Redmi Note 14 Pro Series: സ്റ്റൈലും ഫ്ലാഗ്ഷിപ്പും ഒരേ ഫോണിൽ! ഷാംപെയ്ൻ ഗോൾഡിൽ തിളങ്ങി പുതിയ റെഡ്മി 5G
ടൈറ്റൻ ബ്ലാക്ക്, ഫാന്റം പർപ്പിൾ, സ്പെക്ട്രെ ബ്ലൂ എന്നീ മൂന്ന് കളറുകളായിരുന്നു ഉണ്ടായിരുന്നത്
ഇപ്പോഴിതാ Champagne Gold വേരിയന്റും ഇന്ത്യയിൽ എത്തി
ലോഞ്ചിന് പിന്നാലെ ഫോണിന്റെ വിൽപ്പനയും ആരംഭിച്ചു
ഒന്ന് കൂടി ലുക്ക് മോടി പിടിപ്പിച്ച് Redmi Note 14 Pro സീരീസ് എത്തിയിരിക്കിന്നു. Redmi Note 14 Pro, Pro Plus ഫോണുകളുടെ നാലാമത്തെ കളർ വേരിയന്റാണ് പുറത്തിറക്കിയിട്ടുള്ളത്. ഷാംപെയ്ൻ ഗോൾഡ് നിറത്തിലാണ് പുതിയ റെഡ്മി സ്മാർട്ഫോൺ അവതരിപ്പിച്ചത്.
SurveyRedmi Note 14 Pro, Pro Plus ഷാംപെയ്ൻ ഗോൾഡിൽ
ഡിസംബറിൽ റെഡ്മി നോട്ട് 14 സീരീസ് പുറത്തിറക്കിയപ്പോൾ ടൈറ്റൻ ബ്ലാക്ക്, ഫാന്റം പർപ്പിൾ, സ്പെക്ട്രെ ബ്ലൂ എന്നീ മൂന്ന് കളറുകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ Champagne Gold വേരിയന്റും ഇന്ത്യയിൽ എത്തി.
ലോഞ്ചിന് പിന്നാലെ ഫോണിന്റെ വിൽപ്പനയും ആരംഭിച്ചു. Mi.com വഴിയും ആമസോൺ, ഫ്ലിപ്കാർട്ടിലൂടെയും ഫോൺ വിൽക്കുന്നു. ഷവോമി റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ പർച്ചേസിന് ലഭ്യമാണ്.

Redmi Note 14 Pro Series: സ്പെസിഫിക്കേഷൻ
6.67 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 14 പ്രോ സീരീസിലുള്ളത്. 1.5K റെസല്യൂഷനുള്ള AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 3,000 nits പീക്ക് ബ്രൈറ്റ്നെസ്സും, 120Hz വരെ റിഫ്രഷ് റേറ്റും സ്ക്രീനിനുണ്ട്. രണ്ട് ഫോണുകളിലും HyperOS 2 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറുണ്ട്.
മീഡിയാടെക് ഡൈമൻസിറ്റി 7300 അൾട്രാ ചിപ്സെറ്റാണ് റെഡ്മി നോട്ട് 14 പ്രോയിലുള്ളത്. നോട്ട് 14 പ്രോ പ്ലസ്സിൽ കൊടുത്തിരിക്കുന്നത് സ്നാപ്ഡ്രാഗൺ 7s Gen 3 ചിപ്സെറ്റാണ്.
റെഡ്മി നോട്ട് 14 Pro 5ജിയിൽ 45W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന, 5500mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. 90W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 6200mAh ബാറ്ററിയാണ് നോട്ട് 14 പ്രോ പ്ലസ്സിലുള്ളത്.
ട്രിപ്പിൾ റിയർ ക്യാമറയാണ് റെഡ്മി നോട്ട് 14 പ്രോയ്ക്കുള്ളത്. 50MP Sony LYT-600 ആണ് ഫോണിലെ മെയിൻ ക്യാമറ. എഐ ബൊക്കെ, ഡൈനാമിക് ഷോട്ടുകളെ ക്യാമറ സിസ്റ്റം സപ്പോർട്ട് ചെയ്യുന്നു. 8 മെഗാപിക്സൽ അൾട്രാ- വൈഡ് ക്യാമറയും, 2MP മാക്രോ ലെൻസുമാണ് ഫോണിലുള്ളത്.
റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിൽ ട്രിപ്പിൾ ക്യാമറയാണ് പിൻവശത്തുള്ളത്. 50MP, 8MP, 50MP ചേർന്നതാണ് ക്യാമറ യൂണിറ്റ്.
വിലയും വേരിയന്റും
റെഡ്മി നോട്ട് 14 പ്രോ: 8GB + 128GB വേരിയന്റിന് 22,999 രൂപയാകുന്നു. 8GB + 256GB ഫോണിന് 24,999 രൂപയാണ് വില.
റെഡ്മി നോട്ട് 14 പ്രോ പ്ലസ്: 8GB + 128GB ഫോണിന് 27,999 രൂപയാകുന്നു. 8GB + 256GB സ്റ്റോറേജിന് 29,999 രൂപയാണ് വില. 12GB + 512GB റെഡ്മി മോഡലിന് 32,999 രൂപയാകുന്നു. 1000 രൂപ ബാങ്ക് ഓഫറും, 9 മാസത്തേക്ക് ഇഎംഐ ഡീലും റെഡ്മി വാഗ്ദാനം ചെയ്തിട്ടുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile