Redmi Note 12 5G one million shipments in 2023
Redmi Note 12 5G ഒരു ദശലക്ഷം യൂണിറ്റുകൾ വിറ്റുപോയതായാണ് റിപ്പോർട്ട്. ഏറ്റവും വേഗതത്തിൽ വിറ്റഴിഞ്ഞു പോയ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണാണ് Redmi Note 12 5G. Redmi Note 12 5G പുത്തൻ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. റെഡ്മി നോട്ട് 12 5ജി സ്മാർട്ട്ഫോണിന്റെ ഡിസൈൻ ആകർഷമാണ്. പ്ലാസ്റ്റിക് ബിൽഡ് ഉള്ള ഈ ഡിവൈസ് സീരിസിലെ പ്രോ മോഡലുകളുടേതിന് സമാനമായ ഡിസൈനിൽ വരുന്നു.
റെഡ്മി നോട്ട് 12 5ജി 1080×2400 പിക്‌സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള 6.67 ഇഞ്ച് ഫുൾ HD+ AMOLED പാനലുമായിട്ടാണ് വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും 4500000:1 കോൺട്രാസ്റ്റ് റേഷിയോവും ഉണ്ട്. 4096- ലെവൽ ഡിമ്മിങ്, DCI-P3 കളർ ഗാമറ്റ് എന്നിവയും ഈ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. എസ്ജിഎസ് ഐ കെയർ, സൺ ലൈറ്റ് മോഡ്, റീഡിങ് മോഡ് എന്നിവയും ഡിസ്പ്ലെയിലുണ്ട്.
കൂടുതൽ വായിക്കൂ: Windows 11 Ugrade: പറഞ്ഞ പോലെ പഴയ വേർഷന് പണി കൊടുത്ത് Microsoft! ഇനി എന്ത് ചെയ്യും?
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 ചിപ്‌സെറ്റാണ് റെഡ്മി നോട്ട് 125G ക്ക് കരുത്ത് നൽകുന്നത്. ഈ ചിപ്‌സെറ്റിനൊപ്പം 6GB വരെ LPDDR4X റാമും 128GB വരെ UFS 2.2 ഇന്റേണൽ സ്‌റ്റോറേജും നൽകിയിട്ടുണ്ട്. സ്റ്റോറേജ് തികയാത്ത ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും നൽകുന്നുണ്ട്.
മൂന്ന് പിൻക്യാമറകളാണ് റെഡ്മി നോട്ട് 12 5ജി സ്മാർട്ട്ഫോണിലുള്ളത്. ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 48MP പ്രൈമറി ക്യാമറ, 8MP അൾട്രാവൈഡ് ക്യാമറ, 2MP മാക്രോ ഷൂട്ടർ എന്നിവയുണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ക്യാമറയും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5000mAh ബാറ്ററിയും 33W ചാർജറും ഫോണിലുണ്ട്.