ആമസോണിൽ കിട്ടാനില്ല, ഫ്ലിപ്കാർട്ടിൽ Redmi സ്റ്റൈലിഷ്, 5500 mAh ഫോണിന് ലോട്ടറി അടിച്ച പോലൊരു ഓഫർ

Updated on 05-Jan-2026

Flipkart നിങ്ങൾക്ക് തരുന്ന ന്യൂ ഇയർ ഗിഫ്റ്റാണെന്ന് കരുതിക്കൊള്ളൂ. Redmi Note 14 Pro 5G ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരമാണിത്. 8ജിബി റാമും 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്റ്റൈലിഷ് റെഡ്മി ഫോണിനാണ് കിഴിവ്. ആമസോണിൽ സ്മാർട്ട് ഫോണിന് സ്റ്റോക്കില്ല. എന്നാൽ ഫ്ലിപ്കാർട്ട് അത്യാകർഷകമായ വിലക്കിഴിവാണ് അനുവദിച്ചിട്ടുള്ളത്.

Redmi Note 14 Pro 5G Exclusive Deal

റെഡ്മി നോട്ട് 14 പ്രോയുടെ 256ജിബി വേരിയന്റ് ലോഞ്ച് സമയത്ത് 30,999 രൂപയ്ക്കാണ്. മികച്ച ഫോട്ടോഗ്രാഫി, ബാറ്ററി, പ്രോസസർ എക്സ്പീരിയൻസുള്ള ഹാൻഡ്സെറ്റാണിത്. ഫ്ലിപ്കാർട്ടിൽ ഇതിന്റെ വില 23,999 രൂപയാണ്. 22 ശതമാനം കിഴിവാണ് ഫ്ലിപ്കാർട്ട് തരുന്നത്.

എക്സ്ചേഞ്ചിൽ നിങ്ങൾക്ക് 19,250 രൂപയുടെ ഓഫറും ലഭ്യമാണ്. 20000 രൂപയ്ക്ക് താഴെയാണ് ബജറ്റെങ്കിൽ ഈ എക്സ്ചേഞ്ച് ഡീൽ മിസ്സാകാതെ സ്വന്തമാക്കാം. 4000 രൂപയുടെ ബാങ്ക് കിഴിവും ഫ്ലിപ്കാർട്ട് തരുന്നു. ഇങ്ങനെയും 19000 രൂപ റേഞ്ചിൽ എക്സ്ചേഞ്ചില്ലാതെ ഫോൺ പർച്ചേസ് ചെയ്യാം.

2,667 രൂപയുടെ നോ കോസ്റ്റ് ഇഎംഐയുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ 9 മാസത്തേക്ക് 2,825 രൂപ നിരക്കിൽ സാധാരണ ഇഎംഐയിലും റെഡ്മി വാങ്ങിക്കാവുന്നതാണ്.

റെഡ്മി നോട്ട് 14 പ്രോ 5ജി സവിശേഷതകൾ

6.67 ഇഞ്ച് 1.5K AMOLED കർവ്ഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സ്മാർട്ട് ഫോൺ സ്‌ക്രീനിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിന് ഡോൾബി വിഷൻ, HDR10+, 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. സ്റ്റൈലിലും ഈ ഹാൻഡ്സെറ്റ് വ്യത്യസ്തമാണ്. സ്ലിം ബെസലുകളും വളഞ്ഞ അരികുകളും ഉള്ളതിനാൽ, ഇത് ബെസൽ-ലെസ് ആയി തോന്നിപ്പിക്കും.

Also Read: ആമസോണിൽ 128GB കിട്ടുന്ന വിലയിൽ 256GB Vivo 5G ഫ്ലിപ്കാർട്ടിൽ വാങ്ങിക്കാം, 64MP ക്യാമറ ഫോൺ

മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ ആണ് ഫോണിന് കരുത്ത് പകരുന്നത്. ഇത് ആൻഡ്രോയിഡ് 14-ൽ ഹൈപ്പർഒഎസുമായി പ്രവർത്തിക്കുന്നു. 3 വർഷത്തെ അപ്‌ഡേറ്റുകളും 4 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും കമ്പനി ഉറപ്പുനൽകുന്നു.

റെഡ്മി നോട്ട് 14 പ്രോ 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഇതിൽ 50MP സോണി LYT-600 OIS പ്രൈമറി ക്യാമറയുണ്ട്. 8MP അൾട്രാ-വൈഡ് ലെൻസും, 2MP മാക്രോ സെൻസറും ഇതിൽ ഉൾപ്പെടുന്നു. സ്മാർട്ട് ഫോണിന് മുൻവശത്ത് 20MP ഫ്രണ്ട് ക്യാമറയുണ്ട്. ഇതിന് 1080p വീഡിയോ റെക്കോർഡിങ് സപ്പോർട്ടുണ്ട്.

ഈ റെഡ്മി ഫോണിൽ 5500mAh സിലിക്കൺ-കാർബൺ ബാറ്ററിയാണുള്ളത്. ഇത് 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. എന്നുവച്ചാൽ ഏകദേശം 50 മിനിറ്റിനുള്ളിൽ ഫുൾ ചാർജിലെത്തും. വയർലെസ് ചാർജിംഗ് സപ്പോർട്ട് ഈ സ്മാർട്ട് ഫോണിൽ നൽകിയിട്ടില്ല.

5G, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, NFC, GPS, IR ബ്ലാസ്റ്റർ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. സ്മാർട്ട് ഫോൺ USB-C ചാർജിങ് പിന്തുണയ്ക്കുന്നു. റെഡ്മി നോട്ട് 14 പ്രോയിൽ ഡോൾബി അറ്റ്‌മോസുള്ള സ്റ്റീരിയോ സ്പീക്കറുകളുണ്ട്. എന്നാൽ ഈ മിഡ് റേഞ്ച് ഫോണിൽ 3.5mm ഹെഡ്‌ഫോൺ ജാക്ക് നൽകിയിട്ടില്ല.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :