ഫ്ലാറ്റ് ലുക്ക്, Snapdragon പ്രോസസറും 5000 mAh ബാറ്ററിയും! Samsung Galaxy A27 5G എത്തി
മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ സാംസങ് മോഡൽ അവതരിപ്പിച്ചു. Qualcomm Snapdragon 6 Gen 3 പ്രോസസറിലൂടെ മികവുറ്റ പെർഫോമൻസ് ലഭിക്കുന്ന സാംസങ് ഫോണാണ് ആഗോള വിപണിയിൽ ലോഞ്ച് ചെയ്തത്. ഫ്ലാറ്റ് ഡിസൈനിലുള്ള Samsung Galaxy A27 5G ഫോണിന് വില ഏകദേശം 33000 രൂപ റേഞ്ചിലാണ് വില. 2TB വരെ സ്റ്റോറേജ് സപ്പോർട്ട് micro SD കാർഡ് വഴി ലഭിക്കും. ഈ സാംസങ് ഗാലക്സി എസ്27 5ജിയുടെ പ്രത്യേകതകളും വിലയും ലഭ്യതയും അറിയാം.
SurveySamsung Galaxy A27 5G Features
- ഡിസ്പ്ലേ: ഗാലക്‌സി എ27 5ജിയിൽ 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇതിൽ സ്മൂത്ത് സ്ക്രോളിങ്ങിനായി 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. പഞ്ച്-ഹോൾ ഡിസൈനാണ് സാംസങ്ങിന്റെ എ സീരീസ് ഫോണിന് നൽകിയിരിക്കുന്നത്. 7.8 mm മെലിഞ്ഞ ബോഡിയാണ് ഈ സാംസങ് ഗാലക്സി സ്മാർട്ട് ഫോണിനുള്ളത്.
- പ്രോസസർ: ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 6 Gen 3 മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. ഇത് മൾട്ടിടാസ്കിങ്ങിനും ദൈനംദിന ആക്ടിവിയ്ക്കും അനുയോജ്യമാണ്.
- ക്യാമറ: ട്രിപ്പിൾ ക്യാമറയാണ് സാംസങ് ഗാലക്സി എ27 ഫോണിലുള്ളത്. ഇതിൽ 5MP അൾട്രാ-വൈഡ് ക്യാമറയുണ്ട്. 50MP OIS വൈഡ് ക്യാമറയും സ്മാർട്ട് ഫോണിലുണ്ട്. ഫോണിൽ 2MP മാക്രോ ക്യാമറ വരുന്നു. സാംസങ് സ്മാർട്ട് ഫോണിന് മുൻവശത്ത് 12MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
- ബാറ്ററി: 5000 mAh കരുത്തൻ ബാറ്ററിയാണ് ഈ സാംസങ് സ്മാർട്ട് ഫോണിലുള്ളത്. ഇത് 25 W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു. നെറ്റ്‌വർക്കിന്റെ പരിസ്ഥിതി അനുസരിച്ചും ഉപയോഗിക്കുന്നത് അനുസരിച്ചും ബാറ്ററി ആയുസ്സിൽ വ്യത്യാസം വരും.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് സാംസങ് ഗാലക്സി എ275ജിയിലുള്ളത്. ഇത് One UI 8.5 അടിസ്ഥാനമാക്കിയുള്ള ഒഎസ്സാണ്.
- എഐ ഫീച്ചറുകൾ: ഷോപ്പിങ്ങിനും മറ്റും ഏറ്റവും കൂടുതൽ ഉപകരിക്കുന്ന സർക്കിൾ ടു സെർച്ച് ഫീച്ചർ ഇതിനുണ്ട്. ഫോട്ടോകളിലെ ആവശ്യമില്ലാത്ത വസ്തുക്കൾ കൂടുതൽ കൃത്യതയോടെ നീക്കം ചെയ്യാൻ എറേസർ സപ്പോർട്ടും ലഭിക്കുന്നു. ഇതിന് പുറമെ പുതിയ സാംസങ് ഫോണിൽ Voice Transcription, എഐ അസിസ്റ്റ് പോലുള്ള ഫീച്ചറുകളുമുണ്ട്.
Also Read: BSNL 5 Months Plan: ഒരു ഗംഭീര പ്ലാൻ, അൺലിമിറ്റഡ് കോളുകളും 2GB പ്രതിദിന ഡാറ്റയും!
സാംസങ് ഗാലക്സി എ27 ഇന്ത്യയിലെ വില
കറുപ്പ്, നീല, ഇളം പിങ്ക് നിറങ്ങളിൽ സാംസങ് എ27 5ജി വാങ്ങിക്കാം. ജൂലൈ 3 മുതലാണ് സ്മാർട്ട് ഫോണിന്റെ വിൽപ്പന. ഇന്ത്യയിലെ ലഭ്യതയെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.
349 ഡോളർ മുതലാണ് വില ആരംഭിക്കുന്നത്. ഇന്ത്യൻ മൂല്യത്തിൽ ഇതിന് ഏകദേശം 33,010 രൂപയാകുമെന്ന് പറയാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
