Redmi Note 14 Pro Plus Deal Price on Flipkart
Redmi Note 14 Pro Plus Deal: ഒന്നാന്തരം ഫീച്ചറുകളും സ്റ്റൈലിൽ കേമനുമായ സ്മാർട്ട് ഫോൺ നോക്കുന്നവർക്ക് സന്തോഷ വാർത്ത. മികച്ച ബാറ്ററിയും 50MP Triple Camera യൂണിറ്റുമുള്ള സ്മാർട്ട് ഫോൺ കുറഞ്ഞ വിലയിൽ ലഭ്യം. ആമസോണിനേക്കാൾ കൂടുതൽ വിലക്കിഴിവിൽ റെഡ്മി പ്രീമിയം സെറ്റ് വാങ്ങാം. ഫ്ലിപ്കാർട്ടിലാണ് ഫോണിന് ഗംഭീരമായ ഓഫർ അനുവദിച്ചിരിക്കുന്നത്.
8ജിബി റാമും 128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 14 പ്രോ പ്ലസ് ഫോണിനാണ് കിഴിവ്. ടൈറ്റൻ ബ്ലാക്കിലുള്ള ഹാൻഡ്സെറ്റിനാണ് ഓഫർ. ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് 9000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിൽ മാത്രമാണ് ഇത്രയും ഗംഭീരമായ ഓഫർ.
34,999 രൂപയാണ് റെഡ്മി ഫോണിന്റെ ഒറിജിനൽ വില. എന്നിരുന്നാലും ഫ്ലിപ്കാർട്ടിൽ നിന്ന് 25499 രൂപയ്ക്ക് വാങ്ങാം. കൂടുതൽ ഓഫർ വേണമെങ്കിൽ എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 4000 രൂപയുടെ ഡിസ്കൌണ്ടുണ്ട്. ഇത് ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറാണ്.
897 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്. റെഡ്മി നോട്ട് 14 പ്രോ പ്ലസ് ഫോണിന് പേടിഎം, ഭീം യുപിഐ പേയ്മെന്റുകളിലൂടെയും ഇളവ് ലഭിക്കുന്നുണ്ട്. ഫ്ലിപ്കാർട്ടിൽ റെഡ്മി നോട്ട് 14 പ്രോ പ്ലസ് എന്ന് സെർച്ച് ചെയ്താൽ ഈ ഓഫർ നിങ്ങൾക്ക് കാണാൻ സാധിക്കും.
ഇനി റെഡ്മി നോട്ട് 14 പ്രോ പ്ലസ് ഫീച്ചറുകൾ വിശദീകരിക്കാം. ഷവോമിയുടെ പെർഫെക്ട് മിഡ് റേഞ്ച് ഫോണുകളിലൊന്നാണിത്. ഈ റെഡ്മി സ്മാർട്ട് ഫോണിലെ ഹൈലൈറ്റുകൾ ഫോട്ടോഗ്രാഫിയും ബാറ്ററി കപ്പാസിറ്റിയുമാണ്. 512ജിബി വമ്പൻ സ്റ്റോറേജുമായി ജോഡിയാക്കിയ Snapdragon പ്രോസസറും മറ്റൊരു സവിശേഷതയാണ്.
ഫോണിന്റെ ഡിസ്പ്ലേയിലേക്ക് വന്നാൽ റെഡ്മി നോട്ട് 14 പ്രോ പ്ലസിൽ 6.67 ഇഞ്ച് 1.5K OLED സ്‌ക്രീനാണുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് പരമാവധി പീക്ക് ബ്രൈറ്റ്‌നസും പിന്തുണയ്ക്കുന്നു. സ്മാർട്ട് ഫോണിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുണ്ട്.
12 ജിബി വരെ റാമും 512 ജിബിയുടെ സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള ഫോണാണിത്. ഇതിൽ ശക്തമായ സ്‌നാപ്ഡ്രാഗൺ 7s Gen 3 SoC പ്രോസസർ സജ്ജീകരിച്ചിരിക്കുന്നു.
90W വേഗത്തിലുള്ള ചാർജിംഗ് കപ്പാസിറ്റിയും ഈ റെഡ്മി ഫോണിലുണ്ട്. ഇതിൽ കമ്പനി കൊടുത്തിരിക്കുന്നത് വലിയ 6,200 mAh ബാറ്ററിയാണ്.
ക്യാമറയിലേക്ക് വന്നാൽ ഇതിൽ 50MP പ്രൈമറി ക്യാമറയാണുള്ളത്. സ്മാർട്ട് ഫോണിൽ 8MP ക്യാമറയുമുണ്ട്. 50MP ടെലിഫോട്ടോ ക്യാമറ കൂടി ചേർന്നതാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസ് 5ജി. ഈ പ്രീമിയം മിഡ് റേഞ്ചിലെ ഫ്രണ്ട് ക്യാമറ 20MP ആണ്. IP66 + IP68 + IP69 റേറ്റിങ്ങുള്ള സ്മാർട്ഫോണാണിത്.