Samsung Galaxy A35
Flipkart റിപ്പബ്ലിക് ഡേ സെയിൽ തുടങ്ങും മുമ്പേ Samsung Galaxy ഫോണിന് വിലക്കിഴിവ്. 19000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോൺ വാങ്ങിക്കാനുള്ള ഓഫറാണ് പ്രഖ്യാപിച്ചത്. ആമസോണിൽ ലഭിക്കുന്ന ഓഫറിനേക്കാൾ 3000 രൂപയുടെ അധിക ഇളവ് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. 5000mAh ബാറ്ററി, 50MP Triple ക്യാമറയുമുള്ള ഫോണിനാണ് ഓഫർ.
8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഫോണിനാണ് കിഴിവ്. 44 ശതമാനം ഇളവ് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. ആമസോണിൽ ഇതേ വേരിയന്റിന് 35 ശതമാനം വിലക്കുറവ് മാത്രമാണുള്ളത്.
128 ജിബി സ്റ്റോറേജുള്ള സാംസങ് ഗാലക്സി എ35 5ജിയ്ക്ക് 33,999 രൂപയാണ് വില. ഇതിന് 18,999 രൂപയാണ് ഓഫറിലെ വില. ഓസം ലിലിയാക്, ഓസം നേവി, ഓസം ഐസ്ബ്ലൂ നിറത്തിലാണ് സാംസങ് ഫോണുകൾ ലഭ്യമാണ്. 668 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. അതേ സമയം ജനുവരി 15 മുതൽ സാംസങ് ഗാലക്സി എ35 5ജി വാങ്ങിക്കാം.
സാംസങ് ഗാലക്സി എ35 5ജിയിൽ 6.7 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. 1,900 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസും ലഭിക്കുന്നു.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസർ ആണ് ഫോണിന് പെർഫോമൻസ് നൽകുന്നത്. ഇത് അഡ്രിനോ 710 ജിപിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിലുണ്ട്.
ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്ന ഫോണാണിത്. ഇതിന് ആറ് തലമുറ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളുണ്ട്. അതുപോലെ സാംസങ് ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും തരുന്നു. സ്മാർട്ട് ഫോണിൽ 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇതിൽ 5,000mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്.
ഒപ്റ്റിക്‌സിലേക്ക് വന്നാൽ സാംസങ് ഗാലക്‌സി A35-ൽ 50MP പ്രൈമറി സെൻസറാണുള്ളത്. ഇതിൽ 8MP അൾട്രാ-വൈഡ് ലെൻസ് കൊടുത്തിരിക്കുന്നു. കൂടാതെ 5MP മാക്രോ ഷൂട്ടർ കൂടി ഉൾപ്പെടുന്ന് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഫോണിന് മുൻവശത്ത് 12MP ക്യാമറയുമുണ്ട്.