Redmi K70 Series: കരുത്തുറ്റ പ്രോസസ്സറുമായി Redmi K70 Series ഉടൻ വിപണിയിലേക്ക്‌

Updated on 25-Nov-2023
HIGHLIGHTS

നവംബർ 29ന് ചൈനയിൽ നടക്കുന്ന വാർഷിക പരിപാടിയിൽ കെ70 സീരീസ് പുറത്തിറക്കും

നവംബർ 29ന് ചൈനയിൽ നടക്കുന്ന വാർഷിക പരിപാടിയിൽ കെ70 സീരീസ് പുറത്തിറക്കും

മൂന്ന് സ്മാർട്ട് ഫോണുകളാണ് പത്താം വാർഷികം ആഘോഷിക്കുമ്പോൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്

Redmi മൂന്ന് സ്മാർട്ട് ഫോണുകളാണ് പത്താം വാർഷികം ആഘോഷിക്കുമ്പോൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. റെഡ്മി കെ70, റെഡ്മി കെ70 ഇ, റെഡ്മി കെ70 പ്രോ എന്നീ മൂന്ന് സ്മാർട്ട്ഫോണുകളാണ് പുറത്തിറങ്ങാൻ പോകുന്നത്. നവംബർ 29ന് ചൈനയിൽ നടക്കുന്ന വാർഷിക പരിപാടിയിൽ കെ70 സീരീസ് പുറത്തിറക്കും. പ്രാദേശിക സമയം വൈകുന്നേരം 7:00 മണിക്ക് (4:30 IST) റെഡ്മി കെ70 സീരീസിന്റെ ലോഞ്ച് ചൈനയിൽ നടക്കും.

Redmi കെ70 പ്രോയിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ്

ഈ മൂന്ന് സ്മാർട്ട്ഫോണുകളിൽ നവംബർ 29ന് ചൈനയിൽ നടക്കുന്ന വാർഷിക പരിപാടിയിൽ കെ70 സീരീസ് പുറത്തിറക്കും എന്ന് ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ചിന് മുൻപ് തന്നെ കെ70 പ്രോയുടെ (Redmi K70 Pro) ചിത്രങ്ങൾ അ‌ടങ്ങുന്ന ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

Redmi കെ70 പ്രോയുടെ ക്യാമറ

Redmi കെ70 പ്രോയുടെ പ്രധാന ഹൈലൈറ്റ് ക്യാമറ സജ്ജീകരണമാണ്. ഇതിന്റെ പ്രധാന ക്യാമറ യൂണിറ്റ് 1.3 എംഎം കട്ടിയുള്ള അൾട്രാ ഡ്യൂറബിൾ ഗ്ലാസ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒപ്പം ശക്തമായ 50 MP മെയിൻ സെൻസറും ശ്രദ്ധപിടിച്ചുപറ്റുന്നു. ഇരട്ട ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന ക്യാമറ, ഫോട്ടോഗ്രാഫി പ്രേമികൾക്ക് മികച്ച അ‌നുഭവം വാഗ്ദാനം ചെയ്യുന്നു. ട്രിപ്പിൾ റിയർ ക്യാമറയാണ് റെഡ്മി കെ70 പ്രോയിൽ ഉള്ളത്. കറുപ്പും വെളുപ്പും നിറങ്ങളിൽ കർവ്ഡ് എഡ്ജുകളോടെ എത്തുന്നു. ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനാണ് ഇതിലുണ്ടാകുകയെന്നും വ്യക്തമാക്കുന്നു.

കരുത്തുറ്റ പ്രോസസ്സറുമായി Redmi K70 Series ഉടൻ വിപണിയിലേക്ക്‌

റെഡ്മി കെ70 പ്രോയുടെ ഡിസ്പ്ലേ

6.67 ഇഞ്ച് ഡിസ്പ്ലേയാണ് കെ70 പ്രോയിൽ റെഡ്മി അവതരിപ്പിക്കുക. ജനറേറ്റീവ് എഐ ഫീച്ചറുകൾ ഫോണിൽ ഉൾപ്പെടുത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ സ്‌മാർട്ട്‌ഫോണിൽ സ്വയം വികസിപ്പിച്ച ഹീറ്റ് ഡിസ്‌സിപ്പേഷൻ മെറ്റീരിയലുകളിൽ നിർമ്മിച്ച പുതിയ ഐസ് കൂളിംഗ് സിസ്റ്റവും റെഡ്മി വാഗ്ദാനം ചെയ്യുന്നു.

റെഡ്മി കെ70 പ്രോ മിഡ്റേഞ്ച് സ്മാർട്ട്ഫോൺ

റെഡ്മി കെ70 പ്രോയുടെ മെറ്റൽ സൈഡ് ബെസൽ പ്രീമിയം ലുക്ക് മാത്രമല്ല ആകർഷകമായ ഡിനൈസും ഉറച്ച ബോഡിയും കരുത്തുറ്റ ക്യാമറ, ചിപ്സെറ്റ് ഫീച്ചറുകളുമെല്ലാം ചേർന്ന് കെ70 പ്രോയെ മിഡ്റേഞ്ച് സ്മാർട്ട്ഫോണുകളിലെ ശക്തനായ പോരാളിയാക്കി മാറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കൂ: Google Pay Alert! നിങ്ങൾ കാണിക്കുന്ന ഈ മണ്ടത്തരം ഒഴിവാക്കണം, Google Pay സേഫ് ആക്കാൻ ഈ ആപ്പുകൾ വേണ്ടേ വേണ്ട!

റെഡ്മി കെ70 പ്രോ ബാറ്ററി

റെഡ്മി കെ70 പ്രോയുടെ അ‌ടിസ്ഥാന വേരിയന്റിൽ തന്നെ 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഉണ്ടാകും. 90W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5500mAh ബാറ്ററിയുണ്ടാകും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു നേട്ടം. ഈ കിടിലൻ ഫീച്ചറുകളെക്കാളെല്ലാം ഏറ്റവും ആകർഷകം ഈ ഫോണിന്റെ വിലയായിരിക്കും എന്നും പുറത്തുവരുന്നുണ്ട്. റെഡ്മി കെ70 സീരീസിലെ മറ്റൊരു സ്മാർട്ട്ഫോൺ ആയ കെ70ഇ മീഡിയടെക് ഡിമെൻസിറ്റി 8300 അ‌ൾട്ര ചിപ്സെറ്റ് കരുത്തിലാണ് എത്തുന്നത് എന്ന വിവരവും ഇപ്പോൾ ലഭ്യമായിട്ടുണ്ട്.

Connect On :