ഒന്നൊന്നര ഓഫർ! അൾട്രാ ഡ്യൂറബിലിറ്റിയും 50 MP Sony ക്യാമറയുമുള്ള Redmi സ്മാർട്ട് ഫോൺ വൻ വിലക്കുറവ്

ഒന്നൊന്നര ഓഫർ! അൾട്രാ ഡ്യൂറബിലിറ്റിയും 50 MP Sony ക്യാമറയുമുള്ള Redmi സ്മാർട്ട് ഫോൺ വൻ വിലക്കുറവ്

റെഡ്മി ആരാധകർക്കായി ഇതാ ഒരു ഒന്നൊന്നര ഓഫർ. കരുത്തുറ്റ ഡിസൈനും മികച്ച ക്യാമറയുമുള്ള സ്മാർട്ട്ഫോണാണ് Redmi Note 14 Pro 5G. IP68 റേറ്റിങ്ങും പ്രൊഫഷണൽ നിലവാരമുള്ള ഫോട്ടോഗ്രാഫിയും ലഭിക്കുന്ന 5ജി ഫോണാണിത്. ആമസോണിനേക്കാൾ മികച്ച വിലക്കുറവാണ് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 14 പ്രോയുടെ ഓഫർ വിലയും പ്രധാന സവിശേഷതകളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Redmi Note 14 Pro 5G Flipkart Deal

റെഡ്മി നോട്ട് 14 പ്രോ മികച്ച കിഴിവ് ഫ്ലിപ്കാർട്ട് തരുന്നു. 8ജിബി റാമും 128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണാണിത്. 28999 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇതിന് വെറും 20,849 രൂപയാണ് വിലയാകുന്നത്. 20790 രൂപയാണ് ഇതിന്റെ ഫ്ലിപ്കാർട്ടിലെ വില.

1040 രൂപയുടെ ബാങ്ക് കിഴിവും റെഡ്മി നോട്ട് 14 പ്രോയ്ക്ക് ലഭ്യമാണ്. ഇങ്ങനെ സ്മാർട്ട്ഫോൺ 19000 രൂപയ്ക്ക് വാങ്ങിക്കാം. 16400 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. 731 രൂപയുടെ 36 മാസത്തേക്കുള്ള ഇഎംഐ ഡീലും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ നിന്ന് ലഭിക്കുന്നു.

redmi note 14 pro

Also Read: ആമസോണിൽ കാലിയായി, ഫ്ലിപ്കാർട്ടിൽ Zeiss ക്യാമറയുള്ള Vivo കൂറ്റൻ ഫോൺ 16000 രൂപയോളം വില കുറച്ചു

റെഡ്മി നോട്ട് 14 പ്രോ 5ജി സവിശേഷതകൾ

ഡിസ്പ്ലേ: 6.67 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് റെഡ്മി നോട്ട് 14 പ്രോ 5ജി. കോർണിംഗ് ഗൊറില്ല വിക്ടസ് 2 പ്രൊട്ടക്ഷനുള്ള ഫോണാണ് റെഡ്മി നോട്ട് 14 പ്രോ 5ജി. സുഗമമായ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ഇതിന് ലഭിക്കുന്നു.

പ്രോസസർ: ഫോണിന് പെർഫോമൻസ് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ ചിപ്‌സെറ്റാണ്. ഇത് റെഡ്മി നോട്ട് 14 പ്രോയെ ഒരു മികച്ച മിഡ്-റേഞ്ച് ഫോണാക്കി മാറ്റുന്നു.

ക്യാമറ: ക്യാമറയിലേക്ക് വന്നാൽ ഫോണിൽ 50-മെഗാപിക്സൽ പ്രൈമറി സെൻസറുണ്ട്. ഇതിൽ ഒരു 8-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും കൊടുത്തിരിക്കുന്നു. ഇതിൽ 2-മെഗാപിക്സൽ മാക്രോ ലെൻസും നൽകിയിട്ടുണ്ട്. ഈ റെഡ്മി നോട്ട് 14 പ്രോയിൽ 50-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.

ബാറ്ററി: ഇതിൽ ശക്തമായ 5,500mAh ബാറ്ററിയും സജ്ജീകരിച്ചിരിക്കുന്നു. ഫോണിൽ 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo