12,999 രൂപയ്ക്ക് 6000mAh ബാറ്ററിയും 6 വർഷം അപ്‌ഡേറ്റുമായി Samsung Galaxy F70e എത്തി

Updated on 09-Feb-2026

സ്റ്റൈലിഷ് വീഗൻ ലെതർ ഡിസൈനിൽ പുതിയ ബജറ്റ് 5G ഫോണായ Samsung Galaxy F70e ഇന്ത്യയിൽ എത്തി. 6-6-6 റൂളുമായാണ് സാംസങ് തങ്ങളുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. 6000mAh ബാറ്ററി, 6 വർഷം സോഫ്റ്റ് വെയർ അപ്ഡേറ്റ്, 6 വർഷം സെക്യൂരിറ്റി അപ്ഡേറ്റുള്ള ഫോണാണിത്.

12999 രൂപ മുതൽ വില ആരംഭിക്കുന്ന ഫോണാണിത്. ബാങ്ക് ഓഫറുകൾ ചേർക്കുമ്പോൾ ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഗാലക്സി എഫ്70ഇ സവിശേഷതകളും ഓഫറുകളും വിൽപ്പനയും അറിയാം.

Samsung Galaxy F70e Features

6.7 ഇഞ്ച് എച്ച്‌ഡി + ഡിസ്‌പ്ലേയുള്ള ഫോണാണ് സാംസങ് ഗാലക്‌സി എഫ് 70 ഇ. ഇതിന്റെ പാനലിന് 120 റിഫ്രഷ് റേറ്റ് സപ്പോർട്ട് നൽകിയിരിക്കുന്നു. 800 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് പിന്തുണയ്ക്കുന്ന ഡിസ്പ്ലേയാണിത്.

6 ജിബി വരെ എൽപിഡിഡിആർ 4x റാമും 128 ജിബി സ്റ്റോറേജും ജോടിയാക്കിയ ചിപ്പാണ് ഫോണിലുള്ളത്. ഇതിൽ കൊടുത്തിരിക്കുന്നത് മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ്.

സ്പ്ലാഷ് പ്രതിരോധത്തിന് ഫോണിന് IP54 റേറ്റിംഗ് ഈ സാംസങ് ഫോണിൽ ലഭിക്കും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 സോഫ്റ്റ്‌വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ആറ് തലമുറ ഒഎസ് അപ്ഡേറ്റുകളും, ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നു. ഇതിൽ 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 6,000mAh ബാറ്ററി കൊടുത്തിരിക്കുന്നു.

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഫോണിന്റെ പിൻവശത്ത് ഇരട്ട ക്യാമറയുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ചേർന്നതാണ് ക്യാമറ യൂണിറ്റ്. സ്മാർട്ട്ഫോണിൽ 8 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.

More From Digit: LG Dolby Atmos സൗണ്ട്ബാർ 13000 രൂപ വില കുറച്ചു, 400W ഓഡിയോ, QNED മാച്ചിങ്

വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചിനുള്ളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. പിൻ ഭാഗത്തെ ലെതർ പാറ്റേണും ഫോണിന് നല്ല സ്റ്റൈലിഷ് ഡിസൈൻ കൊടുത്തിരിക്കുന്നു. അതും ഫോണിൽ പ്രീമിയം വീഗൻ ലെതർ ഫിനിഷാണുള്ളത്. ലൈംലൈറ്റ് ഗ്രീൻ, സ്പോട്ട്ലൈറ്റ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഫോൺ പുറത്തിറക്കിയത്.

സാംസങ് ഗാലക്സി എഫ്70 ഇ ഇന്ത്യയിലെ വില

സാംസങ് ഗാലക്‌സി എഫ് 70 ഇ 5ജി രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് പുറത്തിറക്കിയത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് ഇന്ത്യയിലെ വില 12,999 രൂപയാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടോപ്പ് മോഡലിന് 14,499 രൂപയാകുന്നു.

Samsung Galaxy F70e: How to buy

ഫെബ്രുവരി 17 മുതൽ ഗാലക്സി എഫ്70ഇ സ്മാർട്ട് ഫോൺ വിൽപ്പന തുടങ്ങും. ഇതിന്റെ വിൽപ്പന കേരളത്തിലെ തെരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ നടക്കും. കൂടാതെ ഓൺലൈനായി വാങ്ങേണ്ടവർക്ക് ഫ്ലിപ്കാർട്ടോ Samsung.com സൈറ്റോ സന്ദർശിക്കാം.

ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ആദ്യ വിൽപ്പനയിൽ ചില കിഴിവുകളും ലഭിക്കും. ഇങ്ങനെ 500 രൂപയുടെ തൽക്ഷണ കിഴിവ് നേടാം.

6 വർഷത്തേക്ക് ഫോൺ മാറ്റേണ്ട, മോട്ടറോളയ്ക്ക് വെല്ലുവിളിയാകുമോ

സാംസങ്ങിന്റെ ഈ പുതിയ ഗാലക്സി എഫ്70ഇ ഫോണും മോട്ടോ G64 5ജിയും ഒത്ത എതിരാളിയാകും. എന്നാലും മോട്ടറോള ജി64 ഒരു വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റ് മാത്രമാണ് ലഭിക്കുന്നത്. ഡിസ്‌പ്ലേ പരിഗണിക്കുമ്പോൾ സാംസങ് സെറ്റാണ് നല്ലത്.

  • ഗാലക്സി എഫ്70ഇ: 6.5 ഇഞ്ച് ഫുൾ HD+ LCD ഡിസ്പ്ലേ
    മോട്ടോ G64 5ജി: 6.7 ഇഞ്ച് HD+ LCD ഡിസ്പ്ലേ
  • ഗാലക്സി എഫ്70ഇ: 6000mAh ബാറ്ററി
    മോട്ടോ G64 5ജി: 6000mAh ബാറ്ററി
  • ഗാലക്സി എഫ്70ഇ: മീഡിയാടെക് ഡൈമൻസിറ്റി 6300
    മോട്ടോ G64 5ജി: മീഡിയാടെക് ഡൈമൻസിറ്റി 7025
  • ഗാലക്സി എഫ്70ഇ: വീഗൻ ലെതർ ഫിനിഷ്
    മോട്ടോ G64 5ജി: പ്ലാസ്റ്റിക് ഫിനിഷ്
  • ഗാലക്സി എഫ്70ഇ: 50MP + 2MP ഡ്യുവൽ ക്യാമറ
    മോട്ടോ G64 5ജി: 50MP + 8MP ക്യാമറ
Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam.

Connect On :