Redmi 15 5G
11 വർഷങ്ങൾക്ക് ശേഷം പുത്തൻ ലോഗോയുമായി എത്തിയിരിക്കുകയാണ് Redmi. ഓഗസ്റ്റ് 19-ന് Redmi 15 5G ലോഞ്ച് ചെയ്യുന്നത് ഈ പുതിയ ലോഗോയിലായിരിക്കും. ബോൾഡ് ഇന്ത്യയ്ക്കായി ബോൾഡ് അക്ഷരണത്തിൽ എഴുതിയ ലോഗോയാണ് എത്തിയിരിക്കുന്നത്. ഇതുവരെയുണ്ടായിരുന്ന MI എന്ന ലോഗോയ്ക്ക് പകരം റെഡ്മി എന്നെഴുതിയ ബോൾഡ് ലോഗോയിലാണ് കമ്പനി ബ്രാൻഡ് ചെയ്യപ്പെടുന്നത്.
ഷവോമിയുടെ സബ് ബ്രാൻഡാണ് റെഡ്മി. പുതിയ ഐഡന്റിറ്റി പ്രധാനപ്പെട്ട മാറ്റത്തെ അടയാളപ്പെടുത്തുന്നുവെന്നാണ് ഷവോമി ഇന്ത്യ അറിയിച്ചത്.
2024 നവംബറിൽ ഷവോമി ചൈനയിൽ മാത്രമായി റെഡ്മി പുതുക്കിയ വിഷ്വൽ ഐഡന്റിറ്റി പ്രഖ്യാപിച്ചു. ഇപ്പോൾ ആഗോള വിപണിയിലേക്ക് പുതുക്കിയ ലോഗോ അവതരിപ്പിക്കുകയും ചെയ്തു.
ഓഗസ്റ്റ് 19-ന് പുതിയ ബ്രാൻഡിങ് ലോഗോയിലൂടെ ആദ്യത്തെ സ്മാർട് ഫോണുമെത്തുന്നു. റെഡ്മി 15 5G ഫോണാണ് ഷവോമി ഓഗസ്റ്റ് മൂന്നാം വാരം എത്തിക്കുന്നത്. പുതിയ ലോഗോയിലെത്തുന്ന ആദ്യ സ്മാർട്ഫോണാണിത്.
ഇന്ത്യയിലെ ബജറ്റ്, മിഡ് റേഞ്ച് വിപണിയിലെ പ്രധാന ബ്രാൻഡാണ് ഷവോമി റെഡ്മി. 7000mAh-ന്റെ വലിയ ബാറ്ററിയുമായാണ് റെഡ്മി 15 5G ഇന്ത്യയിലേക്ക് വരുന്നത്. രണ്ട് ദിവസത്തോളം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
റെഡ്മി 15 5G സാധാരണക്കാർക്കായി പുറത്തിറക്കുന്ന ബജറ്റ് സ്മാർട്ഫോണായിരിക്കും. ഇത്രയും വലിയ ബാറ്ററി തന്നെയാണ് ഫോണിന്റെ പ്രധാന ആകർഷണം. റെഡ്മി 13-ന്റെ പിൻഗാമിയായിട്ടാണ് ഫോൺ ലോഞ്ച് ചെയ്യുന്നത്. വലിയ ബാറ്ററി, മികച്ച പ്രോസസർ, വലിയ ഡിസ്‌പ്ലേയുള്ള ഫോണായിരിക്കും ഇത്.
ഈ റെഡ്മി ഫോണിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 6s Gen 3 ചിപ്‌സെറ്റ് നൽകുമെന്നാണ് സൂചന. ഫോണിന് പിന്നിൽ 50MP പ്രൈമറി സെൻസറുള്ള, ഡ്യുവൽ ക്യാമറ യൂണിറ്റുണ്ടായിരിക്കും. ഇതിന് മുൻവശത്ത് 8MP സെൽഫി ക്യാമറയും പ്രതീക്ഷിക്കുന്നു.
6.9 ഇഞ്ച് വലുപ്പമുള്ള വലിയ IPS LCD ഡിസ്‌പ്ലേ ഇതിലുണ്ടാകും. ഫോണിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റ് ലഭിക്കും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി HyperOS 2.0 സോഫ്റ്റ് വെയർ ഇതിലുണ്ട്. IP64 റേറ്റിങ്ങിന്റെ മികച്ച ഡ്യൂറബിലിറ്റിയും റെഡ്മി 15 ഫോണിനുണ്ടാകും.
Also Read: Onam Offer: 7000 രൂപ ഡിസ്കൗണ്ടിൽ Thomson Alpha QLED TV വാങ്ങാൻ നല്ലൊരു ഓഫറുണ്ടേ