amazon offers big discount on Samsung Galaxy A55 5G
OIS സപ്പോർട്ടുള്ള ട്രിപ്പിൾ ക്യാമറ Samsung 5G കുറഞ്ഞ വിലയ്ക്ക് പർച്ചേസ് ചെയ്യാം. Amazon Great Republic Day Sale 2026 ലാണ് ഓഫർ അനുവദിച്ചിരിക്കുന്നത്. 44 ശതമാനം ഇൻസ്റ്റന്റ് കിഴിവിൽ നിങ്ങൾക്ക് സാംസങ് ഗാലക്സി എ55 ഫോൺ വാങ്ങിക്കാനുള്ള ഓഫറാണിത്. സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് വിലക്കിഴിവിലും വ്യത്യാസം വരും.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ നാളെ, വ്യാഴാഴ്ച അവസാനിക്കുന്നു. അതിനാൽ ഈ വർഷത്തെ ആദ്യത്തെ മെഗാ സെയിൽ ഓഫർ വിട്ടുകളയണ്ട.
റിപ്പബ്ലിക് ഡേ ഓഫറിൽ ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ഇളവ് ആമസോൺ അനുവദിച്ചിരിക്കുന്നു. നിങ്ങളുടെ നിലവിലുള്ള ഉപകരണം അപ്‌ഗ്രേഡ് ചെയ്യാൻ പദ്ധതിയിടുന്നുണ്ടെങ്കിലും ആമസോൺ ഓഫർ ഉപയോഗപ്പെടും.
39,999 രൂപയ്ക്കാണ് ഗാലക്സി A55 പുറത്തിറങ്ങിയത്. നിലവിൽ വെറും 23,998 രൂപയ്ക്ക് ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്.16,001 രൂപയുടെ ഫ്ലാറ്റ് കിഴിവ് ഫോണിന് ലഭിക്കുന്നു. കൂടാതെ എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ EMI പലിശയിൽ 1,146.32 രൂപ വരെ ലാഭിക്കാം. ഇത് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലെ നോ കോസ്റ്റ് ഇഎംഐ ഓഫറാണ്. ഇനി നിങ്ങൾ ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ പ്രതിമാസം 844 രൂപയ്ക്ക് സാംസങ് ഗാലക്സി എ55 വാങ്ങാവുന്നതാണ്.
ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ആമസോൺ അനുവദിച്ചിരിക്കുന്നു. 22750 രൂപയുടെ എക്സ്ചേഞ്ച് ഡീലിൽ നിങ്ങൾക്ക് ഗാലക്സി എ55 സ്വന്തമാക്കാം.
സാംസങ് ഗാലക്സി എ55 5ജിയിൽ 6.60 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഫോണിന്റെ സ്ക്രീൻ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനും ഇതിലുണ്ട്. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഗാലക്സി എ55 പിന്തുണയ്ക്കുന്നു.
ആൻഡ്രോയിഡ് 14-ലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. നാല് തലമുറ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിനുണ്ട്. ഇതിൽ സാംസങ് 5000mAh ബാറ്ററിയാണ് സജ്ജീകരിച്ചിട്ടുള്ളത്. 25W ചാർജിംഗിനെ സാംസങ് പിന്തുണയ്ക്കുന്നു.
Also Read: iPhone Deals: കാത്തിരുന്ന ഡ്രീം ഫോണുകൾ! ആമസോണിൽ ഓഫറിന്റെ കൊയ്ത്തുത്സവം
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ ഒഐഎസ് സപ്പോർട്ട് ചെയ്യുന്നതാണ് ഫോണിലെ പ്രൈമറി ക്യാമറ. ഇത് 50MP പ്രൈമറി ക്യാമറ, 12MP ക്യാമറ, 5MP ക്യാമറ ചേർന്ന സെൻസർ സിസ്റ്റമാണ്. സാംസങ് ഗാലക്‌സി A55 ഫോണിൽ മുൻവശത്ത് ഒരൊറ്റ 32MP സെൻസറും കൊടുത്തിരിക്കുന്നു.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.