samsung brings new budget 5g phone galaxy a06 5g
F06 ലോഞ്ചിന് ശേഷം മറ്റൊരു Budget 5G ഫോണുമായി Samsung. 2024-ൽ വിപണിയിലെത്തിച്ച Samsung Galaxy A06 ഫോണിന്റെ 5G മോഡലാണ് പുതിയതായി റിലീസ് ചെയ്തത്. നൂതന ഫീച്ചറുകളും തടസ്സമില്ലാത്ത 5G കണക്റ്റിവിറ്റിയും നൽകുന്ന ഫോണാണിത്.
ബജറ്റ് സ്മാർട്ട്‌ഫോൺ തിരയുന്നവർക്ക് A സീരീസിലെ ഈ പുതിയ താരം ബെസ്റ്റ് ചോയിസായിരിക്കും. 10000 രൂപയ്ക്കും താഴെ മാത്രമാണ് ഈ സാംസങ് 5ജി ഫോണിന് ചെലവാകുന്നത്.
6.7-ഇഞ്ച് HD+ LCD ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 90Hz റിഫ്രഷ് റേറ്റുണ്ട്. 6nm TSMC പ്രോസസ്സ് ഉപയോഗിച്ചുള്ള മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇതിന് 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുണ്ട്. 12 ബാൻഡുകളുടെ പിന്തുണയോടെ 5G കണക്റ്റിവിറ്റി ആസ്വദിക്കാം.
ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഫോണിൽ ഫീച്ചർ ചെയ്യുന്നത്. 50MP പ്രൈമറി സെൻസറും 2MP ഡെപ്ത് സെൻസറും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി, 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്.
25W ചാർജിങ്ങിനെ ഈ സാംസങ് ഗാലക്സി ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ വലിയ 5000mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Samsung’s One UI 7-ൽ ഇത് പ്രവർത്തിക്കുന്നു. നാല് തലമുറ OS അപ്‌ഗ്രേഡുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കുന്നു. Galaxy F06 പോലെ ശരിക്കും മികച്ച ഫോണാണ് A06 5G.
പുതിയ ഗാലക്സി ഫോൺ മൂന്ന് സ്റ്റൈലിഷ് നിറങ്ങളിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. കറുപ്പ്, ഗ്രേ, ഇളം പച്ച നിറങ്ങളിൽ നിങ്ങൾക്ക് A06 5G ലഭിക്കും. വില ആരംഭിക്കുന്നത് 100 രൂപ മുതലാണ്. മൂന്ന് കോൺൺഫിഗറേഷനുകളിലാണ് ഫോൺ ലഭ്യമാകുക. ഏറ്റവും ചെറിയ വേരിയന്റ് 4 ജിബി റാം + 64 ജിബി സ്റ്റോറേജുള്ള സ്മാർട്ഫോണാണ്. ഇതിന് 10,499 രൂപയാകും.
4GB + 128GB സ്റ്റോറേജ് ഫോണിന് 11,499 രൂപയാകുന്നു. 6GB + 128GB കോൺഫിഗറേഷൻ ഫോണിന് 12,999 രൂപയുമാകും. ഒരു വർഷത്തെ സ്‌ക്രീൻ പ്രൊട്ടക്ഷൻ പ്ലാനും സാംസങ് തരുന്നു. Samsung Care+ പാക്കേജ് വെറും 129 രൂപയ്ക്ക് ഫോണിനൊപ്പം സ്വന്തമാക്കാവുന്നതാണ്.
Also Read: 48MP ഫ്യൂഷൻ ക്യാമറയുമായി എത്തിയ Entry Level iPhone, പിന്നാലെ ഈ ജനപ്രിയ ഫോണുകൾ Out!