Day 1 Sale: 4K വീഡിയോ റെക്കോഡിങ്, 50MP ട്രിപ്പിൾ ക്യാമറ പുതിയ Samsung Galaxy വിൽപ്പന തുടങ്ങി

Updated on 29-Jul-2025
HIGHLIGHTS

ട്രിപ്പിൾ റിയർ ക്യാമറയും, 5000mAh ബാറ്ററിയും, ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറുമുള്ള ഫോണാണിത്

സാംസങ്ങിന്റെ സ്വന്തം Exynos 1380 പ്രോസസറാണ് ഫോണിലുള്ളത്

ജൂൺ മാസം പുറത്തിറങ്ങിയ സാംസങ് Galaxy M36 5G-യുമായി സാമ്യമുള്ള ഹാൻഡ്സെറ്റാണിത്

Samsung Galaxy F36 5G സ്മാർട്ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിക്കുന്നു. 20,000 രൂപയിൽ താഴെ വില വരുന്ന സാംസങ് 5ജി സ്മാർട്ഫോണാണിത്. ട്രിപ്പിൾ റിയർ ക്യാമറയും, 5000mAh ബാറ്ററിയും, ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറുമുള്ള ഫോണാണിത്. ഇന്ന് 12 മണി മുതൽ ഹാൻഡ്സെറ്റിന്റെ വിൽപ്പന തുടങ്ങി.

Samsung Galaxy F36 5G വിൽപ്പന ആരംഭിച്ചു

17,499 രൂപയിൽ ആരംഭിക്കുന്ന സാംസങ് ഗാലക്സി എഫ്35 5ജിയ്ക്ക് ഇന്ന് വമ്പിച്ച ഓഫറുകളുണ്ട്. ഫ്ലിപ്കാർട്ട് വഴിയാണ് സ്മാർട്ഫോണിന്റെ വിൽപ്പന. തെരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ഫ്ലിപ്പ്കാർട്ട് 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നൽകുന്നു. സാംസങ് ഗാലക്സി F36 5ജിയ്ക്ക് 500 രൂപയുടെ കൂപ്പൺ കിഴിവും ലഭിക്കുന്നതാണ്.

6GB+128B സ്റ്റോറേജുള്ള ഫോണിന് 15,999 രൂപയാണ് ലോഞ്ച് ഓഫറിലെ വില. 8GB+128GB സ്റ്റോറേജ് ഫോൺ നിങ്ങൾക്ക് 18,999 രൂപയ്ക്കും വാങ്ങാം. 2113 രൂപയുടെ ഇഎംഐ ഡീൽ ഫ്ലിപ്കാർട്ട് തരുന്നു. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 5% ക്യാഷ്ബാക്കുണ്ട്. ആക്സിസ് ബാങ്ക് ഫ്ലിപ്പ്കാർട്ട് ഡെബിറ്റ് കാർഡിന് 5% ക്യാഷ്ബാക്കും ലഭിക്കും.

Samsung Galaxy F36 5G Launched in India

സാംസങ് ഗാലക്സി F36 5G: സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് വലിപ്പമുള്ള ഫുൾ HD+ Super AMOLED ഡിസ്പ്ലേയാണ് ഇതിനുള്ളത്. 120 Hz റിഫ്രഷ് റേറ്റുണ്ട്. കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനുള്ളതിനാൽ ഡിസ്പ്ലേയെ പോറലിൽ നിന്ന് പരിരക്ഷിക്കും. ആൻഡ്രോയിഡ് 15-ന്റെ One UI 7 സോഫ്റ്റ് വെയറാണ് സാംസങ് ഗാലക്സി F36 5ജിയിലുള്ളത്.

സാംസങ്ങിന്റെ സ്വന്തം Exynos 1380 പ്രോസസറാണ് ഫോണിലുള്ളത്. 5nm ഫാബ്രിക്കേഷൻ പ്രോസസ്സിൽ നിർമ്മിച്ച ഈ ഒക്ടാ-കോർ ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്.

ഗാലക്സി F36 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് കൊടുത്തിരിക്കുന്നത്. OIS സപ്പോർട്ടുള്ള 50MP പ്രൈമറി സെൻസറുണ്ട്. 8MP അൾട്രാ-വൈഡ് ലെൻസും 2MP മാക്രോ ലെൻസും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. 4K വീഡിയോ റെക്കോർഡിങ്ങുള്ളതാണ് ഗാലക്സി F36 5ജി. ഇതിൽ AI സെലക്ട്, AI എറേസർ, ഇമേജ് ക്ലിപ്പർ തുടങ്ങിയ AI ഫീച്ചറുകളുമുണ്ട്.

5000mAh ബാറ്ററി ഫോണിന് ദിവസം മുഴുവൻ ബാറ്ററി ലൈഫ് കൊടുക്കുന്നു. 25W ഫാസ്റ്റ് ചാർജിങ്ങിനെ സാംസങ് ഗാലക്സി എഫ്36 സപ്പോർട്ട് ചെയ്യുന്നു.

ജൂൺ മാസം പുറത്തിറങ്ങിയ സാംസങ് Galaxy M36 5G-യുമായി സാമ്യമുള്ള ഹാൻഡ്സെറ്റാണിത്. 6.7 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 5000mAh ബാറ്ററിയാണ് ഈ രണ്ട് ഫോണുകളിലുമുള്ളത്. 50MP പ്രൈമറി ക്യാമറയും, എക്സിനോസ് 1380 പ്രോസസറും F36 5ജിയിലും M36 5ജിയിലുമുണ്ട്.

അൾട്രാ-വൈഡ്, സെൽഫി ക്യാമറ, ചാർജിങ് സ്പീഡ് എന്നിവയിലാണ് ഫോണുകൾക്ക് വ്യത്യാസമുള്ളത്.

Also Read: 600W LG Soundbar 20000 രൂപയ്ക്ക് സ്പെഷ്യൽ ഓഫർ! ഹോം തിയേറ്റർ പ്രീമിയം എക്സ്പീരിയൻസ് കുറഞ്ഞ വിലയിൽ…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :