Samsung Galaxy M10s ഇപ്പോൾ 8499 രൂപയ്ക്ക് വാങ്ങിക്കാം

HIGHLIGHTS

Samsung Galaxy M10s ഇപ്പോൾ 8499 രൂപയ്ക്ക് വാങ്ങിക്കാം

സാംസങ്ങിന്റെ ഈ വർഷം മധ്യത്തിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോൺ ആയിരുന്നു സാംസങ്ങിന്റെ ഗാലക്സി M10S എന്ന മോഡലുകൾ .ഇപ്പോൾ വിലക്കുറവിൽ ഈ സ്മാർട്ട് ഫോണുകൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .  6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ്  HD+ ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  സാംസങ്ങിന്റെ സ്വന്തം Exynos 7884B പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഒരു വേരിയന്റ് മാത്രമാണ്  ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .3  ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ സ്റ്റോറേജ് അതുപോലെ 512 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

720 x 1520 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ Android 9 Pie ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് സാംസങിന്റെ ഗാലക്സി M10s എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .15W ചാർജറുകൾ ആണ് ഈ ഫോണുകൾക്ക് ലഭിക്കുന്നത് .ഫിംഗർ പ്രിന്റ് സെൻസറുകളും മറ്റു ഇതിനുണ്ട് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വിലക്കുറവിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8499 രൂപയാണ് ഇതിന്റെ നിലവിലത്തെ വില വരുന്നത് .കൂടാതെ 7400 രൂപ വരെ ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile