Redmi Note 15 SE 5G: ആരാധകരേ ശാന്തരാകുവിൻ, 108MP ക്യാമറ, 5520mAh ബാറ്ററിയുള്ള റെഡ്മി ഫോൺ എത്താറായി

സ്മാർട്ട് ഫോൺ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സ്പെഷ്യൽ എഡിഷൻ, Redmi Note 15 SE 5G ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുന്നു. ഫോണിന്റെ ലോഞ്ച് തീയതി കമ്പനി പുറത്തുവിട്ടു. 108MP മെയിൻ ക്യാമറയും, ദീർഘനേരം ചാർജ് നിൽക്കുന്ന 5520mAh ബാറ്ററിയുമുള്ള റെഡ്മി ഫോണാണിത്. വലിയ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയും കരുത്തൻ പ്രോസസറുമായാണ് റെഡ്മി നോട്ട് സീരീസിലെ പുതിയ മോഡൽ അവതരിപ്പിക്കുന്നത്. റെഡ്മി നോട്ട് 15 SE 5G ഇന്ത്യയിലെ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിലേക്കാണ് വരുന്നത്. ഫോണിന്റെ ഫീച്ചറുകളും ഏകദേശ വിലയും എങ്ങനെയാണെന്ന് വിശദമായി അറിയാം.

Redmi Note 15 SE 5G Launch India

റെഡ്മി നോട്ട് 15 എസ്ഇ 5ജി 2026 ഏപ്രിൽ 2 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്. ഫോൺ ലോഞ്ചിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ടിലും മറ്റ് റീട്ടെയിൽ ചാനൽ പാർടനർമാരിലൂടെയും ലഭ്യമാകും.

എന്നാൽ ഫോണിന്റെ വില വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 19,999 രൂപയ്ക്കും 21,499 രൂപയ്ക്കും ഇടയിലാകും വിലയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്പെഷ്യൽ എഡിഷനായതിനാൽ, പ്രീമിയം ഫീച്ചറുകൾ താങ്ങാവുന്ന വിലയിൽ അവതരിപ്പിക്കാനാണ് റെഡ്മിയുടെ ലക്ഷ്യം.

Also Read: 50+50+200MP Zeiss ക്യാമറ Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വമ്പൻ ഡിസ്കൗണ്ടിൽ ഇപ്പോൾ സ്വന്തമാക്കാം

റെഡ്മി നോട്ട് 15 SE 5G പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

6.77 ഇഞ്ച് വളഞ്ഞ AMOLED പാനലിലാണ് റെഡ്മി നോട്ട് 15 SE ഫോൺ അവതരിപ്പിക്കുന്നത്. 120hz റിഫ്രഷ് റേറ്റ് സപ്പോർട്ടും, 3,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സും ഈ ഡിസ്പ്ലേയ്ക്കുണ്ടാകും.

ഈ ഫോണിൽ ക്വാൽകോമിൽ നിന്നുള്ള സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്‌സെറ്റ് ആണ് കൊടുക്കുന്നത്. അതിനാൽ പെർഫോമൻസിലും മൾട്ടി ടാസ്കിങ്ങിലും വിട്ടുവീഴ്ച ഉണ്ടാകില്ല. 8GB റാമും 256GB വരെ സ്റ്റോറേജും ഇത് പിന്തുണയ്ക്കുന്നു.

ഈ റെഡ്മി ഫോണിൽ 5,520 mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നു. പൊടി, ജലം പ്രതിരോധിക്കുന്നതിനായി IP66-റേറ്റിംഗ് ലഭിക്കുന്നു. ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2 വേർഷൻ ഒഎസ് ആണ് ഫോണിൽ കൊടുക്കുന്നത്.

റെഡ്മി നോട്ട് 15 SE 5ജിയിൽ 108MP പ്രൈമറി ക്യാമറയാണ് സജ്ജീകരിക്കുന്നത്. ഇതിൽ 8MP അൾട്രാവൈഡ് ക്യാമറയും നൽകിയേക്കും. ഫോണിന് മുൻവശത്ത്, ഉപകരണത്തിന് 20MP സെൽഫി ക്യാമറയും കൊടുക്കുമെന്നാണ് റിപ്പോർട്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :