മുതിർന്നവർക്കായി രണ്ട് കിടിലൻ Redmi 4G ഫോണുകൾ! 6300mAh കരുത്തും 12000 രൂപയിൽ താഴെ വിലയും

മുതിർന്നവർക്കായി രണ്ട് കിടിലൻ Redmi 4G ഫോണുകൾ! 6300mAh കരുത്തും 12000 രൂപയിൽ താഴെ വിലയും

കുറഞ്ഞ ബജറ്റിൽ കൂടുതൽ നേരം ബാറ്ററി നിലനിൽക്കുന്ന സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്കായി ഇതാ പുതിയ റെഡ്മി ഫോണുകളെത്തി. 12000 രൂപയിൽ താഴെ വിലയാകുന്ന Redmi A7, Redmi A7 Pro സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മുതിർന്നവർക്കും മാതാപിതാക്കൾക്കും വാങ്ങിക്കൊടുക്കാൻ അനുയോജ്യമായ ഡിവൈസാണിത്.

Digit.in Survey
✅ Thank you for completing the survey!

സാധാരണ ബജറ്റ് ഫോണുകളിൽ കണ്ടുവരുന്ന ചെറിയ ബാറ്ററിയേക്കാൾ പവർഫുൾ സെല്ലാണ് റെഡ്മി ഈ ഫോണുകളിൽ നൽകിയിട്ടുള്ളത്. 6300mah കരുത്തൻ ബാറ്ററിയ്ക്കൊപ്പം വലിയ ഡിസ്‌പ്ലേയും റെഡമി എ7 സീരീസുകളിലുണ്ട്. ഈ മാസമെത്തിയ റെഡ്മി എ7 പ്രോ 5ജിയുടെ 4ജി വേർഷനാണിത്. റെഡ്മിയിൽ നിന്നുള്ള ഈ പുതിയ ഫോണുകളുടെ സവിശേഷതകളും ഇന്ത്യയിലെ വിലയും വിശദമായി അറിയാം.

Redmi A7 Pro 4G Features

റെഡ്മി എ7 പ്രോയിൽ 6.9 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയുണ്ട്. ഇത് 120Hz വരെ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. 240Hz ടച്ച് സാംപ്ലിങ് റേറ്റും ഈ ഫോൺ ഡിസ്പ്ലേയ്ക്കുണ്ട്.

Also Read: Realme Narzo യുടെ 7000mAh കരുത്ത്! കൂപ്പൺ ഇളവോടെ ഇന്ന് മുതൽ വാങ്ങാം 12000 രൂപ റേഞ്ചിൽ

ഈ ഫോണിലെ ഒക്ടാ-കോർ UNISOC T7250 12nm പ്രോസസർ മാലി G57 MP1 GPU-മായി ബന്ധിപ്പിച്ചിരിക്കുന്നു. ഷവോമി HyperOS 3 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ആണ് ഫോണിലെ സോഫ്റ്റ് വെയർ. രണ്ട് സിം കാർഡുകളും microSD സപ്പോർട്ടും റെഡ്മി എ7 പ്രോയ്ക്കുണ്ട്. 3.5mm ഓഡിയോ ജാക്കാണ് സ്മാർട്ട് ഫോണിലുള്ളത്. ഇതിൽ സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.

Redmi A7

ഇതിൽ എൽഇഡി ഫ്ലാഷ് സപ്പോർട്ടുള്ള ക്യാമറ മൊഡ്യൂളാണ് കൊടുത്തിരിക്കുന്നത്. ഈ പ്രോ മോഡലിൽ 13MP മെയിൻ സെൻസറും, 8MP ഫ്രണ്ട് സെൻസറും നൽകിയിരിക്കുന്നു. HDR+ സപ്പോർട്ടും നൈറ്റ് മോഡും ലഭിക്കുന്ന റിയർ ക്യാമറയാണിത്.

15 വാട്ട് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 6300mA വമ്പൻ ബാറ്ററിയാണ് പ്രോ വേർഷനിലുള്ളത്. സ്മാർട്ട് ഫോൺ IP52 റേറ്റിങ്ങുള്ളതാണ്. ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac 2.4GHz/5GHz, ബ്ലൂടൂത്ത് 5.2, GPS കണക്റ്റിവിറ്റി സപ്പോർട്ട് ഈ റെഡ്മി എ7 പ്രോയിലുണ്ട്.

Redmi A7 4G Features

സീരീസിലെ സ്റ്റാൻഡേർഡ് മോഡലായ റെഡ്മി എ7 4ജിയുടെ പ്രത്യേകതകളും അറിയാം. ഈ സ്മാർട്ട് ഫോണിലും 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള ഡിസ്പ്ലേയാണുള്ളത്. ഫോണിൽ 6.88 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ കൊടുത്തിരിക്കുന്നു.

ഒക്ടാ-കോർ UNISOC T7250 12nm പ്രോസസറാണ് റെഡ്മി എ7 4ജിയിലുള്ളത്. ഷവോമി HyperOS 2 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ആണ് ഫോണിലെ സോഫ്റ്റ് വെയർ.

പ്രോ മോഡലിലുള്ള 13MP മെയിൻ സെൻസറും, 8MP ഫ്രണ്ട് ക്യാമറയുമാണ് സ്റ്റാൻഡേർഡ് മോഡലിലും ഷവോമി കൊടുത്തിരിക്കുന്നത്. ചാർജിങ് സ്പീഡിൽ എ7 പ്രോയുടെ അതേ ഫീച്ചറാണെങ്കിലും, ഇതിൽ 5200mAh ബാറ്ററിയാണുള്ളത്.

റെഡ്മി എ7, റെഡ്മി എ7 പ്രോ ഇന്ത്യയിലെ വില

ബേസിക് മോഡലിന് 3GB + 64GB സ്റ്റോറേജാണുള്ളത്. ഇതിന് ഇന്ത്യയിൽ 10,999 രൂപയാകുന്നു. റെഡ്മി A7 പ്രോയുടെ 4GB + 64GB മോഡലിന് 11,499 രൂപയുമാകുന്നു. എന്നാൽ ഇത് ലോഞ്ച് പ്രമാണിച്ചുള്ള ഓഫറാണിത്. ഏപ്രിൽ 24 മുതലാണ് സ്മാർട്ട് ഫോൺ വിൽപ്പന. റെഡ്മി ഓൺലൈൻ സൈറ്റിലും ഫ്ലിപ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകളിലൂടെയും പുതിയ ഫോണുകളുടെ വിൽപ്പന ആരംഭിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo