സ്മാർട്ട്ഫോൺ വിപണിയിൽ കുറഞ്ഞ വിലയും, മികവുറ്റ ഫീച്ചറുകളുമായി Redmi Note 15 SE 5G ലോഞ്ച് ചെയ്യുന്നു. റെഡ്മി നോട്ട് 15 സീരീസിനേക്കാൾ മികച്ച ബാറ്ററി ലൈഫും അത്യാധുനിക ഫീച്ചറുകളുമുള്ള സ്മാർട്ട് ഫോണാണിത്. റെഡ്മി സ്മാർട്ട് ഫോണിന്റെ സ്പെഷ്യൽ എഡിഷന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു.
കുറഞ്ഞ വിലയിൽ മികച്ച 5G പ്രകടനം ആഗ്രഹിക്കുന്നവർക്ക് 20000 രൂപയ്ക്ക് താഴെ വിഭാഗത്തിലാണ് ഫോൺ അവതരിപ്പിക്കുന്നത്. റെഡ്മി നോട്ട് 15 SE 5G-യുടെ കൂടുതൽ സവിശേഷതകളും ലോഞ്ച് സംബന്ധിച്ച വിവരങ്ങളും അറിയാം.
ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി ഏപ്രിൽ 2 ന് ഇന്ത്യയിൽ റെഡ്മി നോട്ട് 15 എസ്ഇ 5ജി പുറത്തിറക്കുന്നു. സ്റ്റൈലിഷ് ഡിസൈനും മികച്ച പെർഫോമൻസും കരുത്തൻ ബാറ്ററിയുമുള്ള സ്മാർട്ട് ഫോണാണിത്. റെഡ്മി നോട്ട് 15 SE 5G കാർബൺ ബ്ലാക്ക്, ക്രിംസൺ റിസർവ് (റെഡ്), ഫ്രോസ്റ്റഡ് വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാകും പുറത്തിറക്കുന്നത്. ക്രിംസൺ റിസർവ് വേരിയന്റിൽ വീഗൻ ലെതർ ബാക്ക് പാനലിൽ സ്മാർട്ട് ഫോൺ അവതരിപ്പിക്കും. ഈ റെഡ്മി ഹാൻഡ്സെറ്റിന് വെറും 7.82 മിമി മാത്രം കനമായിരിക്കുമുള്ളത്.
22,999 രൂപയിലാണ് സ്റ്റാൻഡേർഡ് റെഡ്മി നോട്ട് 15 5ജി അവതരിപ്പിച്ചത്. അതേ സമയം, SE വേരിയന്റിന് 20,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കാം. എന്തായാലും ലോഞ്ചിന് ശേഷം സ്മാർട്ട് ഫോണിന്റെ കൃത്യമായ വില അറിയാം. സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞ്, ഫ്ലിപ്കാർട്ടിലൂടെ വിൽപ്പന നടത്തും.
റെഡ്മി നോട്ട് 15 SE 5ജിയിൽ 5,800mAh ബാറ്ററിയാണ് ഉൾപ്പെടുത്തുന്നത്. സ്റ്റാൻഡേർഡ് റെഡ്മി ഫോണിൽ 5,520mAh ബാറ്ററി മാത്രമാണ് നൽകിയത്. അതിനാൽ തന്നെ റെഡ്മി നോട്ട് 15 5ജിയേക്കാൾ കൂടുതൽ വലിയ ബാറ്ററി ഇതിൽ പ്രതീക്ഷിക്കാം. ഒറ്റ ചാർജിൽ 44 മണിക്കൂറിലധികം ചാർജിങ് കപ്പാസിറ്റി വരുമെന്ന് കമ്പനി അവകാശപ്പെടുന്നു.
45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ സ്പെഷ്യൽ എഡിഷൻ സപ്പോർട്ട് ചെയ്യും. സ്റ്റാൻഡേർഡ് മോഡലിൽ ഉപയോഗിക്കുന്ന അതേ പ്രോസസറാകും ഈ മോഡലിലും കമ്പനി കൊടുക്കുന്നത്. എന്നുവച്ചാൽ ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്‌സെറ്റിലായിരിക്കും ഫോൺ പ്രവർത്തിക്കുന്നത്. 10 ശതമാനം ജിപിയു ബൂസ്റ്റും 30 ശതമാനം സിപിയു ബൂസ്റ്റും ഇതിൽ പ്രതീക്ഷിക്കാം. ഈ റെഡ്മി ഫോണിൽ 48 മാസത്തെ ലാഗ് ഫ്രീ പെർഫോമൻസ് കമ്പനി ഓഫർ ചെയ്യുന്നു.
Also Read: BSNL 60 days plan: ദിവസം 5 രൂപ നിരക്കിൽ കിടു പ്ലാൻ, എയർടെലിനും ജിയോയ്ക്കും ചെക്ക്
റെഡ്മി നോട്ട് 15 SE 5ജിയിൽ 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ നൽകുമെന്നാണ് റിപ്പോർട്ടുകൾ. സുഗമമായ സ്ക്രോളിങ്ങിനും മറ്റും 120Hz വേഗതയേറിയ റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ടാകും. ഔട്ട്ഡോർ ടാസ്കുകൾക്ക് റെഡ്മി സ്പെഷ്യൽ മോഡൽ ഫോണിന് 3200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ട് ലഭിക്കുമെന്നും ഷവോമി അവകാശപ്പെടുന്നു.
റെഡ്മി നോട്ട് 15 5ജിയിലെ 108MP പ്രൈമറി ക്യാമറ ഇതിലുണ്ടാകില്ല. പകരം 4K വീഡിയോ പിന്തുണയുള്ള 50MP പ്രൈമറി സെൻസറാകും സ്പെഷ്യൽ എഡിഷനിൽ നൽകുക. ഈ റെഡ്മി ഫോണിലെ 50MP ക്യാമറയിൽ MasterPixel സെൻസറായിരിക്കും ഉപയോഗിക്കുന്നത്. എങ്കിലും ഈ വില റേഞ്ചിലുള്ള ഒരു സ്മാർട്ട് ഫോണിൽ പ്രതീക്ഷിക്കാവുന്ന മികച്ച ക്യാമറ സിസ്റ്റമാണിത്.