Samsung Galaxy A57 5G, Galaxy A37 5G
പുതിയൊരു സാംസങ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരം ഇതാ എത്തി. സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി A-സീരീസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. കഴിഞ്ഞ വാരം പുറത്തിറങ്ങിയ Samsung Galaxy A57 5G, Samsung Galaxy A37 5G ഫോണുകൾക്ക് ആകർഷകമായ കിഴിവുകളും ലഭിക്കുന്നു.
3000 രൂപയുടെ വമ്പിച്ച ബാങ്ക് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളുമായാണ് പുത്തൻ ഫോണുകൾ വിൽക്കുന്നത്. ഫോണുകളുടെ വില, പ്രധാന ഫീച്ചറുകൾ, ലഭ്യമായ ഓഫറുകൾ എന്നിവ വിശദമായി പരിശോധിക്കാം.
ഗാലക്‌സി A37 5ജി മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്.
2016.49 രൂപയുടെ സ്റ്റാൻഡേർഡ് ഇഎംഐ ഡീലും ഗാലക്സി എ57 5ജിയ്ക്ക് ലഭ്യമാണ്.
സാംസങ് ഗാലക്‌സി എ57 5ജി രണ്ട് സ്റ്റോറേജുകളിൽ ലഭിക്കുന്നു.
നോ കോസ്റ്റ് EMI വഴി പ്രതിമാസത്തേക്ക് 4749.98 രൂപയ്ക്ക് ഫോൺ വാങ്ങാം. 2736.69 രൂപയുടെ സ്റ്റാൻഡേർഡ് EMI ഡീലും ലഭ്യമാണ്.
രണ്ട് ഫോണുകൾക്കും മികച്ച ഡീലാണ് ആദ്യ വിൽപ്പനയിലുള്ളത്. HDFC, ICICI, SBI, Axis ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് ആദ്യ വിൽപ്പനയിൽ കിഴിവുണ്ട്. ഫുൾ പേയ്‌മെന്റ് സെയിലിലും EMI പർച്ചേസിലും 3000 രൂപ ഇളവ് ലഭ്യമാകും. 40000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറും ആദ്യ വിൽപ്പനയിലുണ്ട്. ആമസോൺ വഴി ഉച്ചയ്ക്ക് 12 മണി മുതലാണ് ഗാലക്സി A57 5G, A37 5G ഫോണുകളുടെ വിൽപ്പന.
Also Read: സ്റ്റൈലസ് ഫോൺ 20000 രൂപയിൽ താഴെ! Motorola Stylus ആമസോണിൽ പരിമിതകാല ഓഫറിൽ
41,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത സാംസങ് എ37 5ജിയുടെ വിലയും ഫീച്ചറുകളും വിശദമായി അറിയാം. ഓസം ലാവെൻഡർ, ഓസം ചാർക്കോൾ, ഓസം ഗ്രേഗ്രീൻ നിറങ്ങളിലാണ് ഗാലക്സി എ37 5ജി അവതരിപ്പിച്ചത്. ഫോണുകളുടെ ഫീച്ചറുകൾ ഇവിടെ വിശദമായി നൽകുന്നു.
ഓസം നേവി, ഓസം ഐസിബ്ലൂ, ഓസം ലിലാക് നിറങ്ങളിലാണ് ഗാലക്സി എ57 5ജി ലോഞ്ച് ചെയ്തത്. 56,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത പ്രീമിയം മോഡലിന്റെ ഫീച്ചറുകൾ പരിശോധിക്കാം.