ഇതെന്താ ഇങ്ങനെ! 256GB 108MP ക്യാമറ Redmi 5G ഇപ്പോൾ 128GB മോഡലിനേക്കാൾ വില കുറച്ച് ഫ്ലിപ്കാർട്ടിൽ

പുതിയൊരു 5G ഫോൺ വാങ്ങാൻ ഫ്ലിപ്കാർട്ട് സേവിങ്സ് ഡേ സെയിലിൽ മികച്ച ഓഫർ. കരുത്തൻ പെർഫോമൻസും ലുക്കുമുള്ള Redmi Note 15 5G ഇപ്പോൾ അവിശ്വസനീയമായ വിലക്കുറവിൽ ലഭ്യമാണ്. 256GB റെഡ്മി 5ജി മോഡലിന് കുറഞ്ഞ സ്റ്റോറേജ് മോഡലിനേക്കാൾ വില കുറവാണെന്നതാണ് ഓഫറിന്റെ പ്രത്യേകത. 108MP ക്യാമറയും 5520 mAh ബാറ്ററിയുമുള്ള ഫോണിന് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നു. റെഡ്മി നോട്ട് 15 5ജിയുടെ സവിശേഷതകളും വിലയും പരിശോധിക്കാം.

256GB Redmi Note 15 5G Price Deal Flipkart

ഫ്ലിപ്കാർട്ടിലെ ഏറ്റവും പുതിയ സെയിൽ ഓഫറുകളിൽ റെഡ്മി നോട്ട് 15 5ജിയുടെ കിഴിവ് ശ്രദ്ധേയമാവുകയാണ്. 25000 രൂപയിൽ താഴെ നിങ്ങൾക്ക് 256ജിബി ഫോൺ വാങ്ങിക്കാം. 28999 രൂപയാണ് റെഡ്മി സ്മാർട്ട് ഫോണിന്റെ വിപണി വില.

എന്നാൽ ഫ്ലിപ്കാർട്ടിൽ ഈ സ്മാർട്ട് ഫോൺ 24099 രൂപയ്ക്ക് വാങ്ങിക്കാം. 128ജിബി സ്റ്റോറേജും 8ജിബി റാമുമുള്ള റെഡ്മിയ്ക്ക് 25990 രൂപയാണ് ഫ്ലിപ്കാർട്ടിൽ വില. റെഡ്മി നോട്ട് 15 5ജിയുടെ മിസ്റ്റ് പർപ്പിൾ കളർ മോഡലിന് മാത്രമുള്ള കിഴിവാണിത്.

  • 8GB+128GB: 25990 രൂപ
  • 8GB+256GB: 24099 രൂപ

2000 രൂപയുടെ എക്സ്ചേഞ്ച് ഡീലും 1205 രൂപയുടെ ബാങ്ക് ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാവുന്ന റെഡ്മി നോട്ട് 15 5ജി 22894 രൂപയുടെ എക്സ്ചേഞ്ചിലാണ് ഫ്ലിപ്കാർട്ട് തരുന്നത്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1000 രൂപയുടെ ബാങ്ക് കിഴിവ് ലഭിക്കുന്നു.

Also Read: POCO C85x 5G: സൂപ്പർ വോളിയം ബൂസ്റ്റ്, 6300mAh ബാറ്ററി! ഈ ബജറ്റ് 5G വാങ്ങാൻ 5 കാരണങ്ങൾ

23000 രൂപ റേഞ്ചിൽ സ്മാർട്ട്ഫോൺ ബാങ്ക് കിഴിവും ചേർത്ത് വാങ്ങിക്കാം. 36 മാസത്തേക്ക് 848 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് തരുന്നു. ഇത് പരിമിതകാല ഓഫറായതിനാൽ സ്റ്റോക്ക് തീരും മുമ്പേ റെഡ്മി 5ജി പർച്ചേസ് ചെയ്യാം.

റെഡ്മി നോട്ട് 15 5G സവിശേഷതകൾ

  1. ഡിസ്പ്ലേ: 6.77 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഈ റെഡ്മി ഫോണിലുള്ളത്. 2392 × 1080 റെസല്യൂഷനും സുഗമമായ 120Hz റിഫ്രെഷ് റേറ്റ് സപ്പോർട്ടും റെഡ്മി 5ജി ഫോണിനുണ്ട്. 3,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സാണ് ഇതിന്റെ മറ്റൊരു ഹൈലൈറ്റ്. എന്നാൽ ഫോൺ ഡിസ്പ്ലേയ്ക്ക് HDR സപ്പോർട്ടില്ലെന്നതാണ് റിവ്യൂവിൽ നിന്ന് മനസിലാക്കിയിട്ടുള്ളത്. വെറ്റ് ടച്ച് സപ്പോർട്ട് ചെയ്യുന്നതിനായി ഇതിൽ ഹൈഡ്രോ ടച്ച് 2.0 ടെക്നോളജി ലഭിക്കുന്നു.
  2. പ്രോസസർ: റെഡ്മി നോട്ട് 15 5ജിയിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസറാണുള്ളത്. ഇത് 8 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട് ഫോൺ മൈക്രോ എസ്ഡി കാർഡ് ഇടാനുള്ള സ്ലോട്ടും കൊടുത്തിരിക്കുന്നു.
  3. ക്യാമറ: OIS സപ്പോർട്ട് ചെയ്യുന്ന 108MP പ്രൈമറി ക്യാമറയിൽ സാംസങ് HM9 ലെൻസാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ റെഡ്മി 5ജിയിൽ 8MP അൾട്രാവൈഡ് ലെൻസുണ്ട്. സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 20MP യുടെ സെൽഫി ക്യാമറയുമുണ്ട്.
  4. സോഫ്റ്റ് വെയർ: HyperOS 3 ആണ് റെഡ്മി നോട്ട് 15 5ജിയിലെ ഒഎസ്സാണുള്ളത്. നാല് വർഷത്തെ OS അപ്ഗ്രേഡ് ഫോണിന് കമ്പനി ഓഫർ ചെയ്യുന്നു.
  5. ബാറ്ററി: 5520 എംഎഎച്ച് ബാറ്ററിയുടെ കരുത്ത് റെഡ്മി നോട്ട് 15 5ജിയിലുണ്ട്. 45W സ്പീഡ് ചാർജിങ് സപ്പോർട്ടും, 18W റിവേഴ്സ് ചാർജിങ്ങും ഈ മിഡ് റേഞ്ച് ഫോൺ പിന്തുണയ്ക്കുന്നു.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :