സ്റ്റൈലിഷ് ഡിസൈനിൽ 50 മെഗാപിക്സൽ ക്യാമറയും, IP54 റേറ്റിങ്ങുമുള്ള Samsung Galaxy M17 5G പുറത്തിറങ്ങി. 15000 രൂപയിൽ താഴെ വില വരുന്ന മൂന്ന് സ്മാർട്ഫോണുകളാണ് അവതരിപ്പിച്ചത്. പവർഫുൾ ബാറ്ററിയിലാണ് ഫോൺ ലോഞ്ച് ചെയ്തത്. ഈ സാംസങ് ഗാലക്സി സ്മാർട്ഫോണിന്റെ വിലയും ഫീച്ചറുകളും നോക്കാം.
മൂന്ന് വേരിയന്റുകളിലാണ് സാംസങ് ഗാലക്‌സി എം17 5ജി ലഭ്യമാകുന്നത്. 11,999 രൂപ മുതൽ വില ആരംഭിക്കുന്നു.
4GB + 128GB: Rs 12,499
6GB + 128GB: Rs 13,999
8GB + 128GB: Rs 15,499
പ്രമുഖ ബാങ്കുകളിലൂടെയും എൻബിഎഫ്‌സി പാർട്നർമാരിലൂടെയും മൂന്ന് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭിക്കും. ഒക്ടോബർ 13 ന് ആമസോൺ, സാംസങ്.കോം എന്നിവ വഴി പർച്ചേസ് ചെയ്യാം. കൂടാതെ ഹാൻഡ്സെറ്റ് തെരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപ്പന നടത്തും.
ഫോണിന് 500 രൂപ വരെ ലോഞ്ച് ഓഫർ ലഭ്യമാകും. ഒക്ടോബർ 13-ന് വാങ്ങുന്നവരുടെ വില ഇങ്ങനെയാണ്. ഇത് ബാങ്ക് ഓഫർ ചേർത്തിട്ടുള്ള ഇളവാണ്.
4GB + 128GB: Rs 11,999
6GB + 128GB: Rs 13,499
8GB + 128GB: Rs 14,999
സാംസങ് ഗാലക്സി M17 5G ഫോണിൽ 1100 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് നൽകിയിരിക്കുന്നു. ഇതിൽ 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ കൊടുത്തിരിക്കുന്നു. മികച്ച മൾട്ടിടാസ്കിംഗും പവർ മാനേജ്‌മെന്റും ഉറപ്പാക്കുന്ന പ്രോസസറാണ് ഫോണിലുള്ളത്. 6nm എക്‌സിനോസ് 1330 പ്രോസസർ ഗാലക്സി ഫോണിലുണ്ട്.
50MP ഒഐഎസ് ട്രിപ്പിൾ ക്യാമറയാണ് ഹാൻഡ്സെറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ ക്യാമറയുടെ പ്രത്യേകത “നോ ഷേക്ക്” ഫീച്ചറാണ്. ഇതിൽ അൾട്രാ-വൈഡ്, മാക്രോ ലെൻസുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. 13എംപി ഫ്രണ്ട് ക്യാമറ സെൽഫി, വീഡിയോ കോളുകൾക്ക് ഉചിതമാണ്.
ഗാലക്സി M17 5ജിയിൽ 5000mAh ബാറ്ററിയുണ്ട്. ഗെയിമിംഗ്, വീഡിയോ പ്ലേബാക്ക്, ബ്രൗസിംഗ് തുടർച്ചെ ഉപയോഗിച്ചാലും ഫോണിൽ പവർ നിലനിൽക്കും. ഇത് 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്നു.
പൊടി, സ്പ്ലാഷ് പ്രതിരോധമുള്ളതിനാൽ IP54 റേറ്റിംഗുള്ള ഫോണാണിത്. സ്മാർട്ഫോണിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്നു. ഇതിന് 7.5എംഎം സ്ലിം ഡിസൈനാണുള്ളത്.