200MPക്യാമറയുമായി റെഡ്മി നോട്ട് 12 പ്രോ+ ഇന്ത്യയിൽ ഉടൻ

Anju M U മുഖേനെ | പ്രസിദ്ധീകരിച്ചു 07 Dec 2022 10:42 IST
HIGHLIGHTS
  • റെഡ്മി നോട്ട് 12 പ്രോയിൽ സോണിയുടെ IMX766 50MP സെൻസറാണ് ഉണ്ടാവുക

  • റെഡ്മി നോട്ട് 12 പ്രോയിൽ മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രോസസറാണ് പ്രവർത്തിക്കുന്നത്

  • ഈ സീരിസിലെ ഏറ്റവും വില കൂടിയ മോഡലായിരിക്കും റെഡ്മി നോട്ട് 12 പ്രോ+

200MPക്യാമറയുമായി റെഡ്മി നോട്ട് 12 പ്രോ+ ഇന്ത്യയിൽ ഉടൻ
200MPക്യാമറയുമായി റെഡ്മി നോട്ട് 12 പ്രോ+ ഇന്ത്യയിൽ ഉടൻ

ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോണുകളാണ് റെഡ്മി നോട്ട് 12 (Redmi Note 12) സീരീസ്. ഓരോ തവണയും ഈ ഡിവൈസുകളുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സ്മാർട്ട്ഫോൺ പ്രേമികളെ അതിശയിപ്പിക്കുകയാണ്. റെഡ്മി നോട്ട് 12 സീരീസിലെ ഏറ്റവും വില കൂടിയത്  റെഡ്മി നോട്ട് 12 പ്രോ+ (Redmi Note 12 Pro+)  മോഡലായിരിക്കും എന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചു.
റെഡ്മി നോട്ട് 12 സീരീസിലെ ഡിവൈസുകളുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. റെഡ്മി നോട്ട് 12 പ്രോയിൽ സോണിയുടെ IMX766 50MP സെൻസറാണ് ഉണ്ടാവുക എന്ന്  റെഡ്മി അവകാശപ്പെടുന്നു. സ്മാർട്ട്ഫോണിലെ 200MP ക്യാമറ സാംസങ് ISOCELL HPX സെൻസറായിരിക്കുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ക്യാമറ സവിശേഷതകൾക്ക് പുറമെ പ്രൊസസ്സറുകളെ കുറിച്ചും കമ്പനി വൃത്തങ്ങൾ വിശദമാക്കുന്നു.

റെഡ്മി നോട്ട് 12 പ്രോ+ന്റെ കൂടുതൽ സവിശേഷതകൾ

റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+ എന്നിവ മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രോസസറാണ്  പ്രവർത്തിക്കുന്നത്. ഇത് മീഡിയടെക്കിന്റെ ഏറ്റവും പുതിയ പ്രോസസറാണ്. മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രോസസർ റെഡ്മി നോട്ട് സീരീസിലെ പ്രോ മോഡലുകളെ ഏറ്റവും ശക്തമായ സ്മാർട്ട്‌ഫോണാക്കി മാറ്റുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുള്ള ക്യാമറകളായിരിക്കും റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+ എന്നിവയിലുണ്ടാവുക. ആദ്യമായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുള്ള സ്മാർട്ട്ഫോണുകൾ കൂടിയാണ് റെഡ്മി നോട്ട് 12 പ്രോ+.കുറഞ്ഞ ലൈറ്റുള്ള അവസരങ്ങളിൽ പോലും മികച്ച ചിത്രങ്ങളും സ്റ്റെബിലിറ്റിയുള്ള വീഡിയോകളും പകർത്താൻ ഉപയോക്താക്കളെ സഹായിക്കും. FHD+ റെസല്യൂഷനോടുകൂടിയ OLED ഡിസ്‌പ്ലേയായിരിക്കും റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+ എന്നിവയിൽ ഉണ്ടാകുക.

Redmi Note 12 Pro+ ന്റെ മുൻവശത്ത് 6.67-ഇഞ്ച് FHD+ 120Hz AMOLED സ്‌ക്രീൻ പ്രതീക്ഷിക്കാം. പാനലിന് 240Hz ടച്ച് സാമ്പിൾ നിരക്കും 900 nits പീക്ക് തെളിച്ചവും ലഭിക്കും.സെൽഫി ഷൂട്ടറിന് 16എംപി സെൻസർ ഉണ്ട്. 200 മെഗാപിക്സൽ ക്യാമറ ട്രിപ്പിൾ ക്യാമറ സംവിധാനത്തിനു വഴിയൊരുക്കുന്നു. ഹാൻഡ്‌സെറ്റിൽ മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രോസസറും 120W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയും ഉണ്ടാകും. MIUI 13 സോഫ്റ്റ്‌വെയർ, വൈഫൈ6, 5G,ബ്ലൂടൂത്ത് 5.2 എന്നിവയും മറ്റു പ്രത്യേകതകളാണ്. Redmi Note 12 Pro+ 8GB + 256GB മോഡലിന് CNY 2,099 അതവാ 2099 ചൈനീസ് യുവാൻ വില വരും. ഇത് ഇന്ത്യൻ മൂല്യത്തിൽ 25,000 രൂപയാണ്.

ഷവോമി Redmi Note 12T 5G Key Specs, Price and Launch Date

Expected Price: ₹15999
Release Date: 24 Nov 2022
Variant: 64 GB/6 GB RAM
Market Status: Rumoured

Key Specs

  • Screen Size Screen Size
    6.52" (1080 x 2400) inches
  • Rear camera mega pixel Rear camera mega pixel
    64 + 8 + 2 + 16 MP | 16 MP
  • Storage Storage
    64 GBGB / 6 GBGB
  • Battery capacity (mAh) Battery capacity (mAh)
    5000 mAh
Anju M U
Anju M U

Email Email Anju M U

Follow Us Facebook Logo Facebook Logo Facebook Logo

About Me: She particularly loved the opportunity she got to interview film personalities and music artists. Read More

WEB TITLE

Redmi Note 12 Pro+ with 200MP Camera To Launch India Soon

Advertisements

ട്രെൻഡിങ് ആർട്ടിക്കിൾ

Advertisements

ഏറ്റവും പുതിയ ആർട്ടിക്കിൾ വ്യൂ ഓൾ

VISUAL STORY വ്യൂ ഓൾ