണ്ട്. 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും 2MP മാക്രോ സെൻസറും ഫോണിലുണ്ട്. സെൽഫികൾക്കായി 13MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിന് മുന്നിലും പിന്നിലുമായി 4K വീഡിയോ റെക്കോർഡിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സെൻസറുകളാണ് കൊടുത്തിരിക്കുന്നത്. സെർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള സാംസങ്ങിന്റെ ജനപ്രിയമായ എഐ ഫീച്ചറുകൾ ഇതിലുണ്ട്.
7.7mm കനമുള്ള സ്ലിം ഹാൻഡ്സെറ്റാണിത്. 6GB, 8GB റാം വേരിയന്റുകളിൽ ഇത് ലഭ്യമാണ്. 128GB, 256GB സ്റ്റോറേജ് ഓപ്ഷനുകളാണ് Galaxy M36 5ജിയ്ക്കുള്ളത്.
ഈ പുത്തൻ സാംസങ് ഫോണിൽ 5000 mAh ബാറ്ററിയുണ്ട്. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7-ൽ സോഫ്റ്റ് വെയറാണുള്ളത്. 6 വർഷത്തെ ആൻഡ്രോയിഡ് അപ്ഗ്രേഡുകൾ ഫോണിൽ ഉറപ്പിക്കാം. 6 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും സാംസങ് തരുന്നു.
Also Read: Low Price! 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S24 5G 40000 രൂപയ്ക്ക്!
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.