Samsung Discount Offer: 3000 രൂപ വില കുറച്ച് Samsung 5G ഫോൺ വാങ്ങാം, അതും 6000mAh ബാറ്ററി ഫോൺ

Updated on 16-Feb-2024
HIGHLIGHTS

Samsung Galaxy M34 5G ഇതാ വിലക്കുറവിൽ വാങ്ങാം

കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയിലെത്തിയ സ്മാർട്ഫോണാണിത്

35 ശതമാനം വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Samsung-ന്റെ ബജറ്റ് ഫ്രെണ്ട്ലി 5G ഫോണിന് ഇതാ വിലക്കിഴിവ്. Samsung Galaxy M34 5G ആണ് വിലക്കിഴിവിൽ വിൽക്കുന്നത്. 35 ശതമാനം വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫോണിന്റെ 2 സ്റ്റോറേജുകൾക്കും ഓഫറുണ്ട്.

Samsung Galaxy M34 5G

കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയിലെത്തിയ സ്മാർട്ഫോണാണിത്. 3,000 രൂപയുടെ വിലക്കുറവാണ് ഇപ്പോൾ ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് വിശദമായി അറിയാം.

Samsung Galaxy M34 5G ഫീച്ചറുകൾ

6.5 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഗാലക്സി എം34ലുള്ളത്. ഇതിന്റെ സ്ക്രീന് 120Hz റിഫ്രഷ് റേറ്റ് വരുന്നു. 1080 x 2340 പിക്സൽ റെസല്യൂഷൻ ഇതിനുണ്ട്. ഡിസ്പ്ലേയ്ക്ക് കോർണിങ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു.

ഇതിന് 1000 nits വരെ പീക്ക് ബ്രൈറ്റ്നെസ്സ് ഉണ്ടാകും. ഒരു ബജറ്റ് ഫോണിൽ ഇത്രയും മികച്ച ഡിസ്പ്ലേ ഉണ്ടാകുന്നത് അപൂർവ്വമാണ്. മൾട്ടിമീഡിയ പ്രേമികൾക്ക് ഏറ്റവും മികച്ച കാഴ്ചാനുഭവം നൽകാൻ ഇത് സഹായിക്കും.

മൾട്ടിടാസ്കിങ്ങിനും തടസ്സമില്ലാത്ത പെർഫോമൻസിനും ഏറ്റവും മികച്ച ഫോണാണ് ഗാലക്സി എം34. ഇതിൽ ഒക്ടാ കോർ എക്‌സിനോസ് 1280 ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അധിക സുരക്ഷയ്‌ക്കായി സൈഡ്-മൗണ്ട് ചെയ്‌ത ഫിംഗർപ്രിന്റ് സെൻസർ ഫോണിലുണ്ട്.

25W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ഇതിന് 6000mAh ബാറ്ററി കപ്പാസിറ്റിയുണ്ട്. ഒരു ദിവസം മുഴുവൻ ചാർജ് നിൽക്കുന്ന ബാറ്ററി കപ്പാസിറ്റി ഇതിനുണ്ട്. ആൻഡ്രോയിഡ് 13 ആണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 5G കണക്റ്റിവിറ്റിയുള്ള ഫോണാണിത്.

5 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റ് ഫോണിന് സാംസങ് നൽകുന്നുണ്ട്. കൂടാതെ, ഒഎസ് അപ്ഡേഷനും ലഭിക്കും.

Samsung Galaxy M34 5G ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഗാലക്സി എം34ലുണ്ട്. 50MP മെയിൻ സെൻസർ ഫോണിലുണ്ട്. ഇതിന് 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസുമുണ്ട്. കൂടാതെ 2MP മാക്രോ ഷൂട്ടറാണ് സാംസങ് ഗാലക്സി എം34ലുള്ളത്. ഇതിന് 13MP ഫ്രണ്ട് ക്യാമറയുമുണ്ട്.

Samsung Galaxy M34 5G

വിലയും ഓഫറുകളും

രണ്ട് സ്റ്റോറേജുകളിലുള്ള ഫോണുകൾ ലഭ്യമാണ്. ഒന്നാമത്തേത് 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണാണിത്. ഇതിന് 18,999 രൂപ വരെ വില വരുന്നു. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണിന് 20,999 രൂപയും വില വരുന്നു. ഇതിൽ 6GB ഫോണിന് ഏകദേശം 15,999 രൂപ വിലയാകും. 8GB റാം ഫോണിന് 17,999 രൂപ വില വരും. ഇങ്ങനെ 3000 രൂപ വരെ വിലക്കിഴിവ് ഇതിൽ ലഭിക്കുന്നു. ഓഫറിൽ വാങ്ങാൻ, CLICK HERE

READ MORE: Jio Bharat B2: വന്നത് കേമനെങ്കിൽ, വരാനിരിക്കുന്നതോ? BIS സൈറ്റിൽ പുതിയ Jio Phone! TECH NEWS

ബാങ്ക് ഓഫറുകളിലൂടെ ഫോണിന് 1200 രൂപ വിലക്കുറവ് ലഭിക്കും. ഇതിന് 17,050 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഇപ്പോൾ ലഭ്യമാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :