സാംസങ് പ്രേമികളേ, ആമസോണിൽ Samsung Galaxy A37 5G കൂടുതൽ ലാഭത്തിൽ വാങ്ങാം!

സാംസങ് പ്രേമികളേ, ആമസോണിൽ Samsung Galaxy A37 5G കൂടുതൽ ലാഭത്തിൽ വാങ്ങാം!

മികച്ച ഡിസൈനും അത്യാധുനിക ഫീച്ചറുകളുമുള്ള ഒരു പ്രീമിയം സാംസങ് സ്മാർട്ട്‌ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. സാംസങ്ങിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ Samsung Galaxy A37 5G ഫോണിന് വില കുറച്ചു. ആകർഷകമായ ലുക്കും കരുത്തുറ്റ പെർഫോമൻസും ഒത്തുചേർന്ന സ്മാർട്ട് ഫോണാണിത്. ഉയർന്ന റിഫ്രഷ് റേറ്റുള്ള സൂപ്പർ അമലോഡ് ഡിസ്‌പ്ലേ, കിടിലൻ ക്യാമറ സിസ്റ്റവും ദീർഘനേരം ബാക്കപ്പ് നൽകുന്ന ബാറ്ററിയും ഇതിലുണ്ട്.

Digit.in Survey
✅ Thank you for completing the survey!

ഫ്ലിപ്കാർട്ടിനേക്കാൾ വമ്പിച്ച ഇളവ് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ഇപ്പോൾ ലഭ്യമാണ്. 1200 രൂപയുടെ ഇഎംഐ ഡീലും ആകർഷകമായ എക്സ്ചേഞ്ച് ഓഫറും സാംസങ് ഗാലക്സി എ37 5ജിയ്ക്ക് ഇപ്പോൾ ലഭ്യമാണ്. സാംസങ് സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ആമസോണിലെ പരിമിതകാലത്തേക്കുള്ള ഓഫറും വിശദമായി അറിയാം.

Samsung Galaxy A37 5G Price Offer Amazon

8GB RAM, 128GB സ്റ്റോറേജുള്ള സാംസങ് എ37 സ്റ്റൈലിഷ് സ്മാർട്ട് ഫോണിനാണ് ഡിസ്‌കൗണ്ട്. 45,999 രൂപയുടെ ഫോണിന് 11000 രൂപയോളം വിലക്കിഴിവ് ലഭ്യമാണ്. ആമസോണിൽ ഈ പ്രീമിയം ഫോൺ 35000 രൂപയ്ക്കും താഴെ വിലയിലാണ് വിൽക്കുന്നത്.

  • ഫ്ലാറ്റ് ഡിസ്‌കൗണ്ട്: 25 ശതമാനം ഇളവിൽ 34,300 രൂപയ്ക്കാണ് സാംസങ് ഗാലക്സി എ37 5ജി വിൽക്കുന്നത്. യാതൊരു നിബന്ധനകളും കൂടാതെയുള്ള വിലക്കിഴിവാണിത്. ഓസം ഗ്രേ ഗ്രീൻ നിറത്തിലുള്ള സാംസങ് ഗാലക്സി എ37 5ജിയ്ക്കാണ് ഈ ഓഫർ.
  • ക്യാഷ്ബാക്ക് ഓഫറുകൾ: 1029 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ ആമസോൺ പേ ബാലൻസ് ഉപയോഗിക്കുന്നവർക്ക് പ്രയോജനപ്പെടുത്താം. തൽക്കാലം ആമസോണിൽ ബാങ്ക് ഓഫറുകളൊന്നും ലഭ്യമല്ല.
  • എക്സ്‌ചേഞ്ച് ബോണസ്: 32,550 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നു. പഴയ സ്മാർട്ട്‌ഫോൺ മാറ്റി പുതിയ ഗാലക്സി എ37 5ജി വാങ്ങുന്നവർക്ക് ഈ എക്സ്‌ചേഞ്ച് വാല്യൂ ഉപയോഗിക്കാം.
  • ഇഎംഐ: ആമസോണിൽ സാംസങ് പ്രീമിയം സ്മാർട്ട് ഫോണിന് ഇഎംഐ ഓഫറുകളും ലഭ്യമാണ്. 1112 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഡീലും, 1206 രൂപയുടെ ഇഎംഐ ഓഫറും സാംസങ് ഗാലക്സി എ37 5ജിയ്ക്ക് ഇപ്പോൾ ലഭ്യമാണ്.

ആമസോണിലെ ഓഫറുകളും സ്റ്റോക്കും എപ്പോൾ വേണമെങ്കിലും മാറാം. സാംസങ് ഫോൺ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഈ പരിമിതകാല ഓഫർ വളരെ വേഗത്തിൽ പ്രയോജനപ്പെടുത്തുന്നതാണ് നല്ലത്.

Also Read: 84 ദിവസം വാലിഡിറ്റി, ദിവസവും 2GB ഡാറ്റ, ആമസോൺ പ്രൈം, Jio കിടിലൻ പ്ലാൻ!

Samsung Galaxy A37

Samsung A37 5G Specifications

  1. ഡിസ്പ്ലേ: സാംസങ് ഗാലക്‌സി എ37 5ജിയിൽ 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് സാംസങ് ഡിസ്പ്ലേയ്ക്ക് കൊടുത്തിരിക്കുന്നു.
  2. ക്യാമറ: ഈ സാംസങ് സ്മാർട്ട് ഫോണിൽ ട്രിപ്പിൾ റിയർ സെൻസറാണുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറ, 8MP അൾട്രാവൈഡ് ലെൻസ്, 5MP മാക്രോ ലെൻസ് നൽകിയിരിക്കുന്നു. ഫോണിന് മുൻവശത്തായി 12MP സെൽഫി ഷൂട്ടറും കൊടുത്തിരിക്കുന്നു. സ്മാർട്ട് ഫോണിലെ പിൻ ക്യാമറയും മുൻ ക്യാമറയും 30FPS-ൽ 4K റെസല്യൂഷനിൽ വീഡിയോകൾ റെക്കോർഡിങ് ചെയ്യുന്നു.
  3. പ്രോസസർ: സാംസങ് ഗാലക്‌സി എ37 5ജിയിൽ എക്‌സിനോസ് 1480 SoC പ്രോസസർ ഉൾപ്പെടുത്തിയിരിക്കുന്നു.
  4. ബാറ്ററി: 9 മണിക്കൂർ തുടർച്ചയായ സ്ക്രീൻ ടൈമിലും പ്രവർത്തിക്കാനുള്ള 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി A37 ഫോണിലുള്ളത്.
  5. സോഫ്റ്റ് വെയർ: വൺ യുഐ 8.5 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറിലാണ് സാംസങ് എ37 5ജി പ്രവർത്തിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile